ഫഹദിന്റെ കയ്യിലുള്ളതെല്ലാം തീർന്നു, മികച്ച നടൻ ഹെെപ്പർ ക്യാരക്ടറാകുമ്പോൾ മാത്രം? താരത്തിന് വിമർശനം
പാട്രിയറ്റിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണങ്ങൾ സിനിമാ ലോകത്തെ നിരാശപ്പെടുത്തുന്ന കാഴ്ചയാണ്. വലിയ സാധ്യതകളുണ്ടായിരുന്ന സ്റ്റാർ കാസ്റ്റിനെയാണ് പാട്രിയറ്റിൽ ലഭിച്ചത്. എന്നാൽ ആർക്കും എടുത്ത് പറയത്തക്ക ക്യാരക്ടർ ഇല്ല. പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന പ്രധാന ഘടകം നടൻ ഫഹദ് ഫാസിലിന്റെ പെർഫോമൻസാണ്. മഹേഷ് നാരായണൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ട് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ ഇത്തവണ പാളി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഫഹദിന്റെ പെർഫോമൻസിന് നെഗറ്റീവ് റിവ്യൂകളാണ്.
ഹെെപ്പറായ ഒരു കഥാപാത്രം. എന്തിനാണ് ഈ ഓട്ടവും ചാട്ടവുമെന്ന് പ്രേക്ഷകർക്ക് മനസിലാക്കാനാകുന്നില്ല. സോഷ്യൽ മീഡിയ പേജുകളിൽ നിരവധി ട്രോളുകൾ വരുന്നുണ്ട്. മികച്ച പെർഫോമറെന്ന പേരുണ്ടെങ്കിലും ഫഹദിൽ ന്യൂനതകളേറെയാണെന്ന് പ്രേക്ഷകർ പറയുന്നു. ഹെെപ്പറായ, സ്വൽപം അപ്നോർമലായ ക്യാരക്ടറുകളിൽ മാത്രമേ ഫഹദിന് മികവ് കാണിക്കാനാകുന്നുള്ളൂ. ഈആ വാദം പ്രേക്ഷകർക്കിടയിൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്.

പുതുമയൊന്നും തരാനില്ലാത്ത ആക്ടറാണ് ഫഹദ്. തന്റെ എല്ലാ കഴിവും ഫഹദ് കാണിച്ചു. ഇപ്പോൾ വീണ്ടും വീണ്ടും അത് റീ യൂസ് ചെയ്യുന്നു. കഥാപാത്രങ്ങൾ ചെയ്യുന്നതിൽ തന്റേതായ രീതി ഫഹദിനുണ്ട്. ഏറെക്കാലമായി ഇത് തുടരുന്നു. അസാധാരണത്വമുള്ള ഒരു പെർഫോമൻസ് വേണമെങ്കിൽ ഫഹദ് വീണ്ടും ഷമ്മിയെ പുറത്തെടുക്കും. കോമഡിയാണെങ്കിൽ വീണ്ടും പ്രകാശൻ, അയ്മനം സിദ്ധാർത്ഥ് എന്നീ ക്യാരക്ടറുടെ മാനറിസം വീണ്ടും കാണിക്കും. പ്രേക്ഷകരെ ഫഹദ് ഇപ്പോൾ എക്സെെറ്റ് ചെയ്യിക്കുന്നില്ലെന്നാണ് റെഡിറ്റിൽ വന്ന അഭിപ്രായം.
ഒട്ടുമിക്ക പടത്തിലും ഒരുപോലെ. ഒരേപോലെയുള്ള റോളുകൾ ആയത് കൊണ്ടാണോ. പാട്രിയറ്റിൽ പുള്ളി കൺവിൻസിംഗ് ആയിരുന്നു. എന്നിട്ടും എനിക്ക് ട്രാൻസ്, ഷമ്മി, ഇമ്മാനുവൽ വെെബ് അടിച്ചു, നല്ല ആക്ടറാണ്. പക്ഷെ പരിമിതികളുണ്ട്. പിആർ ടീം കാണിക്കാൻ ശ്രമിക്കുന്നത് പോലെ വെർസറ്റെെൽ ആയ ആക്ടറല്ല ഫഹദ്. അതുകൊണ്ടാണ് മാനറിസങ്ങളിൽ സാമ്യത തോന്നുന്നത് എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്. ആവേശം എന്ന സിനിമയ്ക്ക് ശേഷം ഫഹദിന് കരിയറിൽ എടുത്ത് പറയാൻ മറ്റൊരു ശ്രദ്ധേയ സിനിമയില്ല.


Click it and Unblock the Notifications