തീരെ വയ്യ! എന്നിട്ടും മാറ്റമില്ല! കുടിയും വലിയും ഇപ്പോഴുമുണ്ട്! ഭര്‍ത്താവിനെക്കുറിച്ച് സുമ ജയറാം

ഒരുകാലത്ത് അഭിനയ മേഖലയില്‍ സജീവമായിരുന്നു സുമ ജയറാം. യൂട്യൂബ് ചാനലിലൂടെയായി ഇപ്പോള്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ലല്ലുഷുമായുള്ള വിവാഹവും, ഇരട്ടക്കുട്ടികളുടെ ജനനവും, അവരുടെ വളര്‍ച്ചയിലെ വിശേഷങ്ങളുമെല്ലാം പങ്കുവെക്കുന്നുണ്ട്. ഇടക്കാലത്ത് ലല്ലുഷ് വീട്ടില്‍ നിന്നും മാറിനിന്നെങ്കിലും അടുത്തിടെയായി അദ്ദേഹം തിരിച്ചെത്തിയെന്നും അവര്‍ പറഞ്ഞിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലാണ് ലല്ലുഷ്. കുട്ടികളുടെ കാര്യങ്ങളെല്ലാം ഞാനാണ് ഇപ്പോള്‍ ചെയ്യുന്നത്. നേരത്തെ കുറച്ച് ആരോഗ്യ പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. ഇപ്പോള്‍ പതിയെ ചെയ്ത് തുടങ്ങിയിട്ടുണ്ട്. മക്കള്‍ നല്ല സഹകരണമാണ്. നേരത്തെ കുറേ സ്റ്റാഫുണ്ടായിരുന്നില്ലേ, അവരൊക്കെ പോയോ എന്ന് കുറേപേര്‍ ചോദിച്ചിരുന്നു. അവരുടെ കാലാവധി കഴിഞ്ഞു. അവര്‍ പോയി. പുതിയ ആള്‍ക്കാരെയൊന്നും വെച്ചില്ല. ഇപ്പോള്‍ അന്ന ചേച്ചി മാത്രമേയുള്ളൂ. അവരെപ്പോഴും കൂടെയുണ്ട്.

നല്ല ടെന്‍ഷനിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. അതൊന്നും മക്കള്‍ക്കറിയില്ലല്ലോ. അതുകൊണ്ട് അവരെ പുറത്ത് കൊണ്ടുപോവാറുണ്ട്. ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെ വാങ്ങി കൊടുക്കാറുണ്ട്. എനിക്കും ഒരു റിലാക്‌സേഷന്‍ വേണമായിരുന്നു. ഹലോ ഗൈസ് എന്ന് മക്കള്‍ പറഞ്ഞപ്പോള്‍ ഇതെവിടെ നിന്ന് പഠിച്ചു, ഇവര്‍ യൂട്യൂബ് ചാനല്‍ കാണാന്‍ തുടങ്ങിയെന്ന് തോന്നുന്നു. മക്കളെ സ്‌കൂളിലേക്ക് വിടുന്നതെല്ലാം വ്‌ളോഗിലൂടെയായി കാണിച്ചിരുന്നു. ലല്ലുഷിന്റെ ഓപ്പറേഷന്റെ കാര്യങ്ങള്‍ തീരുമാനിക്കാനുണ്ട്. അമ്മയേയും, സഹോദരനേയും എന്നേയും ആശുപത്രിക്കാര്‍ വിളിച്ചിട്ടുണ്ട്. അവരുടെ ഭാഗം അവര്‍ക്ക് ക്ലിയറാക്കണമല്ലോ.

Suma Jayaram latest chat
Photo Credit: Suma Jayaram / Facebook

വളരെ ക്രൂഷ്യലായ സമയമാണ് ഇപ്പോള്‍. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. അതൊക്കെ പറയണോ, വേണ്ടയോ എന്നൊക്കെയാണ് ആലോചിക്കുന്നത്. ഞാന്‍ എല്ലാം റെക്കോര്‍ഡ് ചെയ്യുന്നതിന് കാരണമുണ്ട്. എന്നെക്കുറിച്ച് മദര്‍ ഇന്‍ ലോ മോശമായി സംസാരിക്കുന്നതിന്റെ ഓഡിയോ നാല് പേര്‍ എനിക്ക് അയച്ച് തന്നിരുന്നു. അവള്‍ എല്ലാം റെക്കോര്‍ഡ് ചെയ്യുന്നുണ്ട്, എന്നിട്ട് യൂട്യൂബ്് വഴി പുറത്തുവിടുക, അതാണ് അവളുടെ പരിപാടി. എന്റെ മകന് അവള്‍ ഇന്‍സുലിന്‍ കൊടുത്തില്ല എന്നൊക്കെയാണ് അവര്‍ പറയുന്നത്. കൊച്ചുകുഞ്ഞൊന്നുമല്ലല്ലോ, സ്വന്തമായിട്ട് ബിയര്‍ ബോട്ടില്‍ മേടിച്ച് കുടിക്കാനൊക്കെ പറ്റുന്നുണ്ടല്ലോ. ഫ്രിഡ്ജില്‍ ഇന്‍സുലിന്‍ വെച്ചിട്ടുണ്ട്. മരുന്നുകളെല്ലാം ഇവിടെയുണ്ട്. 13 വര്‍ഷമായിട്ട് ഞാന്‍ തന്നെയാണ് മരുന്നുകളെല്ലാം എടുത്ത് കൊടുത്തിരുന്നത്.

ഒരുവര്‍ഷമായി അമ്മയുടെ അടുത്ത് പോയി വന്നിട്ട്. അതിന് ശേഷം ഞാന്‍ എടുത്ത് കൊടുക്കാറില്ല. പുള്ളി തന്നെ എടുത്ത് കഴിക്കാറാണ്. സ്റ്റാഫുകളൊക്കെ കാണാറുള്ളതാണ്. ഇന്‍സുലിന്‍ എടുത്ത് വന്നാല്‍ ഞാന്‍ കുത്തി കൊടുക്കും. ഇപ്പോള്‍ കണ്ടീഷന്‍ വളരെ മോശമാണ്. ഇനി കുടിക്കല്ലേ എന്ന് പറഞ്ഞതാണ്. ഇദ്ദേഹത്തിന്റെ കണ്ടീഷന്‍ മോശമാണെന്നാണ് ഡോക്ടര്‍മാരെല്ലാം പറയുന്നത്. സ്വന്തമായിട്ട് ബിയറും, സിഗരറ്റുമൊക്കെ വാങ്ങിക്കുന്നുണ്ട്. എല്ലാം തനിയെയാണ് ചെയ്യുന്നത്. അങ്ങനെയുള്ളൊരാള്‍ക്ക് സ്വന്തം ആരോഗ്യവും നോക്കാമല്ലോ. അല്ലെങ്കില്‍ ഒരു ഹോംനഴ്‌സിനെ വെക്കാമല്ലോ. 13 വര്‍ഷമായി ഞാന്‍ ഹോംനഴ്‌സിനെപ്പോലെയായിരുന്നു.

മമ്മി എന്റെ കൂടെ വന്ന് നില്‍ക്കാമോ എന്ന് ലല്ലുഷ് ചോദിച്ചപ്പോള്‍ ഇല്ല. ഞാന്‍ വന്നാല്‍ അടിച്ചിറക്കി എന്ന് പറയും. 25 ലക്ഷം മുടക്കി കുഞ്ഞുങ്ങളെ ഉണ്ടാക്കിയ ശേഷമാണോ അവള്‍ പോവാന്‍ നില്‍ക്കുന്നത് എന്നൊക്കെയാണ് ചോദ്യങ്ങള്‍. എന്റെ മോന്റെ കൈ ഒടിഞ്ഞ ടൈമില്‍ അവള്‍ ധ്യാനത്തിന് പോയതെന്നും പറഞ്ഞിരുന്നു. ഞാന്‍ എല്ലാ ദിവസവും അതിരാവിലെ പള്ളിയില്‍ പോവുന്നതാണ്. പുള്ളി വീണപ്പോള്‍ ആശുപത്രിയില്‍ പോവാമെന്ന് പറഞ്ഞതാണ്. എന്നെ ഉറങ്ങാന്‍ വിടൂ എന്നായിരുന്നു പറഞ്ഞത്. ഞാന്‍ മക്കളെയും കൂട്ടി പള്ളിയില്‍ പോയി വന്നപ്പോഴാണ് ലല്ലുഷിന്റെ കൈയില്‍ നീര് കണ്ടത്. അമ്മയ്ക്ക് ഞാന്‍ വീഡിയോ അയച്ച് കൊടുത്തിരുന്നു. എനിക്ക് സ്റ്റാഫ് ഇല്ലെന്നും, മക്കളെ ഇട്ടിട്ട് എനിക്ക് പോവാന്‍ പറ്റില്ലെന്നും പറഞ്ഞിരുന്നു. നിങ്ങള്‍ ആംബുലന്‍സുമായി വന്ന് ആളെ കൊണ്ടുപോയി കൊള്ളാന്‍ പറഞ്ഞിരുന്നു.

അവര്‍ വരുന്നതും, ആംബുലന്‍സില്‍ ലല്ലുഷിനെ കൊണ്ടുപോവുന്നതുമെല്ലാം വീഡിയോ എടുത്തിരുന്നു. അതിന് ഒത്തിരി കാരണങ്ങളുണ്ട്. ഞാന്‍ എന്റെ മകന്റെയും, മരുമകളുടെയും കൂടെ നില്‍ക്കാറേയില്ല, പോവാറേയില്ല എന്ന് എപ്പോഴും അമ്മായിഅമ്മ പറയും. അവരെത്ര സമയം മകനെ വിളