നഗ്മയുമായി ലിവിങ് ടുഗെതർ, രാധിക പങ്കാളിയായി എത്തിയപ്പോൾ; പണക്കാർ മാത്രം ജീവിച്ചാൽ മതിയെന്ന മനോഭാവമോ?
ജീവിതത്തിലെ കടുത്ത പ്രതിസന്ധികൾ കടന്ന് വലിയ നേട്ടങ്ങളും വിജയങ്ങളും കൈവരിച്ച ദമ്പതികളാണ് നടി രാധികയും ശരത്കുമാറും. അടുത്തിടെയാണ് രാധിക ശരത്കുമാർ പ്രധാന വേഷം ചെയ്ത തായ്കിഴവി എന്ന സിനിമ റിലീസ് ചെയ്തത്. ചിത്രം ഇതിനോടകം അമ്പത് കോടിയിൽ അധികം നേടി കഴിഞ്ഞു. തമിഴ്നാട് സ്വദേശിനിയായ ഒരു ടിപ്പിക്കൽ കിഴവിയായിട്ടാണ് സിനിമയിൽ ഉടനീളം രാധിക അഭിനയിച്ചിട്ടുള്ളത്. മേക്കപ്പിലൂടെ വലിയൊരു മേക്കോവർ കഥാപാത്രത്തിന് വേണ്ടി രാധിക ചെയ്തിരുന്നു.
ഇരുത്തം വന്ന അഭിനേത്രിയായ താരത്തിന്റെ അഭിനയ ചാതുര്യത്തെ കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ. പടം കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തിൽ പറയുന്നു ഈ വർഷത്തെ നാഷണൽ അവാർഡ് രാധികയ്ക്ക് ആയിരിക്കുമെന്ന്. രാധികയുടെ സിനിമ ബന്ധങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ വലിയൊരു നിര തന്നെയുണ്ട്. ഒരു കാലയളവ് വരെ അവർ കേരളത്തിന്റെ മരുമകളായിരുന്നു.

പ്രതാപ് പോത്തനായിരുന്നു അന്ന് രാധികയുടെ ഭർത്താവ്. പക്ഷെ രണ്ട് വർഷക്കാലമെ ആ ബന്ധത്തിന് ആയുസുണ്ടായിരുന്നു. തനിക്ക് ഒരു അച്ഛനാകാൻ ആഗ്രഹമുണ്ടായിരുന്നു. അത് സാധിക്കാതെ വന്നതോടെയാണ് പിരിഞ്ഞത് എന്നാണ് ബന്ധം വേർപ്പെടുത്താനുള്ള കാരണമായി അന്ന് പ്രതാപ് പോത്തൻ പറഞ്ഞത്. അതിനുശേഷം റിച്ചാർഡ് ഹാർഡി രാധികയുടെ പങ്കാളിയായി.
ആ ബന്ധത്തിൽ ഒരു മകൾ രാധികയ്ക്കുണ്ട്. ആ ബന്ധവും രണ്ട് വർഷത്തിനുശേഷം അവസാനിച്ചു. പിന്നീടാണ് ശരത്കുമാറുമായി പ്രണയത്തിലായതും 2001ൽ വിവാഹം കഴിച്ചതും. അതിൽ ഒരു മകനും പിറന്നു. കാൽനൂറ്റാണ്ട് കാലത്തോളമായി സന്തോഷകരമായ ദാമ്പത്യം നയിക്കുകയാണ് രാധികയും ശരതും ഇപ്പോഴിതാ രാധികയേയും ശരത്കുമാറിനേയും വരലക്ഷ്മിയേയും കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
രാധികയ്ക്കുള്ളതുപോലൊരു ഫ്ലാഷ് ബാക്ക് ശരത്കുമാറിനുമുണ്ട്. ഛായാദേവിയാണ് നടന്റെ ആദ്യ ഭാര്യ. രണ്ട് പെൺമക്കളും ഛായയിൽ നടനുണ്ട്. അതിലൊരാളായ വരലക്ഷ്മി ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയാണ്. ഛായയുമായി വേർപിരിഞ്ഞശേഷം ശരത് കുറച്ചുകാലം നടി നഗ്മയുമായി ലിവിങ് റിലേഷൻഷിപ്പിലായിരുന്നുവെന്നും പറയപ്പെടുന്നു. ആ ബന്ധത്തിൽ നിന്നും പിന്മാറിയശേഷമാണ് രാധികയെ വിവാഹം ചെയ്തത്.
ഒരു രാഷ്ട്രീയകക്ഷിയിലും വേരൂന്നി നിൽക്കാത്തയാളാണ് ശരത്. അതിനിടയിൽ സ്വന്തമായി പാർട്ടി രൂപീകരിക്കുകയും പിന്നീട് അത് ബിജെപിയിൽ ലയിപ്പിക്കുകയും ചെയ്തു. ഇപ്പോൾ ബിജെപിയിലാണ് ശരത്. രാധികയുടെ പിതാവ് എംആർ രാധ പഴയ കാലത്ത് അറിയപ്പെടുന്ന നടനായിരുന്നു. എംജിആറിനെ കൊല ചെയ്യാനായി അദ്ദേഹത്തിന് നേരെ വെടിയുതിർത്ത ആൾകൂടിയാണ് രാധ. കഴിഞ്ഞ ദിവസം വരലക്ഷ്മി സംവിധാനം ചെയ്ത ഒരു സിനിമയുടെ ട്രെയിലർ ലോഞ്ച് നടന്നിരുന്നു.

