ഞങ്ങൾ വേർപിരിഞ്ഞു! ഞങ്ങളുടെ പ്രൈയോറിറ്റികൾ വ്യത്യസ്തമാണ്! വിവാഹമോചനത്തെക്കുറിച്ച് ​ഗൗരി കൃഷ്ണൻ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള അഭിനേത്രികളിലൊരാണ് ഗൗരി കൃഷ്ണന്‍. അനിയത്തിയെന്ന പരമ്പരയിലൂടെയാണ് ഗൗരിയുടെ അഭിനയ ജീവിതം തുടങ്ങിയത്. പൗര്‍ണമിത്തിങ്കളിലൂടെയായിരുന്നു ഗൗരിയുടെ കരിയറും ജീവിതവും മാറിമറിഞ്ഞത്. പൗര്‍ണമിത്തിങ്കളിന്റെ ഡയറക്ടർ കൂടിയായ മനോജ് പേയാടാണ് ​ഗൗരിയെ വിവാഹം ചെയ്തത്. 2022 നവംബര്‍ 24നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞതോടെ ഇരുവരും ഒന്നിച്ച് വ്‌ളോഗുകള്‍ ചെയ്യാറുണ്ടായിരുന്നു. യൂട്യൂബ് ചാനലിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം ഗൗരി പങ്കുവെക്കാറുണ്ടായിരുന്നു. അടുത്തിടെയായി യൂട്യൂബില്‍ അത്ര ആക്ടീവല്ലായിരുന്നു താരം. പുതിയ വീഡിയോകള്‍ വരാതെയിരുന്നതോടെയായിരുന്നു ചോദ്യങ്ങളുമായി ആരാധകരെത്തിയത്. പഠന കാര്യങ്ങളുടെ തിരക്കിലാണോ, ബിസിനസ് കാര്യങ്ങളിലാണോ, അതോ മറ്റെന്തെങ്കിലും കാര്യമുണ്ടോയെന്നായിരുന്നു ചോദ്യങ്ങള്‍.

നിന്നോട് അസൂയ തോന്നുന്നത് ഇക്കാര്യത്തിൽ! ഇഷാനിയോട് ദിയ! പുറമെ കാണിച്ചില്ലെങ്കിലും നല്ല വിഷമമുണ്ട്
നിന്നോട് അസൂയ തോന്നുന്നത് ഇക്കാര്യത്തിൽ! ഇഷാനിയോട് ദിയ! പുറമെ കാണിച്ചില്ലെങ്കിലും നല്ല വിഷമമുണ്ട്

ചര്‍ച്ചകള്‍ സജീവമായതോടെയായിരുന്നു ഗൗരി തന്നെ മറുപടിയുമായെത്തിയത്. വിവാഹ ജീവിതം അത്ര സുഖകരമല്ലെന്നും, രണ്ടാളും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നുമായിരുന്നു ഗൗരി പറഞ്ഞത്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി തന്നെ മറുപടി നല്‍കിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഗൗരിയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറിയത്. ഇവര്‍ക്കിതെന്ത് പറ്റി, എത്ര ഹാപ്പിയായി കഴിഞ്ഞവരായിരുന്നല്ലോ, തുടങ്ങിയ ശയങ്ങളായിരുന്നു ചിലര്‍ ഉന്നയിച്ചത്. അതേ മയം തന്നെ ഇവര്‍ വിമര്‍ശിച്ചുള്ള കമന്റുകളും വന്നിരുന്നു. ഇപ്പോഴിതാ പുതിയ പോസ്റ്റിലൂടെയായി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഗൗരി.

Gowri Krishnan  about her divorce
Photo Credit: Gowri Krishnan / Instagram

ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. ക്യാപ്ഷനുകളും, തലക്കെെട്ടുക്കളും നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ ദ്ധിക്കണം. ഞങ്ങള്‍ വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ ജീവിതത്തിലെ പ്രൈയൊറിറ്റീസ് വ്യത്യസ്തമാണ്. എന്നിരുന്നാലും ഞങ്ങളുടെ സ ൗഹൃദം നിലനിര്‍ത്തും. ജീവിതത്തില്‍ ബുദ്ധിമുട്ടായൊരു ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഡിപ്രഷന് മരുന്നുകളെടുക്കുന്നുണ്ട്. ഇത് മനസിലാക്കി പെരുമാറിയാല്‍ വളരെ ഉപകാരം എന്നുമായിരുന്നു ഗൗരി കുറിച്ചത്. ധൈര്യമായിരിക്കൂ, ഇതും കടന്നുപോവും. താരങ്ങളടക്കം നിരവധി പേരാണ് ഗൗരിയുടെ കുറിപ്പിന് താഴെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയത്.

