ബെഡ്ഷീറ്റ് പോലും വിരിച്ചില്ല! അപ്പുവിന് ചിക്കന്‍പോക്‌സായിരുന്നു! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗ്ലാമി ഗംഗ

ഗ്ലാമി ഗംഗ വ്‌ളോഗിലൂടെയായി വിശേഷങ്ങളെല്ലാം പങ്കുവെക്കുന്നുണ്ട്. ഗുരുവായൂരിലെ വിവാഹത്തിന് ശേഷമായി അപ്പുവിന്റെ വീട്ടിലേക്കെത്തിയതും കാണിച്ചിരുന്നു. ബെഡ് പോലും വിരിച്ചിടാന്‍ അവിടെ ആളില്ലായിരുന്നു. കല്യാണം കഴിഞ്ഞ് വരുന്നവരെ ഇങ്ങനെയാണോ സ്വീകരിക്കുന്നതെന്നായിരുന്നു ചോദ്യങ്ങള്‍. പുതുപ്പെണ്ണിനെ വരവേല്‍ക്കാന്‍ യാതൊരുവിധ ഒരുക്കങ്ങളും ഇല്ലായിരുന്നല്ലോയെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ഗംഗയുടെ സഹോദരിയും, സുഹൃത്തുക്കളുമൊക്കെയായിരുന്നു റൂം സെറ്റാക്കിയത്. പുതിയ ബെഡ് വാങ്ങിയതും, കവര്‍ മാറ്റുന്നതും, ഷീറ്റ് വിരിക്കുന്നതും വരെ വീഡിയോയില്‍ കാണിച്ചിരുന്നു. അപ്പു അമ്മു എന്ന് പൂക്കള്‍ കൊണ്ട് ബെഡില്‍ എഴുതി വെച്ചിരുന്നു. സെറ്റും മുണ്ടും ഇട്ടില്ലെങ്കില്‍ എന്റെ ഭര്‍ത്താവ് ടോക്‌സിക്കാവുമെന്നായിരുന്നു ഗംഗയുടെ കമന്റ്.

സീമന്തരേഖയില്‍ സിന്ദൂരം കണ്ടപ്പോള്‍ ഇത് ഞാന്‍ വെച്ച് തരുമായിരുന്നല്ലോയെന്നായിരുന്നു അപ്പുവിന്റെ ചോദ്യം. കൊള്ളാം റൂം നന്നായി സെറ്റ് ചെയ്തിട്ടുണ്ടെന്നായിരുന്നു ഗംഗയുടെ കമന്റ്. ഈ പൂവൊക്കെ ഇതുപോലെ തന്നെ നാളെ കാണണമെന്നായിരുന്നു അക്കുവും ടീമും പറഞ്ഞത്. അധികം ശബ്ദമുണ്ടാക്കിയപ്പോള്‍ അപ്പുറത്ത് അമ്മൂമ്മയുണ്ടെന്നായിരുന്നു ഗംഗയുടെ കമന്റ്. മാളു, ഹരിത, അഭി, മീനാക്ഷി, അജിത് ഇവരൊക്കെയാണ് ഇതെല്ലാം ഒരുക്കിയത്. എല്ലാം നന്നായി തന്നെ ചെയ്ത് വെച്ചിട്ടുണ്ട് ഇവര്‍. എല്ലാവരോടും നന്ദി പറഞ്ഞായിരുന്നു ഗംഗ സംസാരം നിര്‍ത്തിയത്. ഇതെല്ലാം ഞാന്‍ ഒറ്റയ്ക്ക് ചെയ്യണമെന്ന് വിചാരിച്ചതാണ്. ഒറ്റയ്ക്ക് ചെയ്തിരുന്നെങ്കില്‍ ഇത്രയും നന്നാവുമോയെന്ന് അറിയില്ല. നമുക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ അവര്‍ക്ക് ഭയങ്കര സന്തോഷമാണെന്നായിരുന്നു അപ്പുവിന്റെ കമന്റ്.

