എത്ര സ്ത്രീകളെ ഉപയോഗിച്ചാലും രക്ഷപെട്ട് പോരാമെന്ന ചിന്ത, സത്യം വിജയിക്കും, കർമ്മ കിട്ടും; വീണ്ടും ഫിറോസ്
ഇന്ത്യൻ സിനിമാ-സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വ്യക്തിയുടെ ഇടപെടലാണ് താരദമ്പതികളായിരുന്ന പൊളി ഫിറോസിന്റെയും സജ്നയുടേയും ദാമ്പത്യം തകർത്തതെന്ന രീതിയിൽ പ്രചരിക്കുന്നുണ്ട്. ആ വ്യക്തിയുമായി സജ്ന പ്രണയത്തിലാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ലോകത്തെമ്പാടുമുള്ളവർ ആരാധിക്കുന്ന ആ സെലിബ്രിറ്റിയുടെ യഥാർത്ഥ സ്വഭാവം ക്രൂരത നിറഞ്ഞതാണെന്ന് പറയുകയാണിപ്പോൾ ഫിറോസ് ഖാൻ.
എത്ര വലിയ ക്രിമിനൽ മെന്റാലിറ്റി ഉണ്ടെങ്കിലും എത്ര സ്ത്രീകളെ ഉപയോഗിച്ചാലും താൻ രക്ഷപ്പെടുമെന്നും തന്റെ കയ്യിൽ പിടിപാടുണ്ടെന്നുമുള്ള തോന്നലുമായാണ് അയാൾ ജീവിക്കുന്നതെന്ന് ഫിറോസ് പറയുന്നു. കർമ്മ എന്നത് സത്യമാണെന്നും എത്ര കാലം കഴിഞ്ഞാലും അത് ലഭിക്കുമെന്നും ഫിറോസ് പറയുന്നു.

ചിലർക്ക് ഒരു വിചാരമുണ്ട്.... ഒരാൾ മിണ്ടാതിരിക്കുമ്പോൾ... ഒന്നും അറിയാത്തതുകൊണ്ടാണ്. അയാൾ മണ്ടനാണ് പേടി തൊണ്ടനാണ് അല്ലെങ്കിൽ അയാളെ പെട്ടന്ന് പേടിപ്പിക്കാൻ പറ്റും എന്നൊക്കെ ചിലർക്കൊക്കെ വിചാരങ്ങളുണ്ട്. സൈലന്റായി ഇരിക്കുന്ന മനുഷ്യർ എല്ലാം അറിയുന്നവരാണ്. പക്ഷെ അവർക്ക് തരംതാഴാൻ കഴിയില്ല. അല്ലെങ്കിൽ മറ്റുള്ളവരെപ്പോലെ താഴേയ്ക്ക് പോയി സംസാരിക്കാൻ ആഗ്രഹമില്ല.
എന്ന് കരുതി സേഫ്റ്റി സോണിലാണ് പല ഉന്നതന്മാരുമെന്ന് കരുതരുത്. എത്ര വലിയ അവാർഡ് മേടിച്ചയാളായാലും ഞാൻ സേഫായി. ബുദ്ധികൊണ്ട് ഞാൻ കളിക്കുകയാണ്. എത്ര വലിയ ക്രിമിനൽ മെന്റാലിറ്റി ഉണ്ടെങ്കിലും എത്ര സ്ത്രീകളെ ഞാൻ ഉപയോഗിച്ചാലും ഞാൻ രക്ഷപ്പെടും. എന്റെ കയ്യിൽ അത്രത്തോളം പിടിപാടുണ്ട്.
അല്ലെങ്കിൽ ഞാൻ വലിയൊരു സ്ഥാനത്ത് എത്തി നിൽക്കുകയാണ്. വലിയ അവാർഡ് മേടിച്ച് നിൽക്കുന്നയാളാണ്. അതുകൊണ്ട് ഇവനെ ഏത് രീതിയിലും തകർക്കാം. എന്ത് ഞാൻ ചെയ്താലും അതൊന്നും ഒരു വിഷയവും ആവില്ല എന്ന് കരുതി ചില വ്യക്തികൾ ഇവിടെ ക്രൂര മനോഭാവമുള്ള വ്യക്തികൾ, സെക്സ് പെർവെട്ടായിട്ടുള്ള വ്യക്തികൾ ഇവിടെ മനോഹരമായി ഹൈഡ് ആന്റ് സീക്ക് കളിക്കുന്നുണ്ട്.
കുറച്ച് നാൾ മുമ്പ് വരെ എനിക്ക് കർമയിൽ വിശ്വാസമില്ലായിരുന്നു. അതിന് മുന്നേ ഒരു നാല് കൊല്ലമായി എനിക്ക് ദൈവവിശ്വാസവുമില്ല. അതും പോയി. കർമ്മയിലുള്ള വിശ്വാസവും പോയി. പക്ഷെ ഇപ്പോൾ ഞാൻ ദൈവ വിശ്വാസത്തിലേക്ക് തിരിച്ച് വരികയാണ്. അല്ലെങ്കിൽ കർമ എന്നൊന്ന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുകയാണ്.

അതിന് ഏറ്റവും വലിയ ഉദാരണം ഞാൻ തന്നെയാണ്. സത്യം എന്നും വിജയിക്കും. എത്ര വലിയ കൊമ്പനാണെങ്കിലും ഒരിക്കൽ താഴെ വരും എന്നാണ് ഫിറോസ് പറഞ്ഞത്. എന്നാൽ ആ വ്യക്തിയുടെ പേര് ഫിറോസ് വെളിപ്പെടുത്തിയിട്ടില്ല. പ്രമുഖനായ ആ വ്യക്തിക്കൊപ്പമുള്ള ഫോട്ടോ കഴിഞ്ഞ ദിവസം സജ്ന നൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. അതോടെയാണ് വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കമായത്.
ഫിറോസിന്റെ പുതിയ വീഡിയോ വന്നപ്പോൾ ആദ്യം പ്രതികരിച്ച് എത്തിയത് സജ്നയുടേയും ഫിറോസിന്റെയും ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയാവുന്ന ബിഗ് ബോസ് താരം സായ് കൃഷ്ണയാണ്. അപ്പോൾ 'നമുക്ക് കുട്ടി ഫയലുകൾ തുറന്നാലോ' എന്നാണ് സായ് കൃഷ്ണ കമന്റിലൂടെ ഫിറോസിനോട് ചോദിച്ചത്. എപ്സ്റ്റൈൻ ഫയൽസിനേക്കാൾ ഞെട്ടിക്കുന്ന വിവരങ്ങൾ മലയാളികളായ ചില പ്രമുഖരുടെ ജീവിതവുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് മുമ്പൊരു വീഡിയോയിൽ ഫിറോസ് പറഞ്ഞിരുന്നു.
പ്രമുഖ വ്യക്തിയാരാണെന്ന് കാഴ്ചക്കാർക്ക് മനസിലാകാനായി ചില സൂചനകളും ഫിറോസ് അന്നേ നൽകിയിരുന്നു. അതേസമയം മൂന്നാമതൊരാൾ വന്നതുകൊണ്ടല്ല തന്റേയും ഫിറോസിന്റെയും ദാമ്പത്യം തകർന്നതെന്നാണ് സജ്ന പറഞ്ഞത്. വേറെ ആരെയും ഈ വിഷയത്തിലേക്ക് വലിച്ചിടരുതെന്നും സജ്ന പറഞ്ഞിരുന്നു.


Click it and Unblock the Notifications