എല്ലാം തൃഷയുടെ ഐശ്വര്യം, എക്സ്ട്രാ മാരിറ്റൽ അഫയർ സുപ്രീമസി, എല്ലാവരും അറി‍ഞ്ഞുകൊണ്ടായിരുന്നോ?; വിമർശനം

ലോക രാഷ്ട്രീയത്തിൽ ഇങ്ങനൊരു മാസ് ആരെങ്കിലും മുമ്പ് കാണിച്ചിട്ടുണ്ടോയെന്ന് അറിയില്ല. ഹീറോയിസം സിനിമയിൽ ​മാത്രമെ നടക്കൂവെന്ന് പരിഹസിച്ചവരെകൊണ്ടെല്ലാം ഒറ്റ തെരഞ്ഞെടുപ്പുകൊണ്ട് തിരുത്തി പറയിപ്പിച്ചിരിക്കുകയാണ് വിജയ്. തമിഴ്നാട്ടിലാണ് വിജയ് നൂറിലധികം സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ചരിത്രം സൃഷ്ടിച്ചതെങ്കിലും അതിന്റെ ആഘോഷം ഇങ്ങ് കേരളത്തിൽ പോലും നടക്കുന്നുണ്ട്.

നെറ്റിയിൽ സിന്ദൂരം, ആരെയും അറിയിക്കാതെ വീണ്ടും വിവാഹിതയായോ?,പഴയ പ്രസരിപ്പോടെ അനുശ്രീ; മറുപടിയുമായി താരം!
നെറ്റിയിൽ സിന്ദൂരം, ആരെയും അറിയിക്കാതെ വീണ്ടും വിവാഹിതയായോ?,പഴയ പ്രസരിപ്പോടെ അനുശ്രീ; മറുപടിയുമായി താരം!

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം വിജയിയും ടിവികെ പാർട്ടിയും മാത്രമല്ല വൈറലാകുന്നതും ആഘോഷിക്കപ്പെടുന്നതും നടി തൃഷയുടെ പേരും ഇവയ്ക്ക് രണ്ടിനുമൊപ്പം ഇന്റർനെറ്റിൽ ട്രെന്റിങ്ങാകുന്നുണ്ട്. ഇപ്പോൾ കിട്ടിയ വിജയം തൃഷയ്ക്കുള്ള വിജയിയുടെ പിറന്നാൾ സമ്മാനമാണെന്ന തരത്തിലാണ് പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുന്നത്.

Trisha Vijay

സിനിമാ പ്രേമികൾ മാത്രമല്ല തമിഴ് സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന പല താരങ്ങളും തൃഷയ്ക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ട് ഇക്കാര്യം കുറിക്കുകയും ചെയ്തു. പിറന്നാൾ ആശംസകൾ പ്രിയപ്പെട്ടവളേ... വാട്ട് എ ​ഗിഫ്റ്റ് എന്നാണ് നടി രാധിക ശരത്കുമാർ തൃഷയ്ക്ക് പിറന്നാൾ ആശംസിച്ച് നടിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കമന്റായി കുറിച്ചത്. വാട്ട് എ ​ഗിഫ്റ്റ് എന്നതുകൊണ്ട് രാധിക ഉദ്ദേശിച്ചത് ടിവികെയുടെ വിജയമാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.

രാധിക മാത്രമല്ല നടി ചാർമി കൗറും സമാനമായ രീതിയിൽ ആശംസകൾ നേർന്ന് എത്തി. നിന്റെ ഏറ്റവും വിശേഷപ്പെട്ട ദിവസത്തിലെ പ്രത്യേക ആഘോഷങ്ങൾ... നീ ഒരു ഭാഗ്യചിഹ്നമാണ്. ഈ ജന്മദിനം ചരിത്ര പുസ്തകങ്ങളിൽ ഒരു വിജയമായി അടയാളപ്പെടുത്തപ്പെടും. ഞാൻ എപ്പോഴും പറയാറുള്ളതുപോലെ... ക്ഷമയും സ്ഥിരോത്സാഹവും.

