ഇത്രയൊക്കെ ദ്രോഹിച്ചത് പോരേ?, എനിക്ക് എന്റെ കുഞ്ഞിനെ വേണം, ഇനി ഒരു വിവാഹം പോലുമില്ല; സജ്നയോട് ഫിറോസ്!

നടി സജ്ന നൂറിന്റെ അഭിമുഖം വൈറലായതിന് പിന്നാലെ പ്രതികരണവുമായി മുൻ ഭർത്താവ് ഫിറോസ് ഖാൻ. പത്ത് വർഷമായി സജ്ന തന്നെ ദ്രോഹിക്കുകയാണെന്നും ക്ഷമ നശിച്ചാണ് ഇങ്ങനൊരു വീഡിയോ വീണ്ടും ചെയ്യുന്നതെന്നും ഫിറോസ് പറ‍ഞ്ഞു. സജ്നയ്ക്ക് ആരുടെ കൂടെ വേണമെങ്കിലും ജീവിക്കാമെന്നും പക്ഷെ തന്റെ മകനെ തനിക്ക് തിരികെ തരണമെന്നും ഫിറോസ് പറയുന്നു. ഫിറോസിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ഞാൻ വീഡിയോ ഇട്ടത് എനിക്ക് വിജയിക്കാൻ വേണ്ടിയൊന്നും അല്ല.

ലാലുവിന്റെ സംരക്ഷകരെന്ന് ഭാവിക്കുന്നവർ കളിച്ച കളി, ലാലു അറിഞ്ഞിട്ടില്ല; എന്റെ മകനെ മാത്രം ഉന്നം വെച്ചു: മല്ലിക
ലാലുവിന്റെ സംരക്ഷകരെന്ന് ഭാവിക്കുന്നവർ കളിച്ച കളി, ലാലു അറിഞ്ഞിട്ടില്ല; എന്റെ മകനെ മാത്രം ഉന്നം വെച്ചു: മല്ലിക

എത്രയെന്ന് കരുതിയാണ് ഒരു മനുഷ്യൻ ക്ഷമിക്കുന്നത്. പത്ത് വർഷം വേദനിപ്പിച്ചിട്ടും നമ്മൾ ഒതുങ്ങി പോകുമ്പോൾ റസൂൽ പൂക്കുട്ടിയുടെയൊക്കെ മുഖം രക്ഷിക്കാൻ എന്റെ തലയിൽ ഓരോന്ന് കൊണ്ടുവന്ന് ചാർത്തുന്നത് കൊണ്ടാണ് അന്ന് ആ വീഡിയോ ഞാൻ ഇട്ടത്. അല്ലാതെ അതൊരു വിജയമല്ല ഇപ്പോഴും.

Firoz Khan Sajna Noor

സജ്നയുടെ വീഡിയോ പുറത്ത് വന്നശേഷം ഞാൻ ഇപ്പോഴും എന്റെ ലൈഫിലേക്ക് തിരിച്ച് എത്തിയിട്ടില്ല. ഇനിയൊരു വീഡിയോ ഇടുന്നില്ലെന്ന് വിചാരിച്ചതാണ്. വീണ്ടും ഒരു വീഡിയോയുമായി വരുന്നതിന്റെ കാരണം നാണക്കേടും ​ഗതികേടുമാണ്. വീണ്ടും സജ്ന വന്ന് വായിൽ തോന്നിയതെല്ലാം വിളിച്ച് പറയുകയാണ്.

ഞാൻ ചില സ്ത്രീകളുമായും ഒരു കുട്ടിയുമായും സെക്സ് ചെയ്തുവെന്ന തരത്തിലാണ് അവൾ ആ വീഡിയോയിൽ പറഞ്ഞ് വെക്കുന്നത്. ഞാൻ അത്തരത്തിൽ ലൈം​ഗീക ബന്ധത്തിൽ ഏർപ്പെടുകയോ ഫ്രഞ്ച് കിസ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് അവൾ തെളിയിക്കുകയാണെങ്കിൽ നിയമം അടക്കം ഒരുപാട് കാര്യങ്ങൾ ഉള്ളതാണല്ലോ. നിങ്ങൾക്ക് എന്നെ കല്ലെറിഞ്ഞ് കൊല്ലാം. ഞാൻ അങ്ങനൊരു സംഭവമെ ചെയ്തിട്ടില്ല.

മഴയത്തും സ്റ്റൈലിഷ്! MIFF 2026 റെഡ് കാർപെറ്റിൽ താരങ്ങളുടെ ഫാഷൻ മാജിക് ഇങ്ങനെ
മഴയത്തും സ്റ്റൈലിഷ്! MIFF 2026 റെഡ് കാർപെറ്റിൽ താരങ്ങളുടെ ഫാഷൻ മാജിക് ഇങ്ങനെ

പിന്നെ സജ്ന ഒരു ഓഡിയോ പുറത്ത് വിട്ടിട്ടുണ്ട്. അവൾ എന്നെ കുറിച്ച് പലവിധ ആരോപണങ്ങൾ നടത്തിയ ദിവസം വിളിച്ച കോളിന്റെ ഓഡിയോ ആണത്. അവളിട്ട വീഡിയോ കളയാൻ വേണ്ടി ഞാൻ അതിൽ കാലുപിടിക്കുന്നുണ്ട്. പതിനേഴുകാരി പെൺകുട്ടിയുടെ കാര്യം അ​ങ്ങനെയല്ലെന്ന് ക്ലാരിറ്റിയോടെ പറയൂവെന്നും അല്ലെങ്കിൽ ഞാൻ മരിക്കുമെന്നും അവളോട് പറഞ്ഞ കാര്യമാണ്.

പക്ഷെ അവൾ അവിടെ നിന്നും ഇവിടെ നിന്നും എഡിറ്റ് ചെയ്ത് ഒറ്റ കാര്യത്തിലേക്ക് കൊണ്ടുപോയി എത്തിച്ചു. ആ വീഡിയോ ഡിലീറ്റ് ചെയ്യാനും പതിനേഴുകാരി കുട്ടിയുടെ കാര്യത്തിൽ ക്ലാരിറ്റി കൊടുക്കാനും ഞാൻ പറഞ്ഞപ്പോൾ ഊമക്കത്ത് വന്നതാണ് എന്ന തരത്തിൽ പറ‍ഞ്ഞോളം എന്നൊക്കെ എന്തൊക്കയോ കഥ പറഞ്ഞു. പത്ത് വർഷം സജ്ന എന്നെ ഇട്ട് നശിപ്പിച്ച് ജീവിതം ഇല്ലാതാക്കി.

Firoz Khan Sajna Noor

ഇനി എന്ത് ജീവിതമാണ് എനിക്കുള്ളത്. നീ വിജയിച്ച് നിൽക്കുകയല്ലേ. പിന്നെ വീണ്ടും വന്ന് റസൂലിനെ രക്ഷിക്കാൻ ഓരോന്ന് പറയണമായിരുന്നോ?. ഇത് റസൂലിന്റെ കളി തന്നെയാണ്. അവൻ ഒരിക്കലും പുറത്ത് വരില്ല. സജ്നയെ വെച്ച് കളിപ്പിച്ചുകൊണ്ടിരിക്കും. അതുപോലെ സജ്ന എന്തിനാണ് കൂട്ടുകാരികളെ കുറിച്ച് ഓരോന്ന് പറയുന്നത്?. ദിയ സന പുറത്ത് വരില്ലെന്നാണോ കരുതുന്നത്?.

അവൾ ജീവിതത്തിൽ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ നീ പറയുമ്പോൾ അവൾ അത് പുറത്ത് വന്ന് പറയില്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ?. തെറ്റുകൾ ചെയ്തതുകൊണ്ടാണ് നീ വെള്ളം കുടിക്കുന്നത്. എനിക്ക് ഒരു റിക്വസ്റ്റ് മാത്രമേയുള്ളു. എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ച് തരണം. വിളിച്ചിട്ട് നീ കോൾ എടുക്കുന്നില്ല. വല്ലാത്തൊരു മാനസീകാവസ്ഥയിലാണ്.

സൂചി വരെ പേടി! എന്നിട്ടും ടാറ്റു! സംശയങ്ങള്‍ക്ക് മറുപടിയായി വീഡിയോ പുറത്തുവിട്ട് സുജിന്‍
സൂചി വരെ പേടി! എന്നിട്ടും ടാറ്റു! സംശയങ്ങള്‍ക്ക് മറുപടിയായി വീഡിയോ പുറത്തുവിട്ട് സുജിന്‍

ഇത്രയൊക്കെ ദ്രോഹിച്ചത് പോരേ?. അല്ലെങ്കിൽ ഞാൻ കേസുമായി പോകും. നിനക്ക് റസൂലിന്റെ കൂടെ ജീവിക്കണമെങ്കിൽ ജീവിച്ചോളൂ. എനിക്ക് എന്റെ കുഞ്ഞിനെ തരണം. അവനുമായി എനിക്കുള്ള അറ്റാച്ച്മെന്റ് നിനക്ക് അറിയാമല്ലോ. ഇനി എനിക്ക് ഒരു വിവാഹം പോലുമില്ലെന്നും ഫിറോസ് പറയുന്നു.

Read more about: bigg boss malayalm
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X