ആ വമ്പന് പണി കൊടുത്തിരിക്കും! അതിനുള്ള ആയുധം എന്റെ കൈയ്യിലുണ്ട്! തുറന്നടിച്ച് ഫിറോസ് ഖാന്‍
വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ഫിറോസ് ഖാന്‍ നടത്തുന്ന തുറന്നുപറച്ചിലുകള്‍ വന്‍ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഡിവോഴ്‌സിനെക്കുറിച്ചും, കുടുംബ ജീവിതം തകര്‍ച്ചയിലേക്ക് പോയതിനെക്കുറിച്ചുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. സിനിമ മേഖലയിലെ പ്രമുഖനായൊരു വ്യക്തിയുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്നും, ഘട്ടംഘട്ടമായി താന്‍ തന്നെ അത് ആരാണെന്ന് വെളിപ്പെടുത്തുമെന്നും ഫിറോസ് പറഞ്ഞിരുന്നു. തല്‍ക്കാലം പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന ക്യാപ്ഷനോടെയായി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. പണത്തിന് മീതെ പരുന്തും പറക്കില്ല, ശരിയായിട്ടുള്ളൊരു കാര്യമാണ്. പക്ഷേ, അതുക്കുംമേലെ ചില ശക്തികള്‍, അല്ലെങ്കില്‍ കൈയ്യൊപ്പുകളൊക്കെയുണ്ട്.
തല്‍ക്കാലം പണത്തിന് മീതെ പരുന്ത് പറക്കില്ല. കാരണം ഞാന്‍ പറയാം. ഞാന്‍ എനിക്കേറ്റ മുറിവുകള്‍ സ്വയമേ മരുന്നുവെച്ച്, ആരേയും അറിയിക്കാതെ ഞാന്‍ എന്റെ വഴിയില്‍ കൂടി യാത്ര ചെയ്യുന്നൊരാളാണ്. അത് പണ്ടേ ഞാന്‍ അങ്ങനെയാണ്. ഞാന്‍ നേരത്തെ പറഞ്ഞില്ലേ, എന്തോ ഒരു ശക്തിയുണ്ട്. അതിനെ ഒരുപക്ഷേ അള്ളാ എന്ന് വിളിക്കുന്നുണ്ട്. അല്ലെങ്കില്‍ കൃഷ്ണനെന്ന് വിളിക്കുന്നുണ്ട്. ക്രൈസ്റ്റ് എന്ന് വിളിക്കുന്നുണ്ട്. ഓരോരുത്തര്‍ ഓരോ പേരിട്ട് വിളിക്കുന്നുണ്ട്. എന്തായാലും അങ്ങനെയൊരു ശക്തിയുണ്ട്. അത് ശരിയായിട്ടുള്ള കാര്യമാണ്. ശത്രു ആകാശംമുട്ടെ വളര്‍ന്ന് നില്‍ക്കുന്നവനും, സല്‍പ്പേരിന് ഉടമയായതും, പൊളിറ്റിക്‌സ് ഉള്‍പ്പടെ എല്ലാ മേഖലയിലും പിടിപാടുള്ളത് കൊണ്ടും, പെട്ടെന്ന് താഴെയിറക്കാന്‍ പറ്റില്ല. നേരത്തെ പറഞ്ഞത് പോലെ പണത്തിന് മീതെ പരുന്തും പറക്കില്ല.

