ഡാൻസ് പ്രാക്ടീവ് വരെ കഴിഞ്ഞു, അവസാന നിമിഷം മാറ്റി, തകർന്ന് പോയ പ്രിയ, ഉറപ്പിക്കാതെ ഹൻസിക; ആശങ്കയിൽ ആരാധകർ

സിനിമാ രം​ഗത്തേക്ക് നായികയായി കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ് ഇൻഫ്ലുവൻസർ ​ഹൻസിക കൃഷ്ണ. കോളേജ് പഠനം പൂർത്തിയാക്കിയ ഹൻസിക അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി 2 എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നതെന്നാണ് വിവരം. നസ്ലിന്റെ നായികയായാണ് ഹൻസികയെത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന പരിപാടിക്ക് എത്തിയപ്പോൾ ഹൻസികയോട് ഈ ചോദ്യം വന്നു. കൃത്യമായ ഉത്തരം ഹൻസിക നൽകിയില്ല. നമുക്ക് നോക്കാം, അതേക്കുറിച്ച് ഒന്നും പറയാറായിട്ടില്ല എന്നാണ് ഹൻസിക കൃഷ്ണ പറഞ്ഞത്. ഓഡിഷൻ നൽകിയ ശേഷം ഉറപ്പ് ലഭിക്കാൻ ഹൻസിക കാത്തിരിക്കുകയാണോ എന്നാണ് ഇപ്പോൾ വരുന്ന ചോദ്യങ്ങൾ.

അന്ന് ഇതൊന്നും ചെയ്യാനായില്ല! കുറവുകളെല്ലാം പരിഹരിച്ച് യോജി! സന്തോഷനിമിഷങ്ങളെക്കുറിച്ച് തന്‍വി
അന്ന് ഇതൊന്നും ചെയ്യാനായില്ല! കുറവുകളെല്ലാം പരിഹരിച്ച് യോജി! സന്തോഷനിമിഷങ്ങളെക്കുറിച്ച് തന്‍വി

വളരെ പ്രതീക്ഷയോടെ സിനിമകളിൽ അവസരം തേടി കാത്തിരുന്ന പല നടിമാർക്കും അവസാന നിമിഷം അവസരം നഷ്‌ടപ്പെട്ടിട്ടുണ്ട്. നടി പ്രിയ വാര്യരുടെ അനുഭവം ഇതിന് ഉദാഹരണമാണ്. ഈയടുത്തിറങ്ങിയ വലിയ ഹിറ്റായ സിനിമയ്ക്ക് വേണ്ടി ഞാൻ ഓഡിഷൻ ചെയ്തിരുന്നു. ആദ്യമായാണ് ഓഡിഷനിൽ എനിക്ക് ഞാൻ തകർത്തു എന്ന് തോന്നുന്നത്. ഭയങ്കര ആത്മവിശ്വാസത്തിലായിരുന്നു ഞാൻ. അടിപൊളി ക്രൂവിന്റെ കൂടെയുള്ള സിനിമയായിരുന്നു. മൂന്ന് ​ദിവസത്തിനുള്ളിൽ പ്രിയയെ തെരഞ്ഞെടുത്തു എന്ന് പറഞ്ഞ് കോൾ വരികയും ചെയ്തു.

Hansika Krishna   Naslen K Gafoor

ഞാൻ ഭയങ്കര എക്സെെറ്റഡായിരുന്നു. അവസാന നിമിഷം സ്ക്രിപറ്റിൽ എന്തൊക്കെയോ മാറ്റങ്ങൾ വന്ന് എന്നെ മാറ്റി. പൂർണമായും കയ്യിൽ നിന്ന് പോയി. പടത്തിന് വേണ്ടിയുള്ള ഡാൻസ് റിഹേഴ്സലൊക്കെ ചെയ്ത് കഴിഞ്ഞിരുന്നു. ഞാൻ വല്ലാതെ തകർന്നു. അത്രയും പ്രതീക്ഷ തനിക്ക് ആ സിനിമയിൽ ഉണ്ടായിരുന്നെന്ന് അന്ന് പ്രിയ വാര്യർ പറഞ്ഞു. പ്രിയക്ക് പകരം മറ്റൊരു നായികയെത്തിയ സിനിമ ഹിറ്റാവുകയും ചെയ്തു. സിനിമാ രം​ഗത്ത് ഇത്തരം സാഹചര്യങ്ങൾ പതിവാണ്. പ്രത്യേകിച്ചും നടിമാരുടെ കാര്യത്തിൽ. ഹൻസികയ്ക്കും ഇതേ സാഹചര്യം നേരിടേണ്ടി വരുമോ എന്നാണ് ആരാധകരുടെ ആശങ്ക. ഹൻസികയുടെ ചേച്ചി അഹാന കൃഷ്ണയ്ക്ക് ഇത്തരത്തിൽ പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X