തമിഴ്നാട് തൃഷയുടെ ഉള്ളം കയ്യിലേക്കോ, പിറന്നാൾ സമ്മാനം കൊള്ളാമെന്ന് രാധിക; ധെെര്യത്തിന് പ്രശംസ
തമിഴ്നാട് തൃഷയുടെ ഉള്ളം കയ്യിലേക്കോ, പിറന്നാൾ സമ്മാനം കൊള്ളാമെന്ന് രാധിക; ധെെര്യത്തിന് പ്രശംസ

എന്റെ കുഞ്ഞേ... ജന്മദിനാശംസകൾ എന്നാണ് ചാർമി കുറിച്ചത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും ഇന്നേ ദിവസം ഇതുവരെയില്ലാത്തതുപോലെ തൃഷയുടെ പിറന്നാളിനെ ഹൈലൈറ്റ് ചെയ്യുകയും ആശംസകൾ നേരുകയും ചെയ്യുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ട ഒരു വിഭാ​ഗം കമന്റിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്. തൃഷയുമായി വിജയിക്കുള്ള ബന്ധം സിനിമാ മേഖലയിലെ എല്ലാവർക്കും അപ്പോൾ അറിയാമായിരുന്നല്ലേ.

അവിഹിതത്തിനൊക്കെ എതിരെ പറയുന്ന ആണുങ്ങളെ മൊത്തം വിശ്വസിക്കാൻ കൊള്ളില്ല എന്നൊക്കെ പറഞ്ഞ് നടന്നവർ എല്ലാം ഇന്ന് മൊത്തം അണ്ണന് വേണ്ടി താങ്കച്ചി പാസം വാരി വിതറുന്നുണ്ട്, വിജയിയുടേയും ടിവികെ പാർട്ടിയുടേയും ഭാവി അറിഞ്ഞശേഷം മാത്രം പിന്തുണയ്ക്കണോ വേണ്ടയോയെന്ന് തീരുമാനിക്കാൻ ആയിരുന്നോ കാത്തിരുന്നത്?.

Trisha Vijay

ഒന്നുമല്ലാത്തപ്പോൾ പുച്ഛിക്കും എന്തെങ്കിലും കിട്ടിത്തുടങ്ങിയാൽ അഭിനന്ദിക്കും. അങ്ങനൊരു പ്രതിഭാസമല്ലേ വിജയിയുടേയും തൃഷയുടേയും പേരിൽ ഇപ്പോൾ സോഷ്യൽമീഡിയയിൽ നടക്കുന്നത്?, അവിഹിതം നിസാരമാക്കി നോർമലൈസ് ചെയ്ത് ഹൈപ്പ് കൊടുക്കുന്നത് ശരിയായ രീതിയല്ല, വിജയിയുടെ ഐശ്വര്യം തൃഷയാണെന്ന് പറഞ്ഞ് ടിവികെയുടെ വിക്ടറി തൃഷയുടെ കാൽപാദത്തിൽ കൊണ്ടുവെക്കരുത്. ഞങ്ങൾ വോട്ട് കൊടുത്ത് വിജയ്ക്കാണ്.

തൃഷ ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്?, വിവാഹേതര ബന്ധങ്ങളെ ഭാഗ്യചിഹ്നമാക്കി മറ്റുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു, എക്സ്ട്രാ മാരിറ്റൽ സുപ്രീമസി, സിനിമാ മേഖലയിൽ എല്ലാവർക്കും എല്ലാം അറിയാം. വിഡ്ഢികളായത് ജനങ്ങൾ മാത്രം എന്നിങ്ങനെയാണ് വിജയിക്കൊപ്പം തൃഷയുടെ പേര് കൂടി ചേർത്ത് ആഘോഷിക്കുന്നതിനെ എതിർത്ത് ഒരു വിഭാ​ഗം ആളുകൾ കുറിച്ചത്.

നിങ്ങളല്ലാതെ പിന്നെയാര്, ജയിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു; ഒപ്പം നിന്നവർക്ക് നന്ദിയെന്ന് രമേഷ് പിഷാരടി!
നിങ്ങളല്ലാതെ പിന്നെയാര്, ജയിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു; ഒപ്പം നിന്നവർക്ക് നന്ദിയെന്ന് രമേഷ് പിഷാരടി!

വിജയ്-സം​ഗീത വിവാഹമോചനം ഇപ്പോഴും കോടതിയിലാണ്. തെരഞ്ഞെടുപ്പ് തൊട്ടരികിൽ എത്തിയപ്പോഴാണ് സം​ഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. നടന് പ്രമുഖ നടിയുമായി വിവാഹേതര ബന്ധമുണ്ടെന്നതാണ് കാരണമായി സം​ഗീത പറഞ്ഞത്. നാല് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് കഴിയുന്നത്.

മക്കളും സം​ഗീതയ്ക്കൊപ്പമാണ്. വളരെ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ് തീർപ്പാക്കിയ സംഭവങ്ങൾ വീണ്ടും കുത്തിപ്പൊക്കുന്നു എന്നാണ് വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ വിവാഹമോചന വിവാ​ദത്തിൽ അടുത്തിടെ നൽകിയ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X