ആ ഭാ​ഗ്യം ഹൻസികയ്ക്ക് തന്നെ, ഏറെ ആ​ഗ്രഹിച്ച ദിയ ഇന്ന് കുടുംബിനി; താരകുടുംബത്തിലെ നായിക

കൃഷ്ണകുമാറിന്റെ മക്കൾ ഓരോരുത്തരായി അഭിനയ രം​ഗത്തേക്ക് കടന്ന് വരികയാണ്. ദിയ കൃഷ്ണയൊഴിച്ച് ബാക്കി മൂന്ന് പേരും സിനിമ സ്വപ്നം കാണുന്നവരാണ്. അഹാന കൃഷ്ണയ്ക്ക് ശേഷം ഇഷാനി കൃഷ്ണ അഭിനയ രം​ഗത്തേക്ക് വന്നു. ഹൻസിക ബാലതാരമായി മാത്രമാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ചേച്ചിമാരേക്കാൾ ഹൻസിക കൃഷ്ണയ്ക്കാണ് സിനിമാ രം​ഗത്ത് തിളങ്ങാനാകുക എന്നാണിപ്പോൾ നെറ്റിസൺസിന്റെ നിരീക്ഷണം. ഹൻസികയുടെ പുതിയ പരസ്യത്തിലെ അഭിനയമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.

ഇനി ഒറ്റയ്ക്ക് വയ്യ! മടുത്തു! ഒരു കൂട്ട് വേണം! ഒടുവില്‍ ആഗ്രഹം വെളിപ്പെടുത്തി രേണു! ഒരേയൊരു നിബന്ധന മാത്രം
ഇനി ഒറ്റയ്ക്ക് വയ്യ! മടുത്തു! ഒരു കൂട്ട് വേണം! ഒടുവില്‍ ആഗ്രഹം വെളിപ്പെടുത്തി രേണു! ഒരേയൊരു നിബന്ധന മാത്രം

സ്വാഭാവികമായി അഭിനയിക്കാനുള്ള കഴിവ് ​ഹൻസികയ്ക്കുണ്ടെന്ന് ആരാധകർ പറയുന്നു. അഹാന സിനിമാ രം​ഗത്തേക്ക് വന്നിട്ട് വർഷങ്ങളായി. എന്നാൽ കാര്യമായി ശ്രദ്ധിക്കപ്പെടാനായില്ല. വിരലിൽ എണ്ണാവുന്ന സിനിമകളേ അഹാന ചെയ്തിട്ടുള്ളൂ. ഇഷാനി കൃഷ്ണ നായികയായെത്തിയ ആശകൾ ആയിരം എന്ന സിനിമ അടുത്തിടെയാണ് റിലീസ് ചെയ്തത്. അത്ര പ്രാധാന്യമില്ലാത്ത റോളാണ് ഇഷാനിക്ക് ലഭിച്ചത്.

Hansika Krishna

ഹൻസികയ്ക്ക് സിനിമാ രം​ഗത്ത് വളരാനാകുമോ എന്നാണ് ആരാധകർ ഉറ്റ് നോക്കുന്നത്. കോളേജ് പഠനം അവസാനിച്ചിരിക്കെ ഹൻസിക സിനിമകളിൽ സജീവമായേക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം നടൻ നസ്വലിൻ ​ഹൻസിക കൃഷ്ണയെ ഫോളോ ചെയ്തത് റെഡിറ്റിൽ ചർച്ചയായിരുന്നു. നസ്ലിന്റെ നായികയായി ഹൻസിക വരുമോ എന്ന ചോദ്യങ്ങളും അന്ന് വന്നു.കൃഷ്ണകുമാർ കുടുംബത്തിൽ സിനിമാ താരമാകണമെന്ന് ഏറെ ആ​ഗ്രഹിച്ചത് ദിയ കൃഷ്ണയാണ്. എന്നാൽ ഒരു സിനിമയിലും ദിയ അഭിനയിച്ചിട്ടില്ല. ഒരിക്കൽ ദിയയുടെ അമ്മ സിന്ധു കൃഷ്ണ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.

വീ‌ട്ടിൽ കുട്ടിക്കാലം മുതൽ ന‌ടിയാകണമെന്ന് പറഞ്ഞ് കൊണ്ടിരുന്നത് ഓസിയാണ് (ദിയ കൃഷ്ണ). അമ്മു (അഹാന കൃഷ്ണ) പറയില്ലായിരുന്നു. ആരെങ്കിലും അമ്മുവിനോട് ചോദിക്കുമ്പോൾ താൽപര്യമില്ലെന്നാണ് പറഞ്ഞിരുന്നത്. പത്ത് പതിനഞ്ച് വർഷം മുമ്പേയുള്ള ഇന്റർവ്യൂകളിലൊക്കെ ഓസിയായിരിക്കും നടിയാകണമെന്ന് പറയുക. ഓസിക്ക് കോമഡിയും ഡാൻസുമെല്ലാം ഇഷ്ടമാണ്. നടിയാകണമെന്നായിരുന്നു ദിയയുടെ ആ​ഗ്രഹം.

ഒരുപാട് ഓഫറുകൾ പല പ്രാവശ്യമായി വന്നിരുന്നു. അതൊന്നും നടന്നില്ല. ഒരുപക്ഷെ ഓസി ഇൻഡസ്ട്രിയിൽ വന്നിരുന്നെങ്കിൽ ഡിഫറന്റായേനെ. എന്തോ അതൊന്നും നടന്നില്ല. പിന്നെ അവൾ ബിസിനസൊക്കെയായി മുന്നോട്ട് പോയി. ഇൻഫ്ലുവൻസറായി. ഓസി ഒരു നടിയാകുമെന്നായിരുന്നു ഞാനെപ്പോഴും വിചാരിച്ചിരുന്നത്. അവൾക്ക് അഭിനയത്തോടും ഡാൻസിനോടും പാഷനായിരുന്നെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

സിനിമാ മോഹം വേണ്ടെന്ന് വെച്ചതിന് കാരണമുണ്ടെന്ന് ഒരിക്കൽ ദിയ കൃഷ്ണ പറഞ്ഞിട്ടുണ്ട്. സിനിമയിലൊന്നും വരാൻ ആ​ഗ്രഹമില്ലേയെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. നല്ല ഒരു അവസരം വരാൻ ഞാൻ കുറേക്കാലം കാത്തിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ സിനിമയല്ല ജീവിതമെന്ന് മനസിലായി. സിനിമ വന്നാൽ വന്നു. അല്ലെങ്കിൽ അതിന് പിന്നാലെ നടക്കണം. അതെനിക്ക് പറ്റിയില്ല. ബിസിനസിലേക്കാണ് തന്റെ ശ്രദ്ധയെന്നും ദിയ കൃഷ്ണ പറഞ്ഞു.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X