ഓസിയെ മാത്രം എന്തിന് ഒഴിവാക്കി, റേഷൻ കാർഡിൽ നിന്നും പേര് വെട്ടിയോ?; അഹാനയോട് പരിഭവം പറഞ്ഞ് ദിയയുടെ ആരാധകർ!

കൃഷ്ണകുമാർ കുടുംബത്തിലെ എല്ലാവരും സോഷ്യൽമീഡിയയിൽ ആക്ടീവാണെങ്കിലും പ്രമോഷൻസ് ഏറ്റവും മനോഹരമായി ചെയ്യുന്നൊരാൾ അഹാന കൃഷ്ണയാണ്. ഒരു സിനിമ കാണുന്നതുപോലെ അഹാനയുടെ പ്രോഡക്ട് പ്രമോഷനുകൾ കണ്ടിരിക്കാൻ കഴിയും. വ്ലോ​ഗ് ചെയ്ത് തുടങ്ങിയ കാലം മുതൽ അഹാനയുടെ വീഡിയോകൾക്ക് ഒരു ഏസ്തെറ്റിക്ക് ഫീലുണ്ടെന്നത് ആരാധകർ പറയാറുള്ള ഒന്നാണ്.

ഒരു സംവിധായിക ഉള്ളിൽ ഉള്ളതുകൊണ്ടാകും പ്രോഡക്ട് പ്രമോഷനാണെങ്കിൽ കൂടിയും അത് ഹൃദ്യമാക്കാൻ അഹാനയ്ക്ക് സാധിക്കുന്നത്. കഴിഞ്ഞ ദിവസം അഹാന അമ്മ സിന്ധുവിനൊപ്പം ഒരു പ്രമോഷൻ വീഡിയോ ചെയ്തിരുന്നു. ബ്യൂട്ടി സലൂൺ നാച്വറൽസിന് വേണ്ടിയായിരുന്നു അത്. അഹാനയുടെ പ്രമോഷൻ വീഡിയോകളിൽ സ്ഥിരം സാന്നിധ്യമാണ് അമ്മ സിന്ധു.

Ahaana Krishna Diya Krishna

നാച്വറൽസിൽ പുതുതായി ആരംഭിച്ച ചില ഓഫറുകളെ കുറിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമായിരുന്നു പ്രമോഷൻ വീഡിയോയുടെ ഉദ്ദേശം. ഓഫറുകളിൽ പ്രധാനപ്പെട്ടത് നാച്വറൽസ് ബ്യൂട്ടി സലൂൺ ഉപഭോക്താക്കൾക്കായി പുതുതായി ആരംഭിച്ച കസ്റ്റമർ ഫസ്റ്റ് കാർഡാണ്. എന്നാൽ ഓഫറുകളിൽ തന്റേയും അമ്മയുടേയും ഇളയ സഹോദരിമാരായ ഇഷാനിയേയും ഹൻസികയേയും മാത്രമാണ് അഹാന ഉൾപ്പെടുത്തിയത്.

നേരെ ഇളയ സഹോദരിയായ ദിയയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ഓസി ആരാധകർ ശ്രദ്ധിക്കുകയും അതിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്തുകൊണ്ട് ഓസിയെ ഒഴിവാക്കി എന്നത് പരിഭവമായും ചിലർ കമന്റ് ബോക്സിലൂടെ അഹാനയോട് പറഞ്ഞു. അപ്പോൾ ഞങ്ങളുടെ ഓസിയെ ഉൾപ്പെടുത്തിയില്ലേ?.

ഓസിയുടെ പേര് റേഷൻ കാർഡിൽ നിന്നും വെട്ടിയോ?, അപ്പോൾ ഓസിയും കെകെ അങ്കിളുമോ?. അവരെ എന്താ ഒഴിവാക്കിയത്. അവർക്ക് ബ്യൂട്ടിപാർലറിൽ ഒന്നും പോകണ്ടേ?, എന്താ അമ്മു ഓഫർ കാർഡിൽ ഓസിയെ ഉൾപ്പെടുത്താതിരുന്നത്?, എന്തായാലും ഞങ്ങൾക്ക് ഓസിയെയാണ് ഇഷ്ടം, പാവം ഓസി എന്നിങ്ങനെ നീളുന്നു കമന്റ് ബോക്സിൽ നിറഞ്ഞ ആരാധകരുടെ പരിഭവങ്ങൾ.

