ഡിപ്രഷന്‍ ടാബ്ലെറ്റ് നിര്‍ത്തി! കഷ്ടപ്പെട്ടാണ് തടി കുറച്ചത്! ഡിവോഴ്‌സിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് ഗൗരി
തന്റെ വെയ്റ്റ്ലോസ് ജേണിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗരി കൃഷ്ണന്‍. ഒരുപാട് കഷ്ടപ്പെട്ടാണ് ഇപ്പോഴത്തെ രൂപത്തിലേക്ക് എത്തിയത്. ഇങ്ങനെയൊരു വീഡിയോ ചെയ്യാമോയെന്ന് ചോദിച്ച് ഒരുപാട് റിക്വസ്റ്റ് വന്നിരുന്നു. ഇതെങ്ങനെ വീഡിയോ ആയി ചെയ്യും എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഞാന്‍ ചെയ്തതൊക്കെ കാണിച്ച് പോയാല്‍ മതിയോ, അതോ വെറുതെ വീഡിയോ ആക്കണോ എന്നൊക്കെയായിരുന്നു ചിന്തിച്ചത്. ഞാന്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് പറഞ്ഞ് തരാന്‍ എനിക്ക് പറ്റും.
എനിക്കാണെങ്കില്‍ അത്യാവശ്യം നല്ല വണ്ണമുണ്ടായിരുന്നു. ആ ഒരു രൂപത്തില്‍ നിന്നും പെട്ടെന്നെങ്ങനെയാണ് മാറിയത്. എങ്ങനെയാണ് ഇങ്ങനെ ഹെല്‍ത്തിയായിട്ട് തടി കുറച്ചതെന്നാണ് ചോദ്യങ്ങളെല്ലാം. സ്‌കിന്നിന് പോലും പ്രശ്‌നങ്ങളില്ലാതെയാണ് ഈ മാറ്റം. എട്ടൊന്‍പത് മാസം കൊണ്ടാണ് ഇത്രയും വ്യത്യാസം വന്നത്. ഫെയ്‌സ് മാസ്‌ക്കുകള്‍ ഇടുമ്പോള്‍ പുട്ടി മാറ്റിയിട്ട് കാണിക്കാന്‍ പറയാറുണ്ട് പലരും. ഞാന്‍ അപൂര്‍വ്വമായാണ് മേക്കപ്പ് ചെയ്യാറുള്ളത്. സീരിയലില്‍ പോലും അങ്ങനെ മേക്കപ്പ് ചെയ്യാറില്ല. ഇത് ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ് ഈ സ്‌കിന്‍.

ലിപ്സ്റ്റിക്ക് ഞാന്‍ എപ്പോഴും ഉപയോഗിക്കാറുണ്ട്. അത് എനിക്ക് കോണ്‍ഫിഡന്‍സ് തരുന്ന കാര്യമാണ്. വെറുതെയിരിക്കുകയാണെങ്കിലും ലിപ്സ്റ്റിക്കിടും. തടി കുറയ്ക്കണം എന്ന് തോന്നിയ സമയത്ത് ഞാന്‍ 69 കിലോ ഉണ്ടായിരുന്നു. 53-55 റേഞ്ചിലാണ് വെയ്റ്റ് വേണ്ടത്. ആ സമയത്ത് ഞാന്‍ ഒരുപാട് ബോഡി ഷെയ്മിംഗ് കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അയ്യോ, ഇതെന്താണ് ഇങ്ങനെ തടിച്ചതെന്നായിരുന്നു ആ സമയത്തെ ചോദ്യങ്ങള്‍. മെലിഞ്ഞ് കഴിഞ്ഞപ്പോള്‍ അയ്യോ, തീരെ മെലിഞ്ഞല്ലോ, ക്ഷീണിച്ചല്ലോ എന്നായിരുന്നു കമന്റുകള്‍. ഇപ്പോഴത്തെ എന്നെ എനിക്കിഷ്ടമാണ്. വണ്ണം കൂടിയപ്പോള്‍ ശാരീരികമായി കുറേ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് തോന്നിയിരുന്നു.
മൂന്നര വര്‍ഷം മുന്നേ ഞാന്‍ നല്ല മെലിഞ്ഞിട്ടായിരുന്നു. ഷാനുവിനോടാണ് ഞാന്‍ എന്റെ ആഗ്രഹം പറഞ്ഞത്. ഇനിയും കുറച്ച് മെലിയാനും, ഷേപ്പായി വരാനുമുണ്ട്. അതുംകൂടെ കഴിഞ്ഞ് ഒരു വീഡിയോ കൂടി ചെയ്യുന്നതായിരിക്കും. ചില സമയത്ത് മടിയായിരുന്നു എനിക്ക് വര്‍ക്കൗട്ട് ചെയ്യാന്‍. എന്തെങ്കിലും വന്ന് ചെയ്യൂ എന്നാണ് ഷാനു പറയാറുള്ളത്. അങ്ങനെ സ്ട്രിക്ടായി പോയത് കൊണ്ടാണ് എനിക്ക് മാറ്റം വന്നത്. വണ്ണമുണ്ടായിരുന്നുവെങ്കിലും ടോണ്‍ഡായി മാറി. ഒരു വൃത്തിയും മെനയും വന്ന് തുടങ്ങി. പെട്ടെന്ന് കുറഞ്ഞിട്ടില്ല വെയ്റ്റ്.
സമയമെടുത്താണ് പത്ത് കിലോ കുറച്ചത്. ഡബിള്‍ ചിന്‍ എങ്ങനെയാണ് മാറിയതെന്ന് എല്ലാവരും ചോദിക്കുന്നുണ്ടായിരുന്നു. വര്‍ക്കൗട്ട് ചെയ്താണ് മാറിയത്. ഗ്രാജുവലി വന്ന മാറ്റമാണ്. ഹെല്‍ത്തിയായാണ് ഇപ്പോള്‍ എനിക്ക് തോന്നാറുള്ളത്. രാവിലെ വര്‍ക്കൗട്ടും, വൈകുന്നേരം നടത്തവും നിര്‍ബന്ധമായിരുന്നു. അത് ഞാന്‍ മുടക്കിയിട്ടില്ല. പ്രോപ്പറായി ഞാനൊരു ഡയറ്റ് നോക്കിയിട്ടില്ല. ഡയറ്റും കൂടെ നോക്കിയിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ 53 ഒക്കെ ആയേനെ. ആകപ്പാടെ ഇപ്പോള്‍ എനിക്കിഷ്ടമുള്ള കാര്യം ഫുഡാണ്.
ഫുഡ് കഴിക്കുമ്പോഴാണ് ഞാനിപ്പോള്‍ ഹാപ്പിയായി ഇരിക്കുന്നത്. അത് കളയാന്‍ താല്‍പര്യമില്ലായിരുന്നു. അങ്ങനെ ഞാന്‍ ഡയറ്റെടുത്തില്ലെങ്കിലും കണ്‍ട്രോള്‍ ചെയ്തു. രാവിലെ ദോശയും, ഇഡ്ഡലിയുമൊക്കെ കഴിക്കുന്നത് നിര്‍ത്തി. പകരം മുട്ടയും, ഡ്രൈ ഫ്രൂട്ട്‌സുമൊക്കെ കഴിച്ച് തുടങ്ങി. ചോറ് കഴിക്കുന്നതിന്റെ അളവ് കുറച്ചു. എട്ട് മണിക്ക് മുന്നേ ഡിന്നര്‍ കഴിച്ച് തുടങ്ങി.
നേരത്തെ പതിനൊന്ന് മണിക്കായിരുന്നു ഡിന്നര്‍ കഴിച്ചിരുന്നത്. ഇപ്പോള്‍ ഡിപ്രഷനുള്ള ടാബ്ലെറ്റ് എടുക്കുന്നില്ല. നന്നായി ഉറങ്ങാന്‍ പറ്റുന്നുണ്ട്. ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്ത് ആക്റ്റീവായി ഇരിക്കാന്‍ പറ്റുന്നുണ്ട്. കുറച്ച് നടന്നാല്‍ നല്ല ക്ഷീണം തോന്നുമായിരുന്നു നേരത്തെ. ഇപ്പോള്‍ അതൊന്നുമില്ല. മെന്റലി, ഫിസിക്കലി നല്ല ആക്ടീവാണെന്നുമായിരുന്നു ഗൗരി കൃഷ്ണന്‍ പറഞ്ഞത്.


Click it and Unblock the Notifications