Glamy Ganga reply
Photo Credit: Glamy Ganga / Instagram

സെറ്റും മുണ്ടും വേണമെന്നൊക്കെ പറഞ്ഞത് അവരാണ്. എല്ലാം അവരുടെ ആഗ്രഹം പോലെയെന്ന് കരുതി ഞങ്ങളും കൂടെ നിന്നു. എല്ലാം ചെയ്തിട്ട് അവര്‍ തന്നെ ബെഡില്‍ കിടന്നുറങ്ങിയെന്നുമായിരുന്നു ഗംഗ പറഞ്ഞത്. വ്‌ളോഗിന് താഴെയായി ഗംഗ കമന്റ് പിന്‍ ചെയ്തുവെച്ചിരുന്നു. ബെഡ്ഷീറ്റ് വിരിച്ചില്ല എന്നുള്ള കമന്റുകളൊക്കെ കണ്ടു. തുണി കഴുകി തന്നില്ല. ഇതൊക്കെയൊരു പ്രോബ്ലമായി തോന്നുന്നില്ല. അപ്പുവിന് ചിക്കന്‍പോക്‌സായിരുന്നു. കല്യാണത്തലേന്നാണ് പുറത്തിറങ്ങിയത്. ഞാനാണ് പറഞ്ഞത് ഒന്നും ചെയ്യണ്ട, റൂം ഡെക്കറേഷന്‍ ചെയ്യുന്നതല്ല പ്രധാനം. അപ്പുവിന്റെ ഹെല്‍ത്താണ്. ഞാന്‍ വന്നിട്ട് ഒരുമിച്ച് ചെയ്യാം എന്ന് പറഞ്ഞിരുന്നു. ഫസ്റ്റ്‌നൈറ്റ് റൂം ഒരുക്കാന്‍ അപ്പുവിന്റെ രണ്ട് കൂട്ടുകാരുണ്ടായിരുന്നു. ബാക്കിയുള്ളത് എന്റെ സൈഡിലുള്ളവരാണ്, അങ്ങനെയല്ല ഞാന്‍ ചിന്തിക്കുന്നത്. അവരെല്ലാം ഞങ്ങള്‍ക്ക് ഒരുപോലെയാണ്. കുത്തിത്തിരുപ്പ് വേണ്ടെന്നുമായിരുന്നു ഗംഗ പറഞ്ഞത്.

ഗംഗയുടെ മറുപടിയിലൊന്നും പ്രേക്ഷകര്‍ തൃപ്തരായിരുന്നില്ല. ബെഡ്ഷീറ്റ് വിരിക്കാതെയിരുന്നത് കൊണ്ടാണോ ചിക്കന്‍പോക്‌സെന്ന് പറയുന്നത്. നേരത്തെയൊന്നും അതേക്കുറിച്ച് പറഞ്ഞ് കേട്ടതേയില്ലല്ലോ എന്നായിരുന്നു ചോദ്യങ്ങള്‍. ഇങ്ങനെ എല്ലാ കാര്യങ്ങളും ന്യായീകരിക്കേണ്ട ഗംഗേ. ഫിന്നെ ഇതോര്‍ത്ത് റിഗ്രറ്റ് ചെയ്യേണ്ടി വരും. ഒരു കല്യാണം നടക്കുമ്പോള്‍ ബെഡ്‌റൂം ഒരുക്കുന്നത് സാധാരണയാണ്. ആരെങ്കിലുമൊരാള്‍ മതി ബെഡ്ഷീറ്റ് വിരിക്കാന്‍. ചിക്കന്‍പോക്‌സാണെന്ന് തോന്നുന്നില്ല എന്ന കമന്റില്‍ എന്റെ ശില്‌പേ കണ്ടിരുന്നെങ്കില്‍ ഞാന്‍ ഇച്ചിരി പൊട്ടിച്ച് വേര്‍ത്ത് വെച്ചിരുന്നേനെ എന്നായിരുന്നു ഗംഗ പറഞ്ഞത്. ചിക്കന്‍പോക്‌സൊക്കെ വന്നാല്‍ ക്ഷീണം കാണില്ലേ, അപ്പു എല്ലാ ഫംഗ്ക്ഷനിലും ആക്ടീവായിരുന്നല്ലോ എന്ന ചോദ്യങ്ങളുമുണ്ടായിരുന്നു.

എന്ത് കാര്യത്തിലും നെഗറ്റീവ് മാത്രം പറയുന്നവരുണ്ട്. അവര്‍ക്ക് മറുപടി കൊടുക്കാതെയിരിക്കുക. നിങ്ങളെന്നും സന്തോഷത്തോടെ മുന്നേറുക. നിങ്ങളുടെ റിപ്ലേ കണ്ടപ്പോള്‍ സന്തോഷം തോന്നി. വേറൊന്നുമല്ല, ആളുകള്‍ക്ക് എന്തൊക്കെ അറിയണം. അവരുടെ ഹാപ്പി മൊമന്‍സില്‍ അവര്‍ ഹാപ്പിയായി ഇരിക്കുന്നു. അതിനിടയിലാണ് ഇങ്ങനെ കുറേ നെഗറ്റീവുകള്‍, ഗംഗയെ പിന്തുണച്ചുള്ള കമന്റുകളും വീഡിയോയുടെ താഴെയുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് പിറ്റേ ദിവസമല്ലേ വീട്ടിലേക്ക് പോയത്. വീട്ടുകാര്‍ക്ക് അറിയില്ലേ വിവാഹം കഴിഞ്ഞ് വരുന്നത്. എത്ര തിരക്കുണ്ടെങ്കിലും ആരെങ്കിലും മുറി വൃത്തിയാക്കിയിടില്ലേ എന്നായിരുന്നു ചോദ്യങ്ങള്‍.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X