ദിയയ്ക്ക് ഇന്നൊരു കുടുംബമുണ്ട്. അതുകൊണ്ടാകും അഹാന തന്റെ വിവാഹിതരാകാത്ത അനിയത്തിമാരെയും അമ്മയേയും ചേർത്ത് ഓഫർ എടുത്തത്. അല്ലാതെ മനപൂർവം ഒരു സഹോദരിയെ മാത്രം മാറ്റി നിർത്തുന്ന പ്രകൃതക്കാരിയല്ല അഹാന. താനും അശ്വിനും മകനുമാണ് കുടുംബമെന്നും മറ്റുള്ളവ​ർ തങ്ങളുടെ എക്സ്റ്റന്റഡ് ഫാമിലിയാണെന്നുമുള്ളത് ദിയ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

Ahaana Krishna Diya Krishna

അമ്മയ്ക്കും ഇഷാനിയ്ക്കും ഹൻസികയ്ക്കും ഒപ്പം ചേർന്ന് സിയ ബൈ അഹാദിഷിക എന്ന ഓൺലൈൻ വസ്ത്ര ബ്രാന്റ് ആരംഭിച്ചപ്പോഴും ഓസിയെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യം അഹാനയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ദിയയ്ക്ക് ഓ ബൈ ഓസി എന്ന പേരിൽ നാല് വർഷത്തിൽ ഏറെയായ ഒരു ഓൺലൈൻ ബിസിനസുണ്ട്. അതിനാലാണ് സാരി ബ്രാന്റ് ആരംഭിച്ചപ്പോൾ ദിയയെ അഹാനയും സഹോദരിമാരും ഉൾപ്പെടുത്താതിരുന്നത്.

ലക്ഷങ്ങൾ മാസം തന്റെ ബിസിനസിലൂടെ ദിയ സമ്പാദിക്കുന്നുണ്ട്. അടുത്തിടെയാണ് ഓ ബൈ ഓസിക്കായി പുതിയ ബിൽഡിങ് ദിയ ആരംഭിച്ചത്. ഓൺലൈൻ വഴി മാത്രമല്ല ഓഫ് ലൈൻ വഴിയും നിരവധി കസ്റ്റമേഴ്സ് ദിയയുടെ സ്ഥാപനത്തിലേക്ക് എത്തുന്നുണ്ട്. കൃഷ്ണകുമാറിന്റെ മക്കളിൽ സിനിമയിലേക്ക് ശ്രമിക്കാത്ത ഒരേയൊരാൾ ദിയ മാത്രമാണ്. മറ്റ് മൂന്ന് മക്കളും സിനിമയിൽ അരങ്ങേറി കഴിഞ്ഞു.

കുറച്ച് നാളുകൾക്ക് മുമ്പ് സഹോദരിമാർക്കും അമ്മയ്ക്കും ഒപ്പം അഹാന ജപ്പാൻ ട്രിപ്പ് പോയിരുന്നു. അന്ന് ​ഓമിയെ ​ഗർഭിണിയായിരുന്നതുകൊണ്ട് ദിയ ആ ട്രിപ്പിൽ ഭാ​ഗമായിരുന്നില്ല. അന്നും സമാനമായ ചോദ്യം അഹാനയുടെ കമന്റ് ബോക്സിൽ നിറഞ്ഞിരുന്നു. എന്നാൽ വിവാഹശേഷമാണ് ദിയ കുടുംബത്തോട് കൂടുതൽ അടുപ്പിച്ച് കാണിച്ച് തുടങ്ങിയത്. അത് ദിയയും സമ്മതിക്കാറുള്ള കാര്യമാണ്.

More from Filmibeat

Read more about: ahaana krishna diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X