ഇതുവരെ ബ്ലാക്ക് ആന്‍ഡ് വൈറ്റായിരുന്നു! ഇനി കളറാക്കണം! വീണ്ടും സജീവമായി ഗൗരി കൃഷ്ണന്‍
വ്‌ളോഗുമായി ആക്ടീവാണ് ഗൗരി കൃഷ്ണന്‍. വ്യക്തി ജീവിതത്തിലെയും, കരിയറിലെയും വിശേഷങ്ങളെല്ലാം വ്‌ളോഗിലൂടെയായി കാണിക്കാറുണ്ട്. വിവാഹ ജീവിതം വേര്‍പിരിഞ്ഞതിനെക്കുറിച്ചുള്ള ഗൗരിയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. ഒരു കൂരയ്ക്ക് കീഴിലായിരുന്നുവെങ്കിലും, രണ്ട് ധ്രുവങ്ങളിലായിരുന്നു. ഒന്നിച്ച് പോവാനാവില്ലെന്ന് മനസിലാക്കിയതോടെയാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് ഗൗരി തുറന്നുപറഞ്ഞിരുന്നു. ഡിപ്രഷനൊക്കെയായിരുന്നുവെങ്കിലും, അവയെ നേരിട്ട് പൂര്‍വ്വാധികം ശക്തിയോടെ ലൈഫ് തിരിച്ചുപിടിക്കുകയായിരുന്നു അവര്‍. വര്‍ക്കൗട്ടിലും, ഡയറ്റിലുമെല്ലാം പ്രത്യേക ശ്രദ്ധയുണ്ട്. നേരത്തെ നല്ല വണ്ണമായിരുന്നു. ഉടുപ്പുകളൊന്നും കയറുന്നുണ്ടായിരുന്നില്ല. മെലിഞ്ഞതോടെ പഴയ ഉടുപ്പുകളെല്ലാം ഇടാന്‍ പറ്റുന്നുണ്ടെന്നും ഗൗരി പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഡേ ഇന്‍ മൈ ലൈഫ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗൗരി. ദിവസം തുടങ്ങുന്നത് ചായയില്‍ നിന്നാണ്. അങ്ങനെ പെട്ടെന്നൊന്നും ചായ കുടിക്കാനാവില്ല. ആസ്വദിച്ച് തന്നെയേ പറ്റുള്ളൂ. ഇടയ്ക്ക് ഡാന്‍സ് ക്ലാസിലേക്കും പോയിരുന്നു അവര്‍. ബ്രേക്ക് ഫാസ്റ്റ് കഴിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു എന്തോ ഒരു ക്ഷീണം പോലെ തോന്നിയത്. പെട്ടെന്ന് തന്നെ ഉപ്പും മധുരവുമിട്ട നാരങ്ങ വെള്ളം കുടിക്കുകയായിരുന്നു ഗൗരി. ജീവിതത്തില്‍ എവിടെ നിന്നൊക്കെ ചിക്കന്‍ ഫ്രൈ കഴിച്ചിട്ടുണ്ടെങ്കിലും, അമ്മയുണ്ടാക്കുന്നത്ര ടേസ്റ്റ് കിട്ടിയിട്ടില്ല. അമ്മ ഉണ്ടാക്കുമ്പോള്‍ പ്രത്യേകമായൊരു രുചിയാണ്. ഞായറാഴ്ചകളിലാണ് അമ്മ ലഞ്ചുണ്ടാക്കുന്നത്. അമ്മയുടെ പാചക പരീക്ഷണങ്ങളൊക്കെ എനിക്കിഷ്ടമാണെന്നും ഗൗരി പറയുന്നുണ്ടായിരുന്നു.

ജീവിതം കളര്‍ഫുളാക്കാനാണ് ഇപ്പോള്‍ തോന്നുന്നത്. നേരത്തെയൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോലെയായിരുന്നു. നന്നായി ഒരുങ്ങി തന്നെയാണ് പരിപാടികള്‍ക്കൊക്കെ പോവുന്നത്. സാരിയും, മുല്ലപ്പൂവുമൊക്കെയായി അണിഞ്ഞൊരുങ്ങി നടക്കാനിഷ്ടമാണ് ഇപ്പോള്‍. കുറേക്കാലമായി എങ്ങോട്ടും പോവുന്നുണ്ടായിരുന്നില്ല. അധികം ഡ്രസുകളും വാങ്ങിക്കുന്നുണ്ടായിരുന്നില്ല. ഇനി വാങ്ങിച്ച് തുടങ്ങണം. ട്രെന്‍ഡിംഗ് മോഡല്‍ സാരികളൊക്കെ വാങ്ങിക്കണം. സാരിയും ചേരുന്ന ആഭരണങ്ങളും, മുല്ലപ്പൂവുമൊക്കെ വെച്ച് അണിഞ്ഞൊരുങ്ങിയായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനായി പോയത്. ഭയങ്കരമായിട്ട് മേക്കപ്പ് ചെയ്താല്‍ വേറെ ആരെയോ പോലെയിരിക്കും. അതിനാല്‍ ലൈറ്റായാണ് മേക്കപ്പ് ചെയ്യാറുള്ളത്.


Click it and Unblock the Notifications