ഒരു തവണ ചാൻസ് തരൂ, അപമാനിക്കാനോ പകരം വീട്ടാനോ ഉദ്ദേശമില്ല, കുറച്ച് നല്ലതും സഹായങ്ങളും ചെയ്യണം; വിജയ് പറഞ്ഞത്!

തമിഴ്നാട് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നശേഷം ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു വാക്ക് എംജിആറിനേക്കാൾ ഡെയ്ഞ്ചറാണ് വിജയ് എന്നതാണ്. സിനിമാ ഡയലോ​ഗും ന​ഗരപ്രദക്ഷിണവും നടത്തിയതുകൊണ്ട് മാത്രം വോട്ട് പെട്ടിയിലാക്കാൻ കഴിയില്ലെന്നും പത്ത് സീറ്റുപോലും ടിവികെ നേടില്ലെന്നും പ്രവചിച്ചവരുടെ മുഖത്ത് ഏറ്റ അടിയാണ് നൂറിന് മുകളിൽ സീറ്റ് നേടിയുള്ള വിജയിയുടെ പാർട്ടിയുടെ ​ഗംഭീര വിജയം. രണ്ട് വർഷം മുമ്പുണ്ടായ പാർട്ടി തമിഴ്നാട് പോലെ വലിയൊരു സംസ്ഥാനത്ത് ഇത്രയേറെ കോളിളക്കം സൃഷ്ടിക്കുമെന്നോ സീറ്റുകൾ നേടുമെന്നോ ആരും കരുതിയിരുന്നില്ല.

എക്സിറ്റ്പോൾ ഫലം വന്നപ്പോൾ വിജയിക്കൊപ്പമാണ് തമിഴ്നാടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ആരും അതും കാര്യമായി എടുത്തിരുന്നില്ല. കരൂർ പോലൊരു സംഭവം മറ്റേതെങ്കിലും താരത്തിനാണ് നേരിടേണ്ടി വന്നവതെങ്കിൽ നിലം തൊട്ടേനെ ഭാവിയും ഭൂതവും അടക്കം ഉണ്ടാക്കി വെച്ചതെല്ലാം.

Tamil Nadu Election Vijay

അത്രത്തോളം പ്രഷറിൽ നിന്നുകൊണ്ടാണ് 50 വർഷം പാരമ്പര്യമുള്ള രണ്ട് പാർട്ടികളുടെ തലയിൽ ചവിട്ടി സാക്ഷാൽ എംജിആറിന്റെ ഇലക്ഷൻ പെർസന്റേജ് വരെ തൂക്കി ചരിത്രം തിരുത്തി വിജയ് വിജയം ആഘോഷിക്കാൻ ഒരുങ്ങുന്നത്. ഒരേയൊരു വായ്പ് കൊടുങ്കേ... എന്ന് വിജയിയുടെ അഭ്യർത്ഥനയ്ക്ക് തമിഴ്നാട് ബാലറ്റ് പെട്ടിയിലൂടെ സമ്മതം അറിയിച്ചിരിക്കുന്നു. ഒരിക്കൽ ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുന്നതിനിടെ അവതാരകൻ ഒരു ചോദ്യം ചോദിച്ചു.

ജീവിതത്തിൽ മുഖ്യമന്ത്രിയാകേണ്ട സാഹചര്യം വന്നാൽ എന്ത് ചെയ്യുമെന്നായിരുന്നു ചോദ്യം... അതിന് അന്ന് മാസ് മറുപടിയാണ് നടൻ നൽകിയത്. ജീവിതത്തിൽ മുഖ്യമന്ത്രിയാകേണ്ട സാഹചര്യം വന്നാൽ മുഖ്യമന്ത്രിയായി അഭിനയിക്കില്ല. സത്യത്തിന് ഒപ്പം നിന്ന് പ്രവർത്തിക്കും എന്നാണ് താരം പറഞ്ഞത്. ആ വാക്ക് വിജയ് പാലിക്കുമോയെന്ന് അറിയാനാണ് തമിഴ്നാട് ജനതയും കാത്തിരിക്കുന്നത്.

