'പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ പിന്നെ എന്തിന് ആ തോന്നിവാസം കാണിച്ചു?, ചേച്ചിമാരുടെ ഇംപാക്ടാണ്'
സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്കായ വിവാദത്തിൽ കഴിഞ്ഞ ദിവസമാണ് ഹൻസിക കൃഷ്ണ ഒരു വിശദീകരണം നൽകിയത്. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്ന് തുറന്ന് സമ്മതിച്ചുകൊണ്ടായിരുന്നു വിശദീകരണ കുറിപ്പ്. സ്വമേധയാ തോന്നിയാണ് അങ്ങനൊരു കുറിപ്പ് ഹൻസിക പങ്കുവെച്ചതെങ്കിൽ അവൾ മിടുക്കിയാണെന്ന് പറയുകയാണ് യുട്യൂബർ ഷെഫീന ബീവി. വീട്ടുകാരുടേയും ചേച്ചിമാരുടേയും ഇംപാക്ട് കൊണ്ട് മാത്രമാണ് ഹൻസിക സബ്സ്ക്രിപ്ഷനിൽ അങ്ങനൊരു വീഡിയോ ഇട്ടതെന്നും ഷെഫീന ബീവി പറഞ്ഞു.
യുട്യൂബറുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... പുതിയ തലമുറ തെറ്റ് തിരുത്താൻ തയ്യാറാകാൻ വേണ്ടി അവരെ ഉപദേശിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. തെറ്റ് മനസിലാക്കി തിരുത്താൻ തയ്യാറായാൽ അതല്ലേ നല്ല കാര്യം. പൃഥ്വിരാജിന്റെ ചേട്ടന്റെ മകളെ കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു.

പിന്നീട് ആ കുട്ടിയുടെ വസ്ത്രധാരണത്തെ കുറിച്ച് വിവിധ അഭിമുഖങ്ങളിൽ മല്ലിക സുകുമാരൻ സംസാരിച്ചിരുന്നു. ഐ ആം ഹെൽപ്പ്ലെസ് എന്ന രീതിയിലാണ് സംസാരിച്ചത്. വസ്ത്രം ഊരി കളഞ്ഞുകൊണ്ടല്ല പുരോഗമനം കൊണ്ടുവരേണ്ടത്. ഹൻസികയെ ഇതെല്ലാം പഠിപ്പിച്ച് കൊടുത്തത് അതിന്റെ ചേച്ചിമാർ തന്നെയാണ്. അഹാനയും ദിയയും വസ്ത്രധാരണത്തിന്റെ കാര്യത്തിൽ വളറെ മോശമാണ്.
അതാണ് പുരോഗമനമെന്ന് അവരെയാരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. സബ്സ്ക്രിപ്ഷൻ തുടങ്ങി വൾഗറായി ജീവിക്കുന്ന സ്ത്രീകൾക്ക് നല്ല വരുമാനമുണ്ട്. ഹൻസികയ്ക്ക് നല്ലതുപോലെ കിട്ടി എന്നാണ് എനിക്ക് മനസിലാകുന്നത്. ഇപ്പോൾ മാപ്പ് പറഞ്ഞ് ഹൻസിക വന്നിട്ടുണ്ട്. അങ്ങനൊരു പ്രവൃത്തി ചെയ്തതിൽ പ്രയാസമുണ്ടെന്ന് ഹൻസിക പറഞ്ഞതിൽ തന്നെ സന്തോഷം.
പിന്നെ പറയാനുള്ളത് പറഞ്ഞ് തന്നെ പോകണം. ഹൻസിക മിടുക്കിയാണ്. ഹൻസിക എഴുതിയിട്ടത് ഏറ്റവും പക്വമായ വാക്കുകളാണ്. മറ്റാരും പറഞ്ഞ് കൊടുക്കാതെ മനസിൽ നിന്നും വന്നതാണെങ്കിൽ ഹൻസികയുടെ ചേച്ചിമാർ കണ്ടുപഠിക്കേണ്ട സാധനമാണ് ഇട്ടിരിക്കുന്നത്. പ്രായത്തിൽ പറ്റിയൊരു അബദ്ധം കൃത്യമായി പറഞ്ഞ് കുറ്റബോധവും അറിയിച്ചുകൊണ്ട് കൃത്യമായി എഴുതിയിട്ടിട്ടുണ്ട്.
മിടുക്കിയാണ് ഹൻസിക. വീട്ടുകാരുടേയും ചേച്ചിമാരുടേയും ഇംപാക്ട് കൊണ്ട് മാത്രമാണ് ഹൻസിക അങ്ങനൊരു വീഡിയോ ഇട്ടത്. പൈസയ്ക്ക് വേണ്ടിയല്ല ചെയ്തതെന്ന് പറയുന്നുണ്ട്. അപ്പോൾ പിന്നെ പാഷനായിരിക്കും. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കിൽ പിന്നെ എന്തിന് ആ തോന്നിവാസം കാണിച്ചു?. ആ സമയത്ത് കൊച്ചിന്റെ ഉള്ളിൽ സാത്താൻ കയറി കാണും. അഹാനയുടെ മ്യൂസിക്ക് വീഡിയോ പോലും ഞാൻ കണ്ടില്ല.

ഈ പെണ്ണിനെ ആ വീഡിയോ കണ്ടതോടെ വെറുത്ത് പോയിരുന്നു. വീട്ടിലെ ഇളയകുട്ടി മിസ്റ്റേക്ക് കാണിച്ച് കഴിഞ്ഞാൽ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ഞങ്ങൾ എടുത്ത് ഉടുക്കും. ഉടുപ്പൊക്കെ ഊരിയുള്ള കുരുത്തക്കേട് കാണിച്ചാൽ അതിനേക്കാൾ വലിയ പെയിൻ അനുഭവിക്കേണ്ടി വരും. കാരണം നിന്റേത് ഒരു പ്രശസ്തമായ കുടുംബമാണ്. ഇതൊന്നും ചിന്തിക്കാതെ എടുത്ത് ചാടിയതുകൊണ്ടല്ലേ ഇങ്ങനൊക്കെ വന്നത്. നിങ്ങൾക്ക് കാണിക്കാം പറയുന്നതാണോ കുറ്റം?.
മറ്റുള്ളവരെ ഇതൊന്നും ബാധിക്കില്ലെന്ന് പറയാനാവില്ല. നിങ്ങളുടെ ഫാമിലിയെ അനുകരിച്ച് പലതും ചെയ്യുന്ന പെൺകുട്ടികൾ സമൂഹത്തിലുണ്ട്. ഹൻസികയുടെ ഒരു സഹോദരിയായ ദിയയുടെ ഷോപ്പിൽ നിന്നും ആളുകൾ ജ്വല്ലറി വാങ്ങുന്നത് പോലും അതുകൊണ്ടാണ്. ഇൻസ്പെയേർഡാകുന്നുണ്ട്. ഞങ്ങളുടെ മക്കളും നിങ്ങളെ അനുകരിച്ച് സബ്സ്ക്രിപ്ഷൻ തുടങ്ങിയാലോ?.
സബ്സ്ക്രിപ്ഷൻ നിരക്ക് വർധിപ്പിച്ചത് ആരും സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ വേണ്ടിയാണ് എന്നതൊക്കെ ബ്ലണ്ടറാണ്. തള്ളി മറിക്കുകയാണ്. പൂർണ്ണമായും കുറ്റബോധം തോന്നുന്നുണ്ടെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഹൻസികയ്ക്ക് എട്ടിന്റെ പണി കിട്ടിയെന്ന് വേണം മനസിലാക്കാൻ. കൃഷ്ണകുമാറിനേയും സിന്ധുവിനേയും അഭിനന്ദിക്കുന്നു. മകളെ കൊണ്ട് ഇങ്ങനൊരു വിശദീകരണം എഴുതി ഇടീപ്പിച്ചതിന് എന്നും ഷെഫീന ബീവി പറഞ്ഞു.


Click it and Unblock the Notifications


