പ്രശ്നങ്ങൾ തീർത്തു; ഗുരുവായൂരപ്പന്റെ നടയിൽ നിന്ന് രണ്ടാം ഇന്നിങ്സ്; സുജിനും നിദയും വീണ്ടും വിവാഹിതരായി!

മല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് സുപരിചിതരായ ദമ്പതികളാണ് സുജിൻ കൃഷ്ണയും നിദ സതീശനും. ആറര വർഷമായി ഫാമിലി വ്ലോ​ഗിങ്ങിലൂടെ സജീവമാണ് സുജിൻ-നിദ ഫാമിലി. പത്ത് ലക്ഷത്തോളം സബ്സ്ക്രൈബേഴ്സാണ് സുജിനും കുടുംബത്തിനുമുള്ളത്. ഫാമിലിയിലെ ഓരോ അം​ഗവും പ്രേക്ഷകർക്കും സോഷ്യൽമീഡിയ സ്ഥിര‌മായി ഉപയോ​​ഗിക്കുന്നവർക്കും സുപരിചിതരാണ്.

ആരെയും കുറിച്ച് ചിന്തിക്കരുത്, ഇതൊരു ഓർമപ്പെടുത്തൽ; ജീവയുമായി പിരിഞ്ഞോയെന്ന് ചോദിച്ചവർക്ക് മറുപടിയുമായി അപർണ?
ആരെയും കുറിച്ച് ചിന്തിക്കരുത്, ഇതൊരു ഓർമപ്പെടുത്തൽ; ജീവയുമായി പിരിഞ്ഞോയെന്ന് ചോദിച്ചവർക്ക് മറുപടിയുമായി അപർണ?

കേരളത്തിൽ ഫാമിലി വ്ലോ​​ഗേഴ്സിന്റെ തരം​ഗം ആരംഭിച്ചതും ഇവരിലൂടെയാണെന്ന് പറഞ്ഞാലും തെറ്റില്ല. ഒരു മാസം മുമ്പ് ഇരുവരും എല്ലാവരേയും ഞെട്ടിക്കുന്ന ഒരു അറിയിപ്പുമായി എത്തി. ദാമ്പത്യം അവസാനിപ്പി​ക്കുകയാണെന്നും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നുമായിരുന്നു പോസ്റ്റ്. മല്ലു ഫാമിലിയുടെ ആരാധകർക്ക് അതൊരു വലിയ വിഷമമാണ് സമ്മാനിച്ചത്.

mallu family Sujin Krishna

അന്ന് മുതൽ നിരന്തരം ഒന്നിക്കാൻ ആവശ്യപ്പെട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപദേശിച്ചും ഇരുവരുടേയും സോഷ്യൽമീഡിയ പേജിൽ കമന്റുകൾ നിറയുമായിരുന്നു. എന്നാൽ നിലപാടിൽ ഉറച്ച് തന്നെ നിന്നു ഇരുവരും. ശേഷം കുറച്ച് ദിവസം മുമ്പാണ് വേർപിരിയാം എന്ന തീരുമാനം പിൻവലിച്ചുവെന്നും വീണ്ടും ഒരുമിക്കുകയാണെന്നും പ്രശ്നങ്ങൾ പറഞ്ഞ് തീർത്തുവെന്നും ഇരുവരും അറിയിച്ച് എത്തിയത്.

ജീവിതത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിന്റെ ഭാ​ഗമായി വീണ്ടും ഭ​ഗവാൻ കൃഷ്ണന്റെ മുന്നിൽ വെച്ച് ഒരിക്കൽ കൂടി താലികെട്ടി ബന്ധം ഊട്ടി ഉറപ്പിച്ചിരിക്കുകയാണ് ഇരുവരും. ​ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വെച്ച് വീണ്ടും വിവാഹിതരായതിന്റെ ചിത്രങ്ങൾ സുജിനും നിദയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. എല്ലാ പ്രശ്നങ്ങളും തീർത്ത് ഗുരുവായൂരപ്പന്റെ നാടയിൽ നിന്ന് തുടങ്ങുന്നു എന്നായിരുന്നു വിവാഹ​ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

ഒരുവര്‍ഷം മുന്‍പേ തീരുമാനിച്ചത്! വേറെ വഴിയില്ലായിരുന്നു! 'കുടുംബശ്രീ ശാരദ' വിട്ടതിനെക്കുറിച്ച് പ്രബിന്‍
ഒരുവര്‍ഷം മുന്‍പേ തീരുമാനിച്ചത്! വേറെ വഴിയില്ലായിരുന്നു! 'കുടുംബശ്രീ ശാരദ' വിട്ടതിനെക്കുറിച്ച് പ്രബിന്‍

ഇരുവരുടേയും രണ്ട് മക്കളും കുടുംബാം​ഗങ്ങളും ചടങ്ങിന് സാക്ഷിയായി ഉണ്ടായിരുന്നു. ദാമ്പത്യ ജീവിതത്തിന്റെ രണ്ടാം ഊഴത്തിന് ഇറങ്ങിയ ഇരുവർക്കും ആശംസകൾ നേർന്ന് മല്ലു ഫാമിലിയുടെ ആരാധകരും എത്തി. ഹാപ്പി എന്റിങ് എന്നായിരുന്നു സുജിന്റെ സഹോദരി കുറിച്ചത്. പ്രശ്നങ്ങളൊക്കെ ഉണ്ടാകുംലൈഫ് അല്ലേ. പക്ഷെ നമ്മൾ വിചാരിച്ചാൽ തീരാവുന്നതെ ഉള്ളു.

ഇനി അങ്ങോട്ട്‌ മുന്നോട്ട് നന്നായി പോട്ടെ, ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ, അത് കലക്കി... നിങ്ങൾ എന്നും ഒന്നിച്ചിരിക്കുന്നതാണ് എല്ലാർക്കും ഇഷ്ടം. ഇണക്കവും പിണക്കവും വേണം ജീവിതത്തിൽ. പക്ഷെ പറഞ്ഞ് ഒത്തുതീർപ്പാക്കി പിന്നെയും അതിനിരട്ടിയായി പരസ്പരം സ്നേഹിക്കാൻ കഴിയട്ടെ എന്നിങ്ങനെ നീളുന്നു കമന്റുകൾ. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. പതിനെട്ട് വയസുള്ളപ്പോഴാണ് നിദ സുജിന്റെ പങ്കാളിയാകുന്നത്.

mallu family Sujin Krishna

അന്ന് സുജിന് ഇരുപത്തിമൂന്ന് വയസായിരുന്നു പ്രായം. സ്കൂളിൽ പഠിക്കുന്ന കാലത്താണ് പ്രണയം ആരംഭിച്ചത്. സുജിൻ ഓട്ടോ ഡ്രൈവറാണ് എന്നതുകൊണ്ട് തന്നെ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ നിദയുടെ കുടുംബത്തിൽ നിന്നും എതിർപ്പുകൾ വന്നു. വീട്ടിൽ പിടിക്കുന്നതിന് മുമ്പ് തന്നെ പ്രണയം നി​ദ വീട്ടിൽ പറഞ്ഞു. പേടി കൊണ്ടാണ് പറഞ്ഞത്. ഓട്ടോക്കാരൻ ആയതുകൊണ്ട് വീട്ടുകാർക്ക് താല്പര്യമില്ല. ഇവൾ ഒറ്റ മകൾ അച്ഛൻ ഗൾഫിൽ നല്ല ശമ്പളം അങ്ങനെയൊക്കെയായിരുന്നു.

കാനൻ കമ്പനിയുടെ സെയിൽ എക്സിക്യൂട്ടീവ് മാനേജർ ആയിരുന്നു. മാസം രണ്ടോ മൂന്നോ ലക്ഷം ശമ്പളം. മുപ്പത് കൊല്ലമായി അവിടെയായിരുന്നു. സംഭവം പ്രശ്നമായതോടെ പൊലീസ് പിടിച്ചു. ഞങ്ങൾ ബൈക്കിൽ പോകുമ്പോഴാണ് പിടിച്ചത്. തൃപ്രയാർ സ്റ്റേഷനിലാണ് കൊണ്ടുപോയത്. പൊതിരെ തല്ലി. കുടുംബത്തിൽ പിറന്ന പെൺകുട്ടികളെ പ്രേമിക്കുന്നോടായെന്ന് ചോദിച്ച് ലാത്തിവെച്ചായിരുന്നു അടി.

ഡാൻസ് കണ്ട് സ്പാർക്ക്, വിവാഹത്തിന് കുറച്ച് ദിവസം മുമ്പ് കൂടിക്കാഴ്ച, ശരത്തേട്ടനോട് സംസാരിക്കാത്ത ദിവസമില്ല!
ഡാൻസ് കണ്ട് സ്പാർക്ക്, വിവാഹത്തിന് കുറച്ച് ദിവസം മുമ്പ് കൂടിക്കാഴ്ച, ശരത്തേട്ടനോട് സംസാരിക്കാത്ത ദിവസമില്ല!

അപ്പോഴും ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞില്ല. പിന്തിരിയില്ലെന്ന് മനസിലായതോടെ കൂട്ടുകാരുടെ ജാമ്യത്തിൽ വിട്ടയച്ചു. പിരിഞ്ഞൂ എന്നാണ് വിചാരിച്ചത്. നിദയെ കൗൺസിലിങ്ങിനൊക്കെ കൊണ്ടുപോയി. രണ്ട് മാസം ഞാൻ കാത്തിരുന്നു.

ഒടുവിൽ ഗൾഫിൽ പോകാൻ തയ്യാറായി നിൽക്കെയാണ് നിദയുടെ ഫോൺ വരുന്നത്. ഞാൻ അതോടെ വിസ കാൻസൽ ചെയ്തു. നിദയെ വീട്ടിലേക്ക് കൊണ്ട് വന്ന് കെട്ടി. കല്യാണം കഴിച്ചപ്പോൾ പിന്നെ പ്രശ്നമൊന്നും ഇല്ല. എല്ലാം റെഡിയായി എന്നാണ് ഒരിക്കൽ പ്രണയ കഥ വെളിപ്പെടുത്തി സുജിൻ പറഞ്ഞത്.

More from Filmibeat

Read more about: social media trending
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X