പണമെറിഞ്ഞ് പല മീഡിയ പ്രവര്‍ത്തകരേയും കൈയ്യില്‍ വാങ്ങിയിട്ടുണ്ട്. ഇനി ആടിനെ പട്ടിയാക്കുന്നത് നിങ്ങള്‍ക്ക് കാണാം. അത് തുടങ്ങിക്കഴിഞ്ഞു. ഇനി കുറച്ച് ദിവസം അതൊക്കെ കാണാം. പണത്തിന്റെ പവറാണ് അത്. പക്ഷേ, അപ്പോഴും ഞാന്‍ പറയുന്നു അതുക്കും മേലെ ഒരു ശക്തിയുണ്ട്. അത് അദൃശ്യമായ ശക്തിയാണ്. ആ ശക്തി തീര്‍ച്ചയായും സാത്താനെ പന പോലെയങ്ങ് വളര്‍ത്തും. വളര്‍ത്തിയിട്ട് അവരെയങ്ങ് തളര്‍ത്തും. അത് നൂറ് ശതമാനം ഉറപ്പായ കാര്യമാണ്. ഒരു സൂചന കൂടെ തരാം. ആ ദൈവത്തിന്റെ കൈയ്യില്‍ എല്ലാത്തിനും പോന്ന ശക്തമായ എവിഡന്‍സ്, ഒരു വാള്‍ ഇരിപ്പുണ്ട്. അത് ആദ്യം നോക്കട്ടെ, ഈ പണത്തിന്റെ കളി എവിടെ വരെ പോവുമെന്ന്.
ഏതൊക്കെ കഥ എവിടെയൊക്കെ എങ്ങനെ പോവുമെന്ന് നോക്കട്ടെ. കാശ് മേടിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ഏതൊക്കെയെന്ന് നിങ്ങള്‍ക്ക് തന്നെ മനസിലാവും. എനിക്കത് മനസിലായിക്കഴിഞ്ഞു. നിങ്ങളെക്കൂടി കാണിച്ച് തരാനാണ്. ആരേയും പേടിക്കാത്ത, സത്യങ്ങള്‍ മാത്രം വിളിച്ച് പറയുന്ന, ആര്‍ക്കും വിലക്കെടുക്കാന്‍ പറ്റാത്ത മാധ്യമപ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. എന്നാല്‍ അതേ സമയം തന്നെ സത്യത്തെ വളച്ചൊടിക്കുന്നവരും ഇവിടെയുണ്ട്. ഒരൊറ്റ ആയുധംകൊണ്ട് അത് മാറ്റാം.
വമ്പനെ ഞാന്‍ വീഴ്ത്തിയിരിക്കും. അതിന് ദൈവം ചില സാധനങ്ങള്‍ എന്റെ കൈയ്യില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അങ്ങനെ രക്ഷപ്പെടാന്‍ പറ്റില്ല. ഇവിടെ എല്ലാവരും തുല്യരാണ്. അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് കൊണ്ടോ, പൊളിറ്റിക്‌സിലെ പിടിപാട് കൊണ്ടോ, കാര്യമില്ല. തെറ്റ് ചെയ്തവര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യും. ഇന്നലെവരെ നല്ലത് പറഞ്ഞവര്‍ ഇന്ന് അത് തിരുത്തി പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. കാശ് മേടിച്ചത് കൊണ്ടാണ്. എന്റെ ഒറ്റയൊരു ആയുധത്തില്‍ ഇത് ഫുള്‍സ്റ്റോപ്പാവും. ഞാനൊരിക്കലും ഇങ്ങനെ നിങ്ങളുടെ മുന്നില്‍ വരാന്‍ ആഗ്രഹിച്ചതല്ല. പക്ഷേ, ഈ അവാര്‍ഡുകാരന് പണി കൊടുക്കുമെന്ന് ഞാന്‍ വിചാരിച്ചതാണ്. പക്ഷേ, അത് മീഡിയ വഴിയൊന്നുമല്ല. അല്ലാതെ കൊടുക്കണം, എന്റെ തൃപ്തിക്ക് വേണ്ടിയിട്ട്. അങ്ങനെയല്ല കളി പോവുന്നത്. ഞാനായിട്ടല്ല ഒന്നും തുടങ്ങി വെച്ചത് എന്നുമായിരുന്നു ഫിറോസ് ഖാന്‍ പറഞ്ഞത്.


Click it and Unblock the Notifications