എന്റെ മോളെ പൊന്നുപോലെ നോക്കണം... അപ്പുവിന് ആ മനസുണ്ട്, ബുദ്ധിമുട്ടിക്കരുത്; മാനിഫെസ്റ്റ് ചെയ്ത പെണ്ണ് കാണൽ!
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും യുട്യൂബറുമായ ഗ്ലാമി ഗംഗയുടെ പെണ്ണ് കാണലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ച വിഷയം. സുഹൃത്തായ വിഷ്ണുവിനെയാണ് ഗംഗ വിവാഹം ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ പെണ്ണ് കാണൽ ചടങ്ങിന്റെ വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് ഗംഗ. ഇന്ന് എന്നെ അപ്പുവിന്റെ വീട്ടുകാർ പെണ്ണ് കാണാൻ വരികയാണ്. ആ വ്ലോഗാണ് നിങ്ങൾ കാണാൻ പോകുന്നത്.
അപ്പുവിന് എന്നെ അറിയാം. എനിക്ക് അപ്പുവിനേയും അവന്റെ വീട്ടുകാരെയും അറിയാം. വീട്ടിൽ ഞാൻ പോയിട്ടുണ്ട്. എന്നിരുന്നാലും ഓഫീഷ്യലി ഒരു പെണ്ണ് കാണൽ നടത്തുന്നുവെന്ന് മാത്രം. വിവാഹം തീരുമാനിച്ചശേഷം ഞങ്ങൾ എല്ലാവരും ആദ്യമായി കാണുന്നതും ഇന്നേ ദിവസമാണ്. ഞാൻ എക്സൈറ്റഡൊന്നുമല്ല. പക്ഷെ ഒരു സന്തോഷമുണ്ട്. ടെൻഷനില്ല.

ഫേക്കായി നിൽക്കേണ്ട ആവശ്യമില്ല. ഞാൻ ഞാനായിട്ട് നിന്നാൽ മതി. അതിന്റെ ഒരു സമാധാനവും സന്തോഷവുമുണ്ട്. ഫേക്കായി നിൽക്കേണ്ടി വരിക എന്നത് വളരെ അധികം സങ്കടമുള്ള കാര്യമാണ്. പിന്നെ ഒരു കാര്യം കൂടിയുണ്ട്. ഒരു ട്വിസ്റ്റ്. അപ്പുവിനെ ഞാൻ മാത്രമല്ല... എന്റെ വീട്ടിലുള്ള എല്ലാവരും കൂടിയാണ് കല്യാണം കഴിക്കാൻ പോകുന്നത് ഗംഗ പറഞ്ഞ് തുടങ്ങി.
ഗംഗ എടുത്തതിൽ ഏറ്റവും നല്ല ഡിസിഷൻ ഇതാണ്. അതിനാൽ ഞാൻ അതീവ സന്തോഷവതിയാണ് എന്നാണ് സുഹൃത്ത് മീനാക്ഷി പറഞ്ഞത്. കല്യാണം കഴിക്കുമ്പോൾ ആരെയും ബുദ്ധിമുട്ടിപ്പിക്കാൻ പാടില്ല. എല്ലാം ഒറ്റയ്ക്ക് നടത്താനുള്ള പ്രാപ്തി എനിക്കുണ്ടെന്നാണ് ഞാൻ കരുതുന്നത്. ആരെയും ടെൻഷൻ അടിപ്പിക്കുന്നതും ബുദ്ധിമുട്ടിക്കുന്നതും എനിക്ക് ഇഷ്ടമല്ല. എന്റെ വീട്ടുകാരും ബന്ധുക്കളും ഒരു ബുദ്ധിമുട്ടുകളും അറിയാതെ വരണം.
കല്യാണം എഞ്ചോയ് ചെയ്യണം എന്നാണ് എനിക്ക് വെഡ്ഡിങ് പ്ലാൻ പങ്കിട്ട് ഗംഗ പറഞ്ഞു. ഞാൻ കല്യാണം കഴിഞ്ഞ് വീട്ടിൽ നിന്നും പോകുന്നതിനോട് ആർക്കും താൽപര്യമില്ല. കാരണം ഞാൻ ഈ വീടിന്റെ നിലവിളക്കാണ് എന്നാണ് അവർ പറയുന്നതെന്നും ഗംഗ പറയുന്നു. സ്വന്തം ആൾക്കാർ വന്നതുപോലെയാണ് തോന്നുന്നതെന്ന് ആനന്ദകണ്ണീർ പൊഴിച്ചുകൊണ്ട് ഗംഗയുടെ അമ്മ പറഞ്ഞു.
മരുമകന്റെ അടുത്ത് ഒന്നും പറയാനില്ലേ? എന്ന ഗംഗയുടെ ചോദ്യത്തിന് എന്റെ മോളെ പൊന്നുപോലെ നോക്കികൊള്ളണം. അപ്പു മോളെ നന്നായി നോക്കുമെന്ന് എനിക്ക് അറിയാം. എല്ലാവരേയും നോക്കാൻ മനസുള്ള മോനാണ്. അവനിൽ എനിക്ക് ഉറപ്പുണ്ട് എന്നായിരുന്നു അമ്മയുടെ മറുപടി. ഗംഗയ്ക്കായി ഒരു വലിയ കുട്ടനിറയെ ചോക്ലേറ്റുമായാണ് വിഷ്ണു വന്നത്.

ഞാൻ മാനിഫെസ്റ്റ് ചെയ്ത പെണ്ണ് കാണലാണ് കഴിഞ്ഞത്. ആളും ബഹളവും ഇല്ലാതെ ഒരുപാട് പട്ടി ഷോ ഒന്നും ഇല്ലാതെ വളരെ സമാധാനത്തിൽ ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. സമാധാനത്തിൽ നടന്നാലേ സസന്തോഷമുണ്ടാവുകയുള്ളു. വലിയ സംഭവമാണെന്ന തോന്നലൊന്നും ഇല്ലാത്തവരാണ് വന്നവർ. അതുകൊണ്ട് തന്നെ എല്ലാം നന്നായി നടന്നു. അവർ ഷോയൊന്നും കാണിക്കുന്നവരല്ല. തലക്കനം കൊണ്ട് നടക്കുന്നവരെ ഞങ്ങൾക്ക് ഇഷ്ടമല്ല.
ഞങ്ങൾ മനുഷ്യരാണ് പുഴുക്കളല്ല എന്ന് തിരിച്ചറിഞ്ഞ് പെരുമാറുന്നവരാണ് വന്നത്. കല്യാണം കഴിച്ചാൽ പയ്യന്റെ മാതാപിതാക്കളെ അച്ഛൻ, അമ്മ എന്ന് ഞാൻ വിളിക്കണമെങ്കിൽ അവർ അത് അർഹിക്കുന്നവരാണെന്ന് തോന്നൽ വന്നാലെ ചെയ്യൂവെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അപ്പുവിന്റെ മാതാപിതാക്കൾ ആ വിളിക്ക് അർഹരാണ് എന്നും ഗംഗ പറയുന്നു.
മുമ്പ് റിലേഷൻഷിപ്പുണ്ടായിരുന്നുവെങ്കിലും അത് വിവാഹം വരെ എത്തിക്കാൻ ഗംഗയ്ക്ക് കഴിഞ്ഞിരുന്നില്ല. അന്നുണ്ടായ മാനസീക വിഷമത്തെ കുറിച്ച് ഗംഗ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വിഷ്ണുവിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്.


Click it and Unblock the Notifications











