സമ്പത്തിന് കുറവില്ല ഹൻസിക എന്തിന് ഇത് ചെയ്യുന്നു; സിന്ധുവിന് പെൺമക്കൾ ലാഭം, അവർ പണമുണ്ടാക്കുന്നുണ്ടല്ലോ; ഷെഫീന

ഇൻസ്റ്റ​ഗ്രാമിന്റെ സബ്സ്ക്രിബ്ഷൻ ഫീച്ചർ ആക്ടീവ് ചെയ്തിട്ടുള്ള ഒരുപാട് സെലിബ്രിറ്റീസുണ്ട്. രേണു സുധി മുതൽ നടൻ കൃഷ്ണകുമാറിന്റെ ഇളയ മകൾ ഹൻസിക വരെ സബ്സ്ക്രിബ്ഷൻ വഴി പണം സമ്പാദിക്കുന്നുണ്ട്. രേണു സബ്സ്ക്രിബ്ഷൻ ആരംഭിച്ചത് മുതൽ ശരീര പ്രദർശനം നടത്തുന്നുവെന്നതിന്റെ പേരിൽ വിമർശനം കേൾക്കുന്നുണ്ട്. ഇപ്പോഴിതാ ഹൻസിക കൃഷ്ണ സബ്സ്ക്രൈബേഴ്സിന് മാത്രമായി പങ്കുവെച്ച വീഡിയോ ചർച്ചയാവുകയാണ്. ഗ്ലാമറസായാണ് ഹൻസിക വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇതേ കുറിച്ച് റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയയായ ഷെഫീന ബീവി പറഞ്ഞത് ഇങ്ങനെയാണ്... ഒരാൾ ശരീര പ്രദർശിപ്പിക്കുന്നത് എനിക്ക് താൽപര്യമില്ലാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ അത് ചെയ്യാൻ പാടില്ലെന്ന് ഞാൻ എവിടേയും പറയാറില്ല. താൽപര്യവുമില്ല. അതൊക്കെ അവരവരുടെ ഇഷ്ടം.

Hansika Krishna

കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകൾ ഹൻസിക സബ്സ്ക്രൈബേഴ്സിന് വേണ്ടി ഇട്ട വീഡിയോ ഒരാൾ എനിക്ക് അയച്ച് തന്നിരുന്നു. ആ വീഡിയോ ഇട്ട് തന്നയാളോട് ഞാൻ ചോദിക്കുകയാണ് രേണു സുധി സബ്സ്ക്രിബ്ഷൻ വെക്കരുതെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?. വിധവകൾ ഇങ്ങനെയാകണം എന്ന രീതിയിൽ ഒരു മോഡൽ അവൾ പബ്ലിക്കിലേക്ക് കൊടുക്കുന്നു. അത് ശരിയല്ല പറ്റില്ലെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്.

അല്ലാതെ അവൾ തുണിയൂരി കാണിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. കൃഷ്ണകുമാറിന്റെ വീട്ടിലെ കാര്യമെടുത്താൽ അവിടെ മര്യാദയ്ക്ക് വസ്ത്രം ധരിച്ച് നടക്കുന്നത് സിന്ധു മാത്രമാണ്. സ്വാതന്ത്ര്യമെന്നാൽ തുണിയൂരി കളയലാണെന്ന തോന്നൽ ഇപ്പോഴത്തെ ജനറേഷനുണ്ട്. അതിന് നമുക്ക് എന്ത് ചെയ്യാൻ കഴിയും. എന്റെ വീട്ടിലെ കുട്ടിയായിരുന്നുവെങ്കിൽ അടി കൊടുക്കും.

എനിക്ക് എന്റെ കാര്യമല്ലേ ചെയ്യാൻ പറ്റൂ. ലോകം മുഴുവൻ നന്നാക്കാൻ കഴിയില്ലല്ലോ. ഇനിയും പെൺമക്കൾ ഉണ്ടായിരുന്നുവെങ്കിൽ ആ​ഗ്രഹിക്കുന്നയാളാണ് സിന്ധു കൃഷ്ണ. നമുക്കൊക്കെ പെൺകുട്ടികൾ ഉണ്ടായാൽ ഒരു വെപ്രാളമാണ്. അവരെ കെട്ടിച്ച് കൊടുക്കണം, നമ്മൂടെ സാമൂ​ഹിക വ്യവസ്ഥ അനുസരിച്ചുള്ള പെയ്മെന്റുകൾ സെറ്റിൽ ചെയ്യണം, അവരുടെ ജീവിതത്തിൽ ഉടനീളമുള്ള എല്ലാ ട്രബിൾസിലും നമ്മളും ഭാ​ഗമാകണം തുടങ്ങി ഒരുപാട് കാര്യങ്ങൾ ഓർത്ത് നമുക്ക് വേവലാതിയുണ്ടാകും.

സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ പെൺകുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് നമ്മൾ കണ്ണും കരുതലുമായി കാത്തിരിക്കണം. സിന്ധുവിന് പെൺമക്കൾ ലാഭമാണ്. കാരണം അവർ പണമുണ്ടാക്കുന്നുണ്ട്. എങ്ങനെ പണമുണ്ടാക്കുന്നുവെന്നത് അവർക്ക് പ്രശ്നമല്ല. അവർക്കില്ലാത്ത പ്രശ്നം നമുക്ക് എന്തിനാണ്.

Hansika Krishna

സ്ത്രീകൾ എന്താണെന്ന് സത്യം പറഞ്ഞാൽ സ്ത്രീകൾക്ക് തന്നെ അറിയില്ല. സിനിമകളിലെ പാട്ട് സീനുകളിലെ സ്ത്രീകളുടെ വേഷം ശ്രദ്ധിച്ചാൽ മനസിലാകും. അവർ നമ്മളെ മെറ്റീരിയലൈസ് ചെയ്യുന്നു. പെണ്ണ് വളരെ പ്രഷ്യസാണെന്ന് മനസിലാക്കാത്തവരോട് എന്ത് പറയാനാണ് എന്നാണ് ഷെഫീന ബീവി ചോദിച്ചത്. കൃഷ്ണകുമാറിന്റെ മകൾ എന്തിനാണ് ഇങ്ങനൊരു പ്രവൃത്തി ചെയ്യുന്നത്.

പണം ഇല്ലാഞ്ഞിട്ടാണോ?. ആവശ്യത്തിന് സമ്പാദ്യമുള്ളവരല്ലേ അവർ. ഇതൊക്കെ നിർത്തണ്ടേ സമയമായി, നാട്ടിലുള്ള ഒരു വിധം സ്ത്രീകളെല്ലാം സബ്സ്ക്രിബ്ഷൻ എന്ന പേരിൽ അൽപ വസ്ത്രം ധരിച്ച് ഇറങ്ങിയിരിക്കുന്നു ഇത് അവസാനിപ്പിക്കണം, കൃഷ്ണകുമാറിനെയും ഭാര്യയെയും സമ്മതിക്കണം. ഇത്രയും ഗതി കെട്ട പാരന്റ്സ് എന്നിങ്ങനെയാണ് ഷെഫീനയുടെ റിയാക്ഷൻ വീഡിയോ കണ്ടവർ കുറിച്ചത്.

കോളജ് വിദ്യാർത്ഥിനിയാണ് ഇരുപതുകാരിയായി ഹ​ൻസിക കൃഷ്ണ. മോഡലിങ്, പ്രമോഷൻ, യുട്യൂബ് വ്ലോ​ഗിങ് എന്നിവയിലൂടെയെല്ലാം നല്ലൊരു വരുമാനം ഹൻസികയ്ക്കുണ്ട്. 390 രൂപയാണ് ഹൻസികയുടെ സബ്സ്ക്രിബ്ഷൻ ഫീസ്. 1067 സബ്സ്ക്രൈബേഴ്സിനെ ഇതിനോടകം താരപുത്രി സമ്പാദിച്ച് കഴിഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X