സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും അന്ധരാകും, ഗ്രേസിൽ കണ്ടത് കലിപ്പന്റെ കാന്താരിയെ; ചർച്ചയായി അഭിമുഖം!
ഹാപ്പി വെഡ്ഡിങിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച് കുമ്പളങ്ങി നൈറ്റ്സ് അടക്കം നിരവധ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് ഗ്രേസ് ആൻ്റണി. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു താരത്തിന്റെ വിവാഹം. സംഗീത സംവിധായകനായ എബി ടോം സിറിയക്കാണ് ഗ്രേസിന്റെ പങ്കാളി. ഒമ്പത് വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം.
വെറും പതിനഞ്ച് പേരെ മാത്രം പങ്കെടുപ്പിച്ച് ലളിതമായ രീതിയിൽ ആയിരുന്നു ചടങ്ങുകൾ. ഇരുവരും കഴിഞ്ഞ ദിവസം നൽകിയൊരു അഭിമുഖത്തിൽ പ്രണയകാലത്തെ കുറിച്ചും വിവാഹം ലളിതമായി നടത്തിയതിനെ കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. ഗ്രേസിന് പതിനെട്ട് വയസുള്ളപ്പോഴാണ് എബിയെ പരിചയപ്പെടുന്നത്. പത്തൊമ്പതാം വയസിൽ പ്രണയിച്ച് തുടങ്ങി.

അന്ന് എബിക്ക് 26 വയസാണ് പ്രായം. പ്രണയകാലത്തെ കുറിച്ച് സംസാരിക്കുന്നതിനെ എബി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഗ്രേസിന്റെ പതിനെട്ടാമത്തെ വയസിലാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പത്തൊമ്പതാമത്തെ വയസിൽ ഞങ്ങൾ റിലേഷനിൽ ആകുന്നു. അപ്പോഴൊക്കെ ഒന്നുമറിയാത്ത കൊച്ചുകുട്ടിയാണിവൾ.
ആ ഇവളെ എനിക്ക് വേണ്ട രീതിയിൽ ഞാൻ ഗ്രൂം ചെയ്തെടുത്തതാണ് ഇവളെ എന്നാണ് എബി പറഞ്ഞത്. അത് കേട്ട് ഗ്രേസ് അടുത്തിരുന്ന് ചിരിക്കുന്നതും വളർത്തിയെടുത്തതാണെന്ന് കമന്റ് പറയുന്നതും കേൾക്കാം. തനിക്ക് വേണ്ട രീതിയിൽ ഗ്രേസിനെ ഗ്രൂം ചെയ്ത് എടുക്കുകയായിരുന്നുവെന്ന് എബി പറഞ്ഞതിന് വലിയ രീതിയിലുള്ള വിമർശനമാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത്.
എനിക്ക് വേണ്ട രീതിയിൽ ഗ്രൂം ചെയ്ത് എടുത്തുവെന്ന് അയാൾ പറയുന്നത് ഹെൽത്തി റിലേഷൻഷിപ്പിന് ചേർന്ന ഒന്നല്ലെന്നാണ് വിമർശനം. എനിക്ക് വേണ്ട രീതിയിൽ ഗ്രൂം ചെയ്തെടുത്തു എന്നയാൾ പറയുന്നുയിടത്തൊരു പ്രശ്നമുണ്ട്. അതായത് സാധാരണയായി ഗ്രൂമിങ് ചെയ്യുക എന്നതിനർത്ഥം ഒരാൾ മറ്റൊരാളുടെ ചിന്ത, പെരുമാറ്റം, തീരുമാനങ്ങൾ എന്നിവയെ കണ്ട്രോൾ ചെയ്യാൻ ശ്രമിക്കുന്നതാണ്. പ്രത്യേകിച്ചും വയസിലും അനുഭവത്തിലും വലിയ വ്യത്യാസമുള്ളപ്പോൾ അത് കൂടുതൽ സെൻസിറ്റീവ് വിഷയമായി മാറുകയും ചെയ്യും.
മാത്രമല്ല അതിൽ തുല്യത എന്നൊരു സാധനം തന്നെയില്ല. 18 ,19 വയസ്സ് എന്നൊക്കെ പറയുന്നത് വൈകാരിക പക്വതയൊക്കെ വളർന്ന് വരുന്ന സമയമാണ്. ആ സമയത്ത് 27 വയസുള്ള ഒരാൾ ഈ വിധേന ഒരു പെൺകുട്ടിയെ ഗ്രൂം ചെയ്താൽ അത് പവർ ഇംബാലൻസ് അല്ലേ?. അതായത് ബന്ധത്തിൽ രണ്ട് പേരും തുല്യരായിരിക്കണം. അല്ലാതെ ഒരാൾ മറ്റെയാളെ ഷെയ്പ്പ് ചെയ്യുന്നത് ഹെൽത്തി ലൗ അല്ല.

ഇനി ചിലപ്പോൾ ഇത് വായിക്കുന്ന ആരെങ്കിലും പറഞ്ഞേക്കാം അവർ അവരുടെ ബന്ധത്തിൽ ഹാപ്പി ആണെങ്കിൽ ഞാനിതൊക്കെ എന്തിന് പറയുന്നെന്ന്. അതിനുള്ള ഉത്തരം സിംപിൾ ആണ്... രണ്ട് പേർ അവരുടെ ബന്ധത്തിൽ സന്തോഷവാന്മാരാണെന്ന് പറഞ്ഞാൽ മാത്രം ആ ബന്ധത്തിലെ എല്ലാ ഡയനാമിക്സും ഹെൽത്തി ആകണമെന്നില്ല.
പുറത്ത് നിന്നുള്ളവർക്ക് അവരുടെ സ്വകാര്യ ജീവിതം വിധിക്കാനുമാകില്ല പക്ഷെ പബ്ലിക്കായി കണ്ട്രോൾ, ഗ്രൂമിങ്, ഷേപ്പിങ് പോലുള്ള കാര്യങ്ങളെ റൊമാന്റിസൈസ് ചെയ്യുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും, എബി ഇതെല്ലം പറയുമ്പോൾ ഗ്രേസ് നോക്കി ചിരിക്കുന്നത് അവൻ എന്തോ വലിയ തമാശ പറഞ്ഞതുപോലെയാണ്. സ്വന്തം കാര്യം വരുമ്പോൾ എല്ലാവരും അന്ധരാകും. ഗ്രേസിൽ കണ്ടത് കലിപ്പന്റെ കാന്താരിയെ എന്നായിരുന്നു വിമർശിച്ചവർ കുറിച്ചത്.
അതേസമയം അവരേയും അവരുടെ ദാമ്പത്യത്തേയും കുറിച്ച് വ്യക്തമായ ധാരണയില്ലാതെ കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടോയെന്ന് ചോദിച്ച് അനുകൂലിച്ച് കമന്റുകൾ കുറിച്ചവരും എത്തി.


Click it and Unblock the Notifications

