എനിക്കുമുണ്ട് വിഷമങ്ങൾ, എപ്പോൾ വേണമെങ്കിലും നമ്മളങ്ങ് പോകും; വേദിയെ വികാരനിർഭരമാക്കി റിമി ടോമി
എനിക്കുമുണ്ട് വിഷമങ്ങൾ, എപ്പോൾ വേണമെങ്കിലും നമ്മളങ്ങ് പോകും; വേദിയെ വികാരനിർഭരമാക്കി റിമി ടോമി

വിവാഹ ദിവസം ഗൗരി മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. കല്യാണത്തിനായി കൂടുതല്‍ പണം ചെലവഴിക്കുന്നതിനോട് താല്‍പര്യമില്ലെന്നായിരുന്നു മുന്‍പ് താരം പറഞ്ഞത്. എന്നാല്‍ വിവാഹ ദിവസം ആഡംബരങ്ങളേറെയായിരുന്നു എന്നുള്ള കമന്റുകളുമുണ്ടായിരുന്നു. വ്‌ളോഗിലൂടെയായി അന്ന് ഗൗരിയും മനോജും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. കല്യാണം കാണാനായി വന്ന അതിഥികള്‍ക്ക് കാണാനാവാത്ത വിധത്തിലായിരുന്നു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ നിന്നത്. ചടങ്ങുകളുടെ ഭാഗമായി നില്‍ക്കേണ്ടവര്‍ക്ക് പോലും വേദിയിലേക്ക് വരാന്‍ പറ്റിയിരുന്നില്ല. ഞങ്ങള്‍ ഏല്‍പ്പിച്ച ഫോട്ടോഗ്രാഫര്‍ക്ക് ചിത്രങ്ങളൊന്നും എടുക്കാനും പറ്റിയിരുന്നില്ല. അങ്ങനെയൊരു അവസ്ഥ വന്നപ്പോഴാണ് പ്രതികരിച്ചത്. ആരേയും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു ​ഗൗരി പറഞ്ഞത്.

കല്യാണത്തിന് അധികം പൈസ ചെലവാക്കാതെ തന്നെ ഒരുങ്ങാനുള്ള സാഹചര്യങ്ങളുണ്ടല്ലോ, പിന്നെന്തിനാണ് അനാവശ്യമായി പൈസ കളയുന്നതെന്നാണ് ചോദിച്ചത്. കല്യാണത്തിന് ചുരിദാറല്ലല്ലോ ഇടുന്നത്, പട്ടുസാരികളോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് എനിക്ക്. എന്ന് കരുതി ലക്ഷങ്ങള്‍ വിലയുള്ള സാരിയല്ല ഞാന്‍ ധരിച്ചത്. മേക്കപ്പൊക്കെ ചെയ്തത് മേക്കപ്പ് ആര്‍ടിസ്റ്റാണ്. വളരെ ഭംഗിയായി തന്നെ അവര്‍ എന്നെ ഒരുക്കി. അതിലൊന്നും ഞാനൊരു അഭിപ്രായവുൂം പറയാന്‍ പോയിട്ടില്ലെന്നും ഗൗരി വിശദീകരിച്ചിരുന്നു. ഭര്‍ത്താവ് ഇതേ മേഖലയിലുള്ള ആളായിട്ടും, ഗൗരി എന്താണ് അഭിനയിക്കാത്തതതെന്ന ചോദ്യങ്ങളുണ്ടായിരുന്നു. പഠനത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ. അഭിനയം എന്നന്നെക്കുമായി അവസാനിപ്പിച്ചതല്ല. സാഹചര്യം വരുമ്പോള്‍ അതും സംഭവിക്കും എന്നും ഗൗരി വിശദീകരിച്ചിരുന്നു.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X