വെറുക്കപ്പെടാനും ധൈര്യം വേണം! ഡിവോഴസിന് ശേഷം ഗൗരി കൃഷ്ണന്‍ നേരിടുന്നത്! വൈറലായി വീഡിയോ
അടുത്തിടെയായിരുന്നു ഗൗരി കൃഷ്ണന്‍ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്. പൗര്‍ണമിത്തിങ്കളടക്കം നിരവധി പരമ്പരകളുടെ ഡയറക്ടര്‍ കൂടിയായ മനോജ് ആയിരുന്നു ഗൗരിയെ വിവാഹം ചെയ്തത്. സന്തോഷകരമായി പോവുകയാണ് ദാമ്പത്യ ജീവിതം എന്നായിരുന്നു ഇടയ്ക്ക് ഗൗരി പറഞ്ഞത് . ഷൂട്ടിനായി പോയിക്കഴിഞ്ഞാല്‍ പിന്നെ ആളേ കിട്ടാനേയില്ല. രണ്ടുപേരുടെയും പ്രൈയോറിറ്റികള്‍ വ്യത്യസ്തമാണ്. അങ്ങനെയുള്ളവര്‍ ഒന്നിച്ച് പോവുന്നതിലും നല്ലത് പിരിയുന്നതാണ്. അങ്ങനെയാണ് ഈ തീരുമാനം എടുത്തത്. ഡിപ്രഷനിലായിരുന്നു. മരുന്നുകളൊക്കെ എടുക്കുന്നുണ്ടെന്നും ഗൗരി വ്യക്തമാക്കിയിരുന്നു. സ്വകാര്യതയെ മാനിക്കണം. അനാവശ്യമായി ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടത്തരുതെന്നും ഗൗരി പറഞ്ഞിരുന്നു. ഇപ്പോഴിതാ, അതേക്കുറിച്ച് പറഞ്ഞതിന് ശേഷമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പുതിയ വ്‌ളോഗിലൂടെ.
എന്താണ് ലോംഗ് വീഡിയോ ചെയ്യാത്തതെന്നൊക്കെ ആളുകള്‍ ചോദിക്കുന്നുണ്ട്. അതിനും മാത്രമുള്ള കാര്യങ്ങളൊന്നും ഇല്ലാത്തത് കൊണ്ടാണ്. വര്‍ക്കൗട്ട് ചെയ്യും. അമ്പലത്തിലൊക്കെ പോവും, ഡയറ്റ് എടുക്കുന്നുണ്ട്. അങ്ങനെയാണ് ഇപ്പോഴത്തെ ജീവിതം. നേരത്തേതിനെക്കാളും ഒരുപാട് മെലിഞ്ഞു. ഡ്രസുകളൊക്കെ ഇപ്പോള്‍ ലൂസായി. ശരിക്കും മെലിഞ്ഞിട്ടുണ്ട്. കുറച്ചുനാളായി പഠനത്തിനും ബ്രേക്കാണ്. പരീക്ഷകള്‍ക്കൊക്കെ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. കുറേനാളായല്ലോ പിഎസ് സി പഠിക്കുന്നു, ഇതുവരെയും ശരിയായില്ലേ എന്ന് ദേഷ്യത്തോടെ കുറേപേര്‍ ചോദിച്ചിരുന്നു. നമ്മള്‍ ചെല്ലുമ്പോള്‍ തന്നെ കിട്ടാന്‍ അതിങ്ങനെ എടുത്ത് വെച്ചിരിക്കുകയല്ല. എനിക്ക് തോന്നുമ്പോള്‍ ഞാന്‍ പഠിക്കും, ഇല്ലെങ്കില്‍ പഠിക്കില്ല. ഇത് എന്റെ ജീവിതമാണ്. ഈ പറയുന്നവരുടെ കൈയ്യില്‍ നിന്നും പൈസ മേടിച്ചല്ല ഞാന്‍ ഫീസ് കൊടുക്കുന്നത്.

വെറുക്കപ്പെടാനുള്ളൊരു ധൈര്യം നമുക്ക് ജീവിതത്തില്‍ വേണ്ടതാണ്. എല്ലാ ആളുകള്‍ക്കും നമ്മളെ മനസിലാവണമെന്നില്ല. ഞാനായിട്ടൊരാളുടെ മനസ് വേദനിപ്പിക്കില്ല. ആരോടും തെറ്റ് ചെയ്യാറില്ല, അത് ശ്രദ്ധിക്കാറുണ്ട്. ബോധപൂര്‍വ്വമായി തെറ്റ് ചെയ്യാറില്ല. അറിയാതെ വല്ലതും സംഭവിച്ചാലേയുള്ളൂ. മനുഷ്യരല്ലേ, ദൈവങ്ങളൊന്നുമല്ലല്ലോ. മനുഷ്യരാവുമ്പോള്‍ തെറ്റ് പറ്റുന്നത് നോര്‍മ്മലാണ്. എന്നോട് നല്ല രീതിയില്‍, ഇടപെടുകയും സംസാരിക്കുകയുമൊക്കെ ചെയ്യുന്നവരോട് ഞാനും അങ്ങനെ ചെയ്യാറുണ്ട്. കുറേപേര്‍ സ്ത്രീകളെ മാത്രമായി വിമര്‍ശിക്കും. എല്ലാവരുടെയും കാര്യമല്ല, കുറച്ചുപേരുടെ കാര്യമാണ് പറഞ്ഞത്. എന്തൊക്കെ ചെയ്താലും ഇവര്‍ ഇങ്ങനെ പറഞ്ഞോണ്ടിരിക്കും. ഞാന്‍ എന്റെ കാര്യങ്ങള്‍ സംസാരിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു എന്നെ ആളുകള്‍ക്ക് ഇഷ്ടമില്ലാത്തത്. സംസാരിക്കാതിരിക്കുന്നതാണ് നല്ല സ്ത്രീയെങ്കില്‍ ഞാന്‍ അങ്ങനെയല്ല. എനിക്ക് വേണ്ടി ഞാന്‍ സംസാരിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാണ്. എന്റെ കാര്യങ്ങളില്‍ ഞാന്‍ തീരുമാനം എടുക്കാറുണ്ട്. എന്നോടൊപ്പമുള്ളവരുടെ അഭിപ്രായങ്ങളൊക്കെ കേള്‍ക്കാറുണ്ട്, പരിഗണിക്കാറുമുണ്ട്.
നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. മനോജ് എവിടെയാണ്, നിങ്ങളെന്താണ് പിരിഞ്ഞതെന്ന ചോദ്യങ്ങളുമുണ്ടായിരുന്നു. നിങ്ങള്‍ ആരാണെന്ന് ഈ കമന്റിലൂടെ അറിയാന്‍ പറ്റും. നിങ്ങള്‍ ഭയങ്കര റൂഡാണ്, നിങ്ങളെന്തോ പോലെയാണ് പെരുമാറുന്നത്. അതാണ് ആളുകള്‍ക്ക് നിങ്ങളെ ഇഷ്ടമാവാത്തതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. നിങ്ങളാരാണെന്ന് പോലും എനിക്കറിയില്ല. ഞാന്‍ എന്താണ് റൂഡായി പറഞ്ഞത്. നിലപാടുള്ളതാണോ റൂഡായി തോന്നിയതെങ്കില്‍ ഒന്നും പറയാനില്ലെന്നായിരുന്നു ഗൗരിയുടെ മറുപടി.


Click it and Unblock the Notifications











