സം​ഗീതയേക്കാൾ ദേഷ്യം മകനോട്, വിജയ് തൃഷയെ നിയന്ത്രിക്കണം; വിജയ് സുഹൃത്തുക്കളോട് പറഞ്ഞ വിവരം: ബിസ്മി

നടനും രാഷ്ട്രീയ നേതാവുമായ വിജയുടെ വ്യക്തി ജീവിതം ഏറെനാളായി കോളിവുഡിൽ സജീവ ചർച്ചയായി തുടരുകയാണ്. ഭാര്യ വിവാഹമോചനത്തിന് ഹർജി നൽകിയത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഒരു നടിയുമായുള്ള വിജയുടെ ബന്ധമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സം​ഗീത പറയുന്നു. 2021 ലാണ് നടിയുമായുള്ള ബന്ധം കണ്ടെത്തുന്നത്. തന്നെ പൂർണമായും വിജയ് അവ​ഗണിക്കുകയാണെന്ന് സം​ഗീത ആരോപിക്കുന്നു. വിജയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിജയുടെ അടുത്ത വൃത്തങ്ങളിൽ നിന്നും അറിഞ്ഞ കാര്യമാണ് ഞാൻ പറയുന്നത്. നീലാങ്കരയിലുള്ള വീട്ടിൽ വിജയ് ഫസ്റ്റ് ഫ്ലോറിലാണ്. സം​ഗീതയും സഞ്ജയും ​ഗ്രൗണ്ട് ഫ്ലോറിലാണ്. 2017 മുതൽ ഇതാണ് സാഹചര്യം. അപ്പോൾ പുറത്തറിഞ്ഞില്ല. സെറ്റിൽമെന്റിന് ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്. സം​ഗീത കുറച്ച് കൂടുതൽ പണം ആവശ്യപ്പെട്ടു. എന്തിനാണ് ഇങ്ങനെയൊരു വിഷയം വഷളാക്കുന്നത്, സെറ്റിൽ ചെയ്ത് ഡിവോഴ്സ് കൊടുത്ത് കൂടേ എന്ന് ഒരിക്കൽ സുഹൃത്തുക്കൾ വിജയ്നോട് ചോദിച്ചു.

Vijay

നൂറ് കോടിയും 200 കോടിയുമൊക്കെയാണ് ചോദിക്കുന്നത്, അത് കൊടുക്കാൻ കഴിയുമോ എന്നാണ് വിജയ് നൽകിയ മറുപടി. വിജയുടെ വീട്ടിൽ തന്നെയാണ് ഇപ്പോഴും സം​ഗീതയുള്ളത്. അവിടെ നിന്ന് കൊണ്ട് വിജയ്ക്കെതിരെ സം​ഗീത അഭിമുഖം നൽകാനിടയില്ല. ഒരുപക്ഷെ സം​ഗീതയെ തട‌ഞ്ഞതായിരിക്കാം. എന്നാൽ ഇരുവരും വീണ്ടും ഒരുമിക്കാൻ സാധ്യതയില്ല. കാരണം അത്രമാത്രം രണ്ട് പേർക്കുമിടയിൽ ശത്രുത വന്നു. വിജയു‌‍ടെ മകൻ സ്വന്തം അച്ഛനെ വലിയ എതിരാളിയായി കാണുന്നു. വിജയ്ക്ക് സം​ഗീതയോടുള്ള ദേഷ്യത്തേക്കാൾ മകനാേടാണ് ദേഷ്യം. അത്രയും പ്രശ്നം രൂക്ഷമായി.

ഈയടുത്ത് ഒരു കല്യാണത്തിന് വിജയ് തൃഷയെ ഒപ്പം കൂട്ടി. തൃഷയ്ക്ക് സമൂഹത്തിൽ അന്തസ് ലഭിക്കാനായിരുന്നില്ല അത്. സ്വന്തം ഭാര്യയെ അലോസരപ്പെടുത്താനാണത്. വീണ്ടും ഒരുമിക്കണമെന്നുണ്ടായിരുന്നെങ്കിൽ അങ്ങനെ ചെയ്യില്ലായിരുന്നെന്നും ബിസ്മി പറയുന്നു. തൃഷയുടെ പ്രവൃത്തികൾ വിജയ് നിയന്ത്രിക്കണം. അല്ലെങ്കിൽ രാഷ്ട്രീയത്തിൽ ബാധിക്കുമെന്നും ബി​സ്മി പറഞ്ഞു. വിജയ്ക്ക് ബന്ധമുള്ള നടി തൃഷയാണെന്ന ​ഗോസിപ്പ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഭ്യൂഹങ്ങൾ ശരി വെക്കുന്ന സംഭവങ്ങൾ പിന്നീടുണ്ടായി. എന്നാൽ തൃഷ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കോളിവുഡിലെ ഹിറ്റ് ജോഡിയായിരുന്നു വിജയും തൃഷയും. ഇവർ തുടരെ ഒരുമിച്ച് അഭിനയിച്ച കാലത്തും പ്രണയത്തിലായിരുന്നെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X