ഇപ്പോഴിതാ തെരഞ്ഞെടുപ്പ് ഫലം വിജയിക്കും ടിവികെയ്ക്കും അനുകൂലമായ സാഹചര്യത്തിൽ നടൻ മുമ്പ് പറഞ്ഞ വാക്കുകളാണ് വീണ്ടും ആരാധകർക്കിടയിലും സോഷ്യൽമീഡിയയിലും വൈറലാകുന്നത്. ആരെയും കഷ്ടപ്പെടുത്താനോ ആരെയും അപമാനിക്കാനോ ആരോടും പകരം വീട്ടാനോ ഉള്ളതല്ല എന്റെ ജീവിതം. സാധിക്കുന്ന കാലത്തിടത്തോളം കുറച്ച് കുറച്ച് നല്ലതും ചെറിയ സഹായങ്ങളും ചെയ്ത് മുന്നോട്ട് പോകട്ടെ. ഇതെല്ലാം ചെയ്യാൻ ഒന്ന് ശ്രമിച്ച് നോക്കൂ.

ഭാവിയിൽ ഏതെങ്കിലും ഒരു സാഹചര്യത്തിൽ നിങ്ങൾക്ക് തന്നെ അതെല്ലാം സഹായകരമാകും തുണയ്ക്കും. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്. ഇഷ്ടപ്പെട്ടുവെങ്കിൽ മനസിൽ സൂക്ഷിക്കൂ. അല്ലെങ്കിൽ കളഞ്ഞേക്കൂ. പൊങ്കലിന് മുന്നോടിയായി ബോഗി ആഘോഷിക്കുന്ന ദിവസം ആളുകൾ പഴയതും ഒഴിവാക്കിയതുമായ വസ്തുക്കൾ ഉപേക്ഷിക്കുകയും പുതിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാറുണ്ട്.

Tamil Nadu Election Vijay

അതുപോലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിന് വർഷങ്ങളായി ഇവിടെയുള്ള ചിലരെയെല്ലാം നമുക്ക് പുറത്തേക്ക് എറിഞ്ഞ് കളയാം. പുതിയ നല്ല ഒരു ഭരണം നമുക്ക് കൊണ്ടുവരാം. നിങ്ങൾ ശ്ര​ദ്ധിച്ചോ എല്ലാവരും ചേർന്ന് ഒരുത്തനെ എതിർക്കുകയാണ്. അതിന് എന്താണ് കാരണം?. എല്ലാവരും എന്തിനാണ് ഒന്നുചേർന്ന് ഒരുത്തനെ എതിർക്കുന്നത്. ഒരോ കക്ഷിയിൽ ഉൾപ്പെട്ടവർ അവർക്ക് എതിർ കക്ഷിയിലുള്ളവരെ എതിർക്കുന്നത് സ്വഭാവികമാണ്.

പക്ഷെ ഇവിടെ എല്ലാവരും ചേർന്ന് ഒരുത്തനെ എതിർക്കുകയാണ്. അതിന് അർത്ഥം എല്ലാവരും ഒരു കക്ഷിയാണ് എന്നതാണ്. വിജയിയായ ഞാൻ എന്ത് തെറ്റാണ് ചെയ്തത്. സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തിലേക്ക് വന്നത് തെറ്റാണോ?. നല്ല ഭരണം കാഴ്ച വെക്കണമെന്ന് തീരുമാനിക്കുന്നത് തെറ്റാണോ?. അഴിമതി ചെയ്യരുത് കൈക്കൂലി വാങ്ങരുത് എന്ന് വിചാരിക്കുന്നത് തെറ്റാണോ?. സ്ത്രീകൾക്ക് സംരക്ഷണം ഉറപ്പാക്കണം എന്ന് തീരുമാനിക്കുന്നത് തെറ്റാണോ?.

ലഹരി മരുന്നിന്റെ വരവ് തടയണമെന്ന് തീരുമാനിക്കുന്നത് തെറ്റാണോ?. കർഷകരും മത്സ്യബന്ധനതൊഴിലാളികളും കഷ്ടപ്പെടുന്ന ജനങ്ങൾക്ക് നല്ലത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് തെറ്റാണോ?. എല്ലാവർക്കും നല്ലതേ വരൂ എന്നാണ് മുമ്പ് വിജയ് ഒരിക്കൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞത്. നടൻ വിക്രം അടക്കം തെന്നിന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും വിജയ്ക്ക് ആശംസകൾ നേർന്ന് എത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X