ഗ്ലാമി ഗംഗ അഹങ്കാരി! അര്‍ഹതപ്പെട്ടിടത്തല്ല എത്തിയത്! വലിഞ്ഞുകേറി ചെന്നത്! പറയുന്നതെല്ലാം നുണയെന്നും ഷഫീന

സെലിബ്രിറ്റികളെക്കുറിച്ചും, സമൂഹ മാധ്യമങ്ങളിലെ വൈറല്‍ വീഡിയോകളെക്കുറിച്ചുമൊക്കെ സ്വന്തം നിലപാട് വ്യക്തമാക്കാറുണ്ട് ഷഫീന ബീവി. യൂട്യൂബ് ചാനലിലൂടെയായി ഷഫീനയും മറ്റുള്ളവര്‍ക്ക് പരിചിതയാണ്. രേണു സുധിയെക്കുറിച്ചുള്ള അഭിപ്രായം വന്‍ചര്‍ച്ചയായിരുന്നു. കിച്ചുവിനെക്കുറിച്ചുമൊക്കെ ഇവര്‍ നേരത്തെ സംസാരിച്ചിരുന്നു. ഇപ്പോഴിതാ വ്‌ളോഗറായ ഗ്ലാമി ഗംഗയെക്കുറിച്ചുള്ള വീഡിയോയുമായാണ് ഷഫീന എത്തിയിട്ടുള്ളത്. അടുത്തിടെയായിരുന്നു ഗംഗ വിവാഹിതയായത്. അടുത്ത സുഹൃത്തായ അപ്പുവായിരുന്നു ഗംഗയെ വിവാഹം ചെയ്തത്. നേരത്തെ വിവാഹിതനായിരുന്ന അപ്പുവിന് ഒരു മകനുണ്ട്. ഈ രണ്ടാംകെട്ടുകാരനെയേ നിനക്ക് കിട്ടിയുള്ളൂ എന്നായിരുന്നു ആളുകള്‍ ഗംഗയോട് ചോദിച്ചത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം.

കല്യാണം കഴിക്കാന്‍ തീരുമാനിച്ചത് മുതല്‍ എല്ലാ വിശേഷങ്ങളും ഗംഗ വീഡിയോയിലൂടെയായി പങ്കിടുന്നുണ്ടായിരുന്നു. വിവാഹ ശേഷം അപ്പുവിന്റെ വീട്ടില്‍ പോയപ്പോള്‍ വേണ്ടത്ര പരിഗണന ലഭിച്ചില്ല. ബെഡ് പോലും വിരിച്ചിട്ടില്ല എന്നായിരുന്നു വിമര്‍ശനങ്ങള്‍. അപ്പുവിന് ചിക്കന്‍പോക്‌സായിരുന്നു, ഞാന്‍ വന്നിട്ട് ചെയ്യാം എന്ന് പറഞ്ഞതാണ്. കിടക്ക വിരിക്കുന്നതല്ല, അപ്പുവിന്റെ ആരോഗ്യമാണ് തനിക്ക് പ്രധാനം എന്നായിരുന്നു ഗംഗയുടെ മറുപടി. ജാസ്മിന്‍ ജാഫറിനും, അസ്ല മാര്‍ലിക്കുമൊപ്പമാണ് ഗ്ലാമി ഗംഗയേയും ഞാന്‍ കണ്ടതെന്ന് ഷഫീന പറയുന്നു. സൗന്ദര്യ വര്‍ധന വസ്തുക്കളായിരുന്നു ഗംഗ സ്ഥിരമായി പ്രമോട്ട് ചെയ്യുന്നത്. തീരെ പ്രായം കുറഞ്ഞ പെണ്‍കുട്ടികളാണ് ഇവരെയൊക്കെ ഫോളോ ചെയ്ത്, പ്രൊഡക്ടുകളൊക്കെ വാങ്ങി ഉപയോഗിക്കുന്നത്. നേരത്തെ ജാസ്മിന്‍ ജാഫറിന് നല്ലൊരു പണി കിട്ടിയിരുന്നു. അസ്ലയും സേഫ് സോണില്‍ നിന്നായിരുന്നു എല്ലാം ചെയ്തത്.

