പെർഫെക്ട് ​ഗ്രൂമിങ് ഏട്ടായി; ക്യാപ്ഷൻ അരോചകം, തെറ്റ് അംഗീകരിക്കാതെ ന്യായീകരിക്കുന്നു; വീണ്ടും വിമർശനം!

രണ്ട് ദിവസമായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒന്നാണ് ​ഗ്രേസ് ആന്റണിയുടേയും ഭർത്താവ് എബി സിറിയക്കിന്റേയും അഭിമുഖം. താൻ പരിചയപ്പെടുമ്പോൾ ​ഗ്രേസിന് പ്രായം വെറും പതിനെട്ട് വയസ് മാത്രമായിരുന്നുവെന്നും അതിനാൽ പ്രണയത്തിലായശേഷം തനിക്ക് വേണ്ട രീതിയിൽ ​ഗ്രേസിനെ ​ഗ്രൂം ചെയ്ത് എടുത്തുവെന്നുമാണ് എബി പ്രണയ കാലത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

ഇതാണ് വലിയ രീതിയിൽ വിമർശനത്തിന് കാരണമായത്. പങ്കാളിയെ ​ഗ്രൂമിങ് ചെയ്ത് തനിക്ക് വേണ്ട രീതിയിൽ മാറ്റിയെടുത്തുവെന്ന് പൊതുവേദിയിൽ വന്നിരുന്ന് ആത്മവിശ്വാസത്തോടെ പറയുന്നത് സമൂഹ​ത്തിൽ തെറ്റായ ധാരണയുണ്ടാക്കുമെന്നാണ് എബിയെ വിമർശിച്ചവർ പറഞ്ഞത്. ഗ്രൂമിങ് എന്നാൽ കുറ്റകൃത്യമാണെന്നും ഇത്രയും അഭിമാനത്തോടെ പറയേണ്ട കാര്യമല്ല ഇതെന്നും കമന്റുകൾ വന്നിരുന്നു.

Grace Antony

അഭിമുഖം വൈറലായതും എബിയുടെ വാക്കുകൾ ചർച്ചയായതും മനസിലാക്കിയ ​ഗ്രേസ് പരിഹാസ രൂപേണ പ്രതികരിച്ച് എത്തിയിരുന്നു. തന്റെ പുതിയ ബിഎംഡബ്ല്യു എസ്‌യുവി മോഡൽ എക്‌സ് 3 സ്പീഡിൽ ഡ്രൈവ് ചെയ്ത് പോകുന്ന വീഡിയോ പങ്കിട്ടുകൊണ്ടായിരുന്നു ​ഗ്രേസിന്റെ പ്രതികരണം. പെർഫെക്ട് ​ഗ്രൂമിങ് ഏട്ടായി എന്നായിരുന്നു ക്യാപ്ഷൻ.

സാനിയ അയ്യപ്പൻ അടക്കമുള്ളവർ വീഡിയോയ്ക്ക് സ്നേഹം അറിയിച്ചും പൊട്ടിച്ചിരിക്കുന്ന ഇമോജി കമന്റായി ഇട്ടും എത്തിയിട്ടുണ്ട്. എന്നാൽ വീഡിയോ വൈറലായതോടെ ​ഗ്രേസിന് വീണ്ടും വിമർശനമാണ് ഉയർന്നത്. തെറ്റ് അംഗീകരിക്കാതെ ​ഗ്രൂമിങിനെ ന്യായീകരിക്കുന്നു എന്നതിന്റെ പേരിലായിരുന്നു വിമർശനം. ക്യാപ്ഷൻ അരോചകം. നിങ്ങൾ ഹാപ്പി ആയിട്ടാവും ജീവിക്കുന്നത്. അദ്ദേഹം ഒരു നല്ല വ്യക്തിയും ഭർത്താവുമായിരിക്കാം.

അത് ജീവിതകാലം മുഴുവൻ അങ്ങനെ തന്നെ ആയിരിക്കട്ടെ. പക്ഷെ അദ്ദേഹത്തിന്റെ പ്രസ്താവനയും അത് പറഞ്ഞ മനോഭാവവും തെറ്റായിരുന്നു. അതിനെയാണ് സമൂഹം വിമർശിച്ചത്. ഇതിപ്പോൾ ​ഗ്രൂമിങ് ചെയ്താലും ഹാപ്പി ആയിട്ട് ജീവിക്കാൻ പറ്റും എന്നുള്ള രീതിയിൽ ഉള്ള വീഡിയോയും ക്യാപ്ഷനും ഇടുന്നത് കൊണ്ട് നിങ്ങൾ സമൂഹത്തിന് പിന്നെയും തെറ്റായ സന്ദേശമാണ് നൽകുന്നത്.

ഇമോഷണൽ ആകാതെ സെൻസിബിൾ ആയി റിയാക്ട് ചെയ്യൂ, ആ ഒരു സ്റ്റേറ്റ്മെന്റ് പബ്ലിക്ക് പ്ലാറ്റ്ഫോമിൽ പറഞ്ഞതാണ് തെറ്റ്. അല്ലാതെ ​ഗ്രേസ് മോശം ലൈഫ് ആണ് ജീവിക്കുന്നത് എന്നോ അവരെ അയാളുടെ കയ്യിൽ നിന്നും രക്ഷിക്കണം എന്നോ ആർക്കും അഭിപ്രായമില്ല. അവർ സന്തോഷത്തോടെ ജീവിക്കുന്നത് വരെ ജീവിക്കട്ടെ. പക്ഷെ ഇത്തരം സ്റ്റേറ്റ്മെന്റ് മറ്റുള്ളവരിൽ തെറ്റായ ധരണ ഉണ്ടാക്കാം. അതിനെ വിമർശിക്കുക തന്നെ ചെയ്യും.

Grace Antony

ഇപ്പോൾ തെറ്റ് അംഗീകരിക്കാതെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു എന്നായിരുന്നു ​ഗ്രേസിന്റെ പ്രതികരണത്തെ വിമർശിച്ചവർ കുറിച്ചത്. പബ്ലിക്ക് ഫി​ഗർ എന്ന നിലയിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അത് പക്വതയോടെ കൈകാര്യം ചെയ്യുകയും ചിന്താപൂർവ്വം അഭിസംബോധന ചെയ്യുകയും വേണം. ​ഗ്രേസിന്റെ പ്രതികരണം ​ഗ്രൂമിങ് പോലുള്ള ഒന്നിനെ ന്യായീകരിക്കുന്നതായി തോന്നുന്നു.

സത്യസന്ധമായി പറഞ്ഞാൽ ഈ വിഷയം വളരെ നന്നായി ​ഗ്രേസ് കൈകാര്യം ചെയ്യ‌ണമായിരുന്നു‌ എന്നും ചിലർ കുറിച്ചു. സംഗീത സംവിധായകൻ എബി ടോം സിറിയക്കുമായുള്ള നടിയുടെ വിവാഹം അടുത്തിടെയായിരുന്നു. അധികം ആഢംബരം ഒന്നുമില്ലാതെ ലളിതമായിരുന്നു ചടങ്ങുകൾ. പതിനഞ്ച് പേർ മാത്രമാണ് പങ്കെടുത്തത്. കുമ്പളങ്ങി നൈറ്റ്സ്, തമാശ, പ്രതി പൂവൻകോഴി, കനകം കാമിനി കലഹം, നുണക്കുഴി തുടങ്ങിയ സിനിമകളിലൂടെയാണ് ​ഗ്രേസ് ജനശ്രദ്ധ നേടിയത്.

അടൂർ ഗോപാലകൃഷ്ണൻ-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന പദയാത്രയാണ് ഗ്രേസ് ആന്റണി നായികായായെത്തുന്ന ഏറ്റവും പുതിയ ചിത്രം. മലയാളത്തിൽ മാത്രമല്ല അടുത്തിടെയായി തമിഴിലും സജീവമാണ് താരം.

Read more about: grace antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X