കുടുംബാംഗങ്ങളെല്ലാം പങ്കെടുത്തിരുന്നു. തന്റെ രണ്ടാനമ്മ എന്നതിലുപരി വളരെ ഊഷ്മളമായ ബന്ധമാണ് വരലക്ഷ്മി രാധികയുമായി കാത്ത് സൂക്ഷിക്കുന്നത്. ശരതിന്റെ ആദ്യ ഭാര്യ ഛായ രാധികയെ കുറിച്ച് ഇതേ വേദിയിൽ വെച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. പൊതുവെ മാതൃകാപരമായ അഭിപ്രായങ്ങളും സമീപനവും പുലർത്തുന്നയാളാണ് വരലക്ഷ്മി. പക്ഷെ സാമൂഹിക പ്രതിബദ്ധതയുടെ കാര്യത്തിൽ പൊതുസമൂഹത്തിന് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് വരലക്ഷ്മി പറയാറുള്ളത്.
ഫാക്ടറിയിൽ എന്നപോലെ എല്ലാ സ്ത്രീകളും കുട്ടികളെ പെറ്റ് കൂട്ടുന്നു. എന്നിട്ട് അയ്യോ ഞങ്ങൾ ബുദ്ധിമുട്ടിലാണേ എന്ന് പരാതിപ്പെടും. ആരാണ് ഇവരോട് കുട്ടികളെ ഉണ്ടാക്കാൻ പറഞ്ഞത്. കുട്ടികൾ ഉണ്ടായ ശേഷം കാര്യങ്ങൾ പ്ലാൻ ചെയ്യാൻ നിൽക്കരുത്. ആളുകൾ കുട്ടികളുമായി എന്റെയടുത്ത് സഹായം ചോദിച്ച് വരുന്നു. ഞാനാണോ അവരെ പ്രസവിച്ചത്?. നിങ്ങളുടെ തെറ്റിന് ഞാനെന്തിന് സഹായിക്കണം?.
നിങ്ങളുടെ കുഞ്ഞിനെ നിങ്ങൾ തന്നെ നോക്കിക്കോളൂ എന്ന് പറഞ്ഞ വരലക്ഷ്മി ഒരു ഉപദേശം കൂടി എല്ലാവർക്കുമായി നൽകുന്നുണ്ട്. സാമ്പത്തിക സ്ഥിരതയുള്ളവർ മാത്രമെ കല്യാണം കഴിക്കാനും കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കാനും പാടുള്ളുവെന്നായിരുന്നു അത്. സമൂഹത്തോട് സ്നേഹവും കടപ്പാടും ഉള്ളവർക്ക് നടിയുടെ വാക്കുകളോട് യോജിക്കാനാവില്ല. പണക്കാർ മാത്രം വിവാഹം, കുഞ്ഞുങ്ങൾ എന്നിവയെ കുറിച്ച് ചിന്തിച്ചാൽ മതിയെന്ന അഭിപ്രായം എങ്ങനെ അംഗീകരിക്കാൻ കഴിയും?.
പണക്കാർ മാത്രം ഇവിടെ ജീവിച്ചാൽ മതിയെന്നാണ് വരലക്ഷ്മി പറയുന്നത്. ഈ അഭിപ്രായം എതിർക്കപ്പെടേണ്ടതല്ലേ. എങ്ങോട്ടാണ് പുതുതലമുറയുടെ യാത്രയെന്ന് ചിന്തിച്ച് പോകുന്നു. കുട്ടിക്കാലത്ത് ചൂഷണം ചെയ്യപ്പെട്ടിട്ടുള്ളതുകൊണ്ടാകും കുട്ടികളോട് സ്നേഹവും താൽപര്യവും തോന്നാത്തത് എന്നുമാണ് വരലക്ഷ്മിയെ വിമർശിച്ച് അഷ്റഫ് പറഞ്ഞത്.


Click it and Unblock the Notifications

