Shafeena Beevi about Glamy Ganga
Photo Credit: Glamy Ganga / Instagram

ഇത്രയും ഗ്രീഡിയായ മറ്റൊരു ലേഡിയുണ്ടോ എന്നാണ് ഗംഗയെക്കുറിച്ച് എനിക്ക് പറയാനുള്ളത്. ബിഗ് ബോസിന്റെ കാര്യം വന്നപ്പോള്‍ ജാസ്മിന്‍ നൈസായി അസ്ലയെ കൈയ്യൊഴിഞ്ഞു. ഗ്ലാമി ആ ടൈമില്‍ സ്‌റ്റെപ്പ് ബാക്ക് ചെയ്തു. ഈ കാണുന്നതേയല്ല ഗംഗ. അവള്‍ ബിഗ് ബോസില്‍ പോവണം യഥാര്‍ത്ഥ ക്യാരക്ടര്‍ അറിയാന്‍. ഒരു മാസം മുന്‍പേ ഇയാളുമായുള്ള വീഡിയോ ചെയ്തിട്ടുണ്ട്. മുഴുക്കെ നുണകളാണ് അതില്‍ പറയുന്നത്. വീഡിയോകളൊക്കെ വെച്ച് നോക്കിയാല്‍ തന്നെ അത് മനസിലാവും. തന്റെ വിവാഹത്തെക്കുറിച്ചും, ഡിവോഴ്‌സിനെക്കുറിച്ചും അപ്പു സംസാരിക്കുമ്പോള്‍ അയാളെ മുഴുവനാക്കാന്‍ ഗംഗ അനുവദിക്കുന്നില്ല. ഒരുപടി മുകളില്‍ കയറി സംസാരിക്കാനുള്ള ശ്രമമായിരുന്നു.

വിവാഹം, അതിനോടനുബന്ധിച്ച ചടങ്ങുകള്‍ അതിനെയൊക്കെ ആളുകള്‍ എടുത്ത് വെച്ച് അലക്കുമ്പോള്‍ മൗനമായിരിക്കുകയാണ് ചെയ്യേണ്ടത്. അവര്‍ കാണുന്ന കാര്യങ്ങളായിരിക്കില്ല പറയുന്നത്. അത് വെച്ചാണ് ഞാന്‍ പറയുന്നത്. നല്ല വ്യൂ ഉണ്ട്. 10 ലക്ഷത്തിന് മേലെ എങ്ങനെയായാലും വരുമാനവും കേറും. അതൊക്കെ നല്ല കാര്യം. ഗ്ലാമി നല്ല അഹങ്കാരത്തിലാണ്. പക്ഷേ, അഹങ്കാര വര്‍ത്തമാനം കൊണ്ട് ആളുകളെ വെറുപ്പിക്കാതിരിക്കുക. നിന്റെ ലൈഫിലേക്ക് ആരും കയറരുത്, പറയരുത് എന്നൊക്കെ പറയുമ്പോള്‍ നീ വീട്ടില്‍ കയറി ഇരിക്കണം. ഇത്തരം കാര്യങ്ങളൊക്കെ പബ്ലിക്കായി ഇട്ടാല്‍ ഞങ്ങള്‍ ഇതേക്കുറിച്ച് പറയും. കാണുന്നുണ്ടെങ്കില്‍ അതിന് കണക്കും പറയും.

പോസിറ്റീവ് മാത്രമല്ല നെഗറ്റീവും വരുന്നതാണ് സോഷ്യല്‍മീഡിയ.കല്യാണം കഴിഞ്ഞ് ചെന്നപ്പോള്‍ ആ വീട്ടില്‍ ആരും അവരെ മൈന്‍ഡ് ചെയ്തില്ല. അവിടെ കിടന്ന് തള്ളിമറിക്കുകയാണ് പുള്ളിക്കാരത്തി. അതുപോലെ കല്യാണത്തിന് പണം കൊടുത്ത് അനുഗ്രഹം മേടിക്കുന്നത് കണ്ടു. അവന്റെ രണ്ടാം വിവാഹമാണ്. അവര്‍ പിരിയുന്നതിന് മുന്നേ ഇവരുടെ ബന്ധം തുടങ്ങിയിട്ടുണ്ടെന്നുമാണ് ഞാന്‍ മനസിലാക്കുന്നത്. അതുപോലെ അവന്റെ കുട്ടിയുടെ ഫോട്ടോ വരെ ടൈംലൈനില്‍ നിന്നും മാറ്റി. അതൊക്കെ എടുത്ത് ആളുകളൊക്കെ പറയുംപോലും. കുട്ടികളുടെ ഫോട്ടോ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് എല്ലാവര്‍ക്കും അറിയാം.

കല്യാണം കഴിഞ്ഞ് ചെന്നപ്പോള്‍ അവരൊക്കെ അത്രയേ മൈന്‍ഡ് ചെയ്തുള്ളൂ എന്നങ്ങ് പറഞ്ഞാല്‍ പോരേ. റൂം വൃത്തിയാക്കാത്തതില്‍ ഇങ്ങനെ ന്യായീകരിക്കണോ. അവനെ അവളുടെ വീട്ടിലേക്ക് കൊണ്ടുപോവാനായിരിക്കും പ്ലാന്‍ എന്ന് തോന്നുന്നു. ലൈഫ് സ്റ്റോറി പറയുന്ന വീഡിയോയില്‍ മുഴുവനും നുണയാണ് പറയുന്നതെന്ന് മനസിലാക്കാന്‍, ഗ്ലാമിയുടെ അനാവശ്യമായുള്ള ചിരിയും, അവനെ കയറിപ്പിടിക്കുന്നതുമൊക്കെ മതി. അവള്‍ പറഞ്ഞ് കൊടുത്ത കാര്യങ്ങള്‍ പറയാനാണ് അവനെ അവിടെ ഇരുത്തിയത്. അവളുടെ മുഖം നോക്കിയാല്‍ തന്നെ ഇത് മനസിലാവും.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X