രണ്ടോ മൂന്നോ സീനുകൾ മാത്രം, നായികയെന്ന് പറഞ്ഞിട്ട് ഇഷാനിയെ സഹന‌ടിയാക്കി; ജയറാം ചിത്രത്തിന് വിമർശനം

ഇൻഫ്ലുവൻസർ ഇഷാനി കൃഷ്ണ ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമെന്നാണ് ആശകൾ ആയിരത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന പ്രതീതി. ചിത്രത്തിന്റെ പ്രൊമോഷൻ ചട‌ങ്ങുകളിൽ ഇഷാനി സജീവമായിരുന്നു. ബോക്സ് ഓഫീസിൽ പരാജയമായിരുന്നു ആശകൾ ആയിരം. കഴിഞ്ഞ ദിവസം ഒടിടി റിലീസ് ചെയ്തു. ഇഷാനി കൃഷ്ണയ്ക്ക് വേണ്ടി ചിത്രം കണ്ടവർ നിരാശയിലാണ്. കാരണം വളരെ കുറച്ച് സീനുകളിലേ ഇഷാനിയുള്ളൂ.

നായികയെന്നത് പോയിട്ട് സഹനായികയാണെന്ന് പോലും തോന്നുന്നില്ല. രണ്ടോ മൂന്നോ സീനുകളിൽ ഇഷാനിയെ ഒതുക്കേണ്ടായിരുന്നു എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. കാളിദാസ് ജയറാമിനൊപ്പം ഒരു ഡ്യുയറ്റ് സോങ് എങ്കിലും വേണമായിരുന്നു. മിക്ക പുതുമുഖ നായികമാർക്കും അങ്ങനെയൊരു അവസരമെങ്കിലും ലഭിക്കാറുണ്ട്. തനിക്ക് കിട്ടിയ സീനുകൾ ഇഷാനി നന്നായി ചെയ്തിട്ടുണ്ട് എന്നെല്ലാം അഭിപ്രായങ്ങൾ വരുന്നുണ്ട്. ആശകൾ ആയിരത്തിൽ തന്റെ റോൾ ചെറുതാണെന്നും കാര്യമായി പെർഫോം ചെയ്യാനൊന്നും ഇല്ലെന്നും ഇഷാനി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എന്നാൽ ഇത്രയും ചെറുതായിരിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചില്ല.

Ishaani Krishna

Read more about: ishaani krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X