സെറ്റിൽ വെച്ച് ആർത്തവം, അമ്മയോട് പറഞ്ഞപ്പോൾ...; കംഫർട്ടബിൾ അല്ലാത്ത വസ്ത്രം തന്നാലുള്ള മറുപടി: ഹൻസിക

‌ബാലതാരമായി അഭിനയ രം​ഗത്തേക്ക് വന്ന ഹൻസിക മോട്വാണി പിന്നീട് തെന്നിന്ത്യൻ സിനിമാ രം​ഗത്തെ അറിയപ്പെടുന്ന നായിക നടിയായി മാറുകയായിരുന്നു. ബാലതാരമായി മുംബെെ സിനിമാ, ടെലിവിഷൻ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ടെങ്കിലും നായികയായപ്പോൾ ബോളിവുഡിൽ വലിയ അവസരങ്ങൾ ലഭിച്ചില്ല. സെറ്റുകളിലെ അനുഭവം പങ്കുവെച്ച് കൊണ്ട് പുതിയ അഭിമുഖത്തിൽ ഹൻസിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഗുല്‍സുവിനൊപ്പം മാളവികയുടെ വിഷു ആഘോഷം! തേജസ് എവിടെ, പരീക്ഷ കഴിഞ്ഞില്ലേ! ചര്‍ച്ച
ഗുല്‍സുവിനൊപ്പം മാളവികയുടെ വിഷു ആഘോഷം! തേജസ് എവിടെ, പരീക്ഷ കഴിഞ്ഞില്ലേ! ചര്‍ച്ച

എന്റെ ആദ്യത്തെ പിരീയഡ്സ് സെറ്റിൽ വെച്ചായിരുന്നു. ആ നിമിഷം എനിക്കോർമയുണ്ട്. സ്കൂളിൽ നിന്ന് സെക്സ് എഡ്യുക്കേഷൻ ലഭിച്ചിട്ടുണ്ട്. അമ്മ ഇതേക്കുറിച്ച് എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയുണ്ടാകും. അത് (പിരീയഡ്സ്) സംഭവിക്കുമ്പോൾ നീ എന്നോട് വന്ന് പറയണമെന്ന് പറഞ്ഞു. ഭാ​ഗ്യത്തിന് ആ ദിവസം അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. പാക്കപ്പിന്റെ സമയമായിരുന്നു. അതുണ്ടായപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു. ജുഹുവിലാണ് ആ സമയത്ത് ഞങ്ങൾ താമസിച്ചിരുന്നത്. അമ്മ എന്നെ കംഫർട്ട് ചെയ്തു. എനിക്ക് മറ്റ് പെൺകുട്ടികളെ പോലെയായിരുന്നില്ല. വേദന കൊണ്ട് പുളയുകയായിരുന്നില്ല. കുറേക്കാലം എനിക്ക് വേദനയില്ലായിരുന്നെന്നും ഹൻസിക പറയുന്നു.

Hansika Motwani

സെറ്റിൽ താൻ പാലിച്ച നിബന്ധനകളെക്കുറിച്ചും ഹൻസിക സംസാരിച്ചു. കംഫർട്ടബിൾ അല്ലാത്ത വസ്ത്രം തന്നാൽ ഞാൻ ധരിക്കില്ല. ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയണം എന്നാണ് അമ്മ എന്നോട് പറഞ്ഞിരുന്നത്. ഒരിക്കൽ പറഞ്ഞാൽ പിന്നെ അങ്ങനെ ഉണ്ടാകില്ല. ആദ്യത്തെ സ്റ്റെപ്പിലാണ് കാര്യമെന്നും ഹൻസിക മോട്വാണി പറയുന്നു. തെന്നിന്ത്യൻ സിനിമാ രം​ഗം വളരെ നല്ലതാണെന്നും അവരാണ് തന്നെ സിനിമാ നടിയാക്കിയതെന്നും തന്റെ സ്വന്തം ആൾക്കാരായാണ് അവിടെയുള്ളവരെ കാണുന്നതെന്നും ഹൻസിക മോട്വാണി പറഞ്ഞു.

ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ല! എന്നും കാണുമ്പോള്‍ പറയുന്നത്! സിദ്ധാര്‍ത്ഥിനെക്കുറിച്ച് ബിജേഷ്‌
ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ല! എന്നും കാണുമ്പോള്‍ പറയുന്നത്! സിദ്ധാര്‍ത്ഥിനെക്കുറിച്ച് ബിജേഷ്‌

തന്റെ വിവാഹമോചനത്തെക്കുറിച്ചും ഹൻസിക സംസാരിക്കുന്നുണ്ട്. വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നില്ല. എന്റെ കുടുംബം എന്നെ ഒന്നിനും നിർബന്ധിക്കാറില്ല. വിവാഹമോചനത്തിന്റെ പേരിൽ മാധ്യമങ്ങൾക്ക് ക്ലിക്ക് ബെയ്റ്റ് കിട്ടി. ഞാൻ വ്യക്തത വരുത്തുന്നില്ല. എനിക്കത് വിഷയമല്ല. എനിക്ക് വിഷമമില്ല. തെറ്റായ ട്രെയിനിൽ യാത്ര തുടർന്ന് അനുഭവിക്കുന്നതിനേക്കാൾ ട്രെയിനിൽ നിന്ന് പുറത്ത് വരുന്നതാണ് നല്ലത്. എനിക്ക് എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ടായിരുന്നു. പ്രണയം എനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ നടക്കും. ഞാൻ പ്രണയത്തിൽ വിശ്വസിക്കുന്നു. ഇപ്പോൾ അതിനുള്ള സമയമാണെന്ന് തോന്നുന്നില്ലെന്നും ഹൻസിക മോട്വാണി പറഞ്ഞു.

Read more about: hansika motwani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X