ഒരു രൂപപോലും ‍ഞാനെടുത്തിട്ടില്ല, ചാരിറ്റിക്ക് ഉപയോ​ഗിച്ചു; വിവാദത്തിനിടെ സബ്സ്ക്രിപ്ഷൻ നിരക്ക് ഉയർത്താൻ കാരണം!

ഹൻസിക കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്‌ഷൻ വീഡിയോ ലീക്കായതിന് പിന്നാലെ സബ്‌സ്‌ക്രൈബേഴ്സ് എട്ടിരട്ടിയായി വർധിച്ചിരുന്നു. മാത്രമല്ല 299 രൂപയിൽ നിന്ന് സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് 399 രൂപയാക്കി ഉയർത്തുകയും ചെയ്തിരുന്നു താരപുത്രി. 399 രൂപ നിരക്കിൽ 2777 സബ്‌സ്‌ക്രൈബേഴ്‌സിനെ ലഭിച്ചപ്പോൾ താരത്തിന്റെ മാസവരുമാനം 10 ലക്ഷം കടക്കുകയും ചെയ്തിരുന്നു. ബോൾഡ് വീഡിയോ ലീക്കായപ്പോൾ ഹൻസികയ്ക്ക് വിമർശനം വന്നത് നിരക്ക് വർധിപ്പിച്ചതിന്റെ പേരിൽ കൂടിയായിരുന്നു.

ഒരു നിമിഷത്തെ വിഡ്ഢിത്തം, അഞ്ച് മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്തു, പക്ഷെ...; തെറ്റ് ഏറ്റുപറഞ്ഞ് ഹൻസിക കൃഷ്ണ!
ഒരു നിമിഷത്തെ വിഡ്ഢിത്തം, അഞ്ച് മിനിറ്റിനുള്ളിൽ ഡിലീറ്റ് ചെയ്തു, പക്ഷെ...; തെറ്റ് ഏറ്റുപറഞ്ഞ് ഹൻസിക കൃഷ്ണ!

അതിനുള്ള കാരണവും കുറിപ്പിൽ ഹൻസിക വ്യക്തമാക്കി. ആരും സബ്സ്ക്രൈബ് ചെയ്യാതിരിക്കാനാണ് താൻ നിരക്ക് വർധിപ്പിച്ചതെന്ന് ഹൻസിക പറയുന്നു. ആദ്യം സബ്സ്ക്രിപ്ഷൻ നിർത്തലാക്കാനാണ് തീരുമാനിച്ചിരുന്നതെന്നും കൂടുതൽ വിവാദമുണ്ടായാലോയെന്ന് കരുതി അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും ഹൻസിക പറയുന്നു.

Hansika Krishna

ഹൻസികയുടെ വിശദീകരണം ഇങ്ങനെയായിരുന്നു... സബ്സ്ക്രിപ്ഷൻ നിരക്ക് 299 രൂപയിൽ നിന്ന് 399 രൂപയാക്കി ഉയർത്തിയതിനെക്കുറിച്ചും പലരും ചോദിച്ചിരുന്നു. ഈ സംഭവം വലിയ വിവാദമായതിനുശേഷം എന്റെ ആദ്യത്തെ തീരുമാനം സബ്സ്ക്രിപ്ഷൻ പൂർണമായി അവസാനിപ്പിക്കുകയായിരുന്നു. പക്ഷെ അത് കൂടുതൽ ഊഹാപോഹങ്ങൾക്കും നെഗറ്റീവ് പ്രതികരണങ്ങൾക്കും കാരണമാകുമെന്ന് കരുതി.

അതുകൊണ്ടാണ് കൂടുതൽ ആളുകൾ ആ സമയത്ത് സബ്സ്ക്രൈബ് ചെയ്യാതിരിക്കുമെന്ന പ്രതീക്ഷയിൽ നിരക്ക് ഉയർത്തിയത്. ഇത് നിങ്ങൾ വിശ്വസിക്കണമെന്ന് ഞാൻ നിർബന്ധിക്കുന്നില്ല. എന്റെ സത്യം ആത്മാർത്ഥമായി പങ്കുവെക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. ഈ സംഭവത്തിനുശേഷം സബ്സ്ക്രിപ്ഷനുകളിളുണ്ടായ പെട്ടെന്നുള്ള വർധനവിലൂടെ ലഭിച്ച മുഴുവൻ തുകയും ഒരു സാമൂഹിക ആവശ്യത്തിനായി ഞാൻ സംഭാവന ചെയ്തിട്ടുണ്ട്.

രജിസ്റ്റർ വിവാഹം കഴിഞ്ഞു, നിമിഷ് കൂടുതൽ ജാ​ഗ്രത പുലർത്തണം, ദിയയെപ്പോലെയാവില്ല അഹാന; റെഡ്ഡിറ്റിൽ ചർച്ച!
രജിസ്റ്റർ വിവാഹം കഴിഞ്ഞു, നിമിഷ് കൂടുതൽ ജാ​ഗ്രത പുലർത്തണം, ദിയയെപ്പോലെയാവില്ല അഹാന; റെഡ്ഡിറ്റിൽ ചർച്ച!

അതിൽ നിന്ന് ഞാൻ വ്യക്തിപരമായി ഒരു രൂപപോലും സ്വീകരിച്ചിട്ടില്ല. എന്റെ പ്രവൃത്തികൾ കാരണം വേദനിക്കുകയോ നിരാശപ്പെടുകയോ ചെയ്ത എല്ലാവരോടും ഞാൻ ഹൃദയപൂർവ്വം ക്ഷമ ചോദിക്കുന്നു. ഞാൻ നിങ്ങളിൽ പലരെയും നിരാശരാക്കിയെന്ന് എനിക്കറിയാം. അതെന്നെ ഏറെ വേദനിപ്പിക്കുന്നു. എന്നാൽ ഇതെല്ലാം ഒരു നിമിഷത്തെ മോശം തീരുമാനത്തിന്റെ ഫലമായിരുന്നുവെന്നും അതിന് പിന്നിൽ യാതൊരു മോശം ഉദ്ദേശമോ മുൻകൂട്ടിയുള്ള പദ്ധതിയോ ഉണ്ടായിരുന്നില്ലെന്നും നിങ്ങൾ വിശ്വസിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഈ അനുഭവം എനിക്ക് കഠിനമായെങ്കിലും വിലപ്പെട്ട ചില പാഠങ്ങൾ പഠിപ്പിച്ചു. വരും വർഷങ്ങളിൽ ഇത് എന്നെ കൂടുതൽ വിവേകവും പക്വതയും ഉള്ള ഒരാളാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ സംഭവം ചിലരുടെ കണ്ണിൽ എന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിയിട്ടുണ്ടാകാം.

Hansika Krishna

എന്നാൽ നിങ്ങൾ ഇതുവരെ അറിഞ്ഞിരുന്ന ആ വ്യക്തിയെ ഇത് മാറ്റിയിട്ടില്ലെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാൻ ഇപ്പോഴും അതേ വ്യക്തിയാണ്. നിങ്ങൾ എപ്പോഴും എന്നോട് കാണിച്ച അതേ മനസിലാക്കലും കരുണയും കൊണ്ട് എന്നെ ഓർക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാലക്രമേണ നിങ്ങൾ എന്നോട് ക്ഷമിക്കുകയും എനിക്ക് മറ്റൊരു അവസരം നൽകുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ഈ ബുദ്ധിമുട്ടേറിയ സമയത്ത് എനിക്കൊപ്പം നിന്ന എന്റെ കുടുംബത്തിനും സുഹൃത്തുകൾക്കും കൂടാതെ എന്നെ പിന്തുണച്ച നിങ്ങളിൽ പലർക്കും ഞാൻ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു എന്നാണ് ഹൻസിക കുറിച്ചത്. അമ്മ സിന്ധുവും സഹോദരിമാരുമെല്ലാം ഹൻസികയുടെ പബ്ലിക്കായുള്ള തെറ്റ് ഏറ്റുപറച്ചിലിനെ അഭിനന്ദിച്ച് എത്തി. ‍ഞങ്ങൾക്ക് നിന്നെ അറിയാം എന്നാണ് ദിയ കുറിച്ചത്.

മകൾക്ക് സംരക്ഷണ വലയമായി അച്ഛൻ, ചീത്തപ്പേരുണ്ടാക്കാതെ അസിൻ; താരറാണിയായതിങ്ങനെ
മകൾക്ക് സംരക്ഷണ വലയമായി അച്ഛൻ, ചീത്തപ്പേരുണ്ടാക്കാതെ അസിൻ; താരറാണിയായതിങ്ങനെ

എന്റെ ഹൃദയമിടിപ്പ്... എപ്പോഴും നിന്നോടൊപ്പം. നിന്റെ കൈകൾ എന്നേക്കും പിടിക്കും എന്നാണ് സിന്ധു കൃഷ്ണ കുറിച്ചത്. അഹാനയും നിമിഷും ഇഷാനി കൃഷ്ണയുമെല്ലാം അനിയത്തിയോടുള്ള സ്നേഹവും വാത്സല്യവും കമന്റിലൂടെ പ്രകടിപ്പിച്ചു. ഡി​ഗ്രി അവസാന വർഷ വിദ്യാർത്ഥിയാണ് താരപുത്രി.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X