ഞാന്‍ വളരെ സിംപിള്‍ ലുക്കില്‍! ഇവരെല്ലാം എഴുന്നള്ളത്തിന് പോലെ! വിവാഹ സാരിയെക്കുറിച്ച് ഗ്ലാമി ഗംഗ
കല്യാണത്തിനുള്ള ഒരുക്കങ്ങളിലാണ് ഗ്ലാമി ഗംഗ. എന്‍ഗേജ്‌മെന്റിന് ശേഷമായി വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് ഗംഗയും അപ്പുവും പറഞ്ഞിരുന്നു. വ്‌ളോഗിലൂടെയായി ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറുന്നുണ്ട്. ഇപ്പോഴിതാ സാരി എടുക്കാന്‍ പോയ വിശേഷങ്ങളുമായെത്തിയിരിക്കുകയാണ് ഇവര്‍. പേസ്റ്റല്‍ കളര്‍ എന്നൊക്കെയായിരുന്നു മനസില്‍.
ഇവിടെ വന്ന് കണ്ടപ്പോള്‍ വേറെ കളറുകളെല്ലാം ഇഷ്ടമായി. കുറേ കളക്ഷന്‍സുള്ളത് കൊണ്ട് ആകെ കണ്‍ഫ്യൂഷനിലാണ്. ഇനിയിപ്പോള്‍ ഉടുത്ത് നോക്കി ഏറ്റവും മികച്ചത് എടുക്കാമെന്നാണ് കരുതുന്നത്. ഇപ്പോള്‍ എനിക്ക് ഭയങ്കര ചന്തം അല്ലേ, ഏതിട്ടാലും ഓക്കെയാണെന്നായിരുന്നു ഗംഗ പറഞ്ഞത്. ഏതെടുക്കും എന്നാലോചിച്ച് നല്ല ടെന്‍ഷനുണ്ട്. കൊള്ളാം അല്ലേ, ഇത് വെച്ചപ്പോഴേ സൂപ്പര്‍ എന്നായിരുന്നു നീലപ്പച്ച കളര്‍ സാരിയുടുത്തപ്പോള്‍ ഗംഗ പറഞ്ഞത്.

ഓര്‍ണമെന്‍് ഇടണോയെന്ന് ചോദിച്ചപ്പോള്‍ വേണ്ട, എനിക്ക് അതില്‍ താല്‍പര്യമില്ലെന്നായിരുന്നു ഗംഗയുടെ മറുപടി. മാലയൊന്നും ഇടണ്ട. അതൊക്കെ ഇട്ട് നില്‍ക്കുമ്പോള്‍ മടിയാണ്. ഓരോ സെക്കന്‍ഡില്‍ ഓരോ സാരിയായി ഉടുക്കാന്‍ പറ്റിയിരുന്നെങ്കില്‍ എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. കുറേ സാരികള്‍ തിരഞ്ഞെടുത്ത ശേഷം മാലയും ഇട്ടും ഗംഗ പോസ് ചെയ്തിരുന്നു. ലോംഗ് ചെയ്‌നാണ് താല്‍പര്യം. കഴുത്തില്‍ ഒട്ടിക്കിടക്കുന്നത് ഇഷ്ടമില്ലെന്നും ഗംഗ പറയുന്നുണ്ടായിരുന്നു. ഞാന്‍ വളരെ സിംപിളും, എന്റെ അമ്മയും, അനിയത്തിയും കൂട്ടുകാരുമൊക്കെ ഉത്സവത്തിന്റെ എഴുന്നള്ളത്ത് പോലെ നില്‍ക്കണം എന്നുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കണ്‍ഫ്യൂഷനിലായപ്പോള്‍ നറുക്കിട്ട് തീരുമാനിച്ചാലോ എന്നായിരുന്നു മീനാക്ഷിയുടെ ചോദ്യം.
ഒരുവിധം സെലക്ഷന്‍ സെറ്റായപ്പോഴാണ് കഥയുള്ളൊരു സാരി കണ്ടത്. രാജാവും, റാണിയുമൊക്കെയായി വനസിംഹ മോഡലുള്ള സാരി കണ്ടിരുന്നു.ഗംഗയുടെ സാരി സെലക്ഷന്‍ കഴിഞ്ഞതിന് ശേഷമായിരുന്നു അനിയത്തിക്കും സാരി വാങ്ങിയത്. പട്ടുപാവാടയോ, അങ്ങനെ വല്ലതും മതിയെന്നായിരുന്നു അവള്‍ പറഞ്ഞത്. ഉടുത്ത് കഴിഞ്ഞപ്പോഴാണ് അവളും സാരി തിരഞ്ഞെടുത്തത്. ഷോപ്പിംഗ് കഴിഞ്ഞപ്പോള്‍ സന്തോഷം എന്നായിരുന്നു അമ്മ പറഞ്ഞത്. മനസില്‍ കരുതിയ കളറൊന്നുമല്ലായിരുന്നു സെലക്ഷനില്‍ വന്നത്. കുറച്ചധികം സാരികള്‍ ഉടുത്ത് നോക്കിയിരുന്നു. എടുത്ത സാരി സൂപ്പറാണെന്നായിരുന്നു അപ്പുവും പറഞ്ഞത്.
ഇനിയും ഇവിടെ നിര്‍ത്തിയാല്‍ ശരിയാവില്ല. ഒരറ്റത്ത് നിന്ന് തുടങ്ങി അടുത്ത അറ്റം വരെ പോവുകയായിരുന്നു. രണ്ടുമൂന്ന് പേരുണ്ടെങ്കില്‍ നമ്മുടെ കണ്‍ഫ്യൂഷന്‍സ് മാറും. അതാണ് ഞങ്ങള്‍ എല്ലാവരും ഒന്നിച്ച് വാങ്ങുന്നത്. ഏത് സാരിയാണ് എടുത്തതെന്ന് ഗംഗ പറഞ്ഞിരുന്നില്ല. അതേക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു വീഡിയോയുടെ താഴെ. വിവാഹ തീയതി എന്നാണെന്നുള്ള ചോദ്യങ്ങളുമായി എത്തിയവരുമുണ്ടായിരുന്നു. കാര്‍ത്തിക് സൂര്യയടക്കമുള്ള സുഹൃത്തുക്കളെല്ലാം എന്‍ഗേജ്‌മെന്റില്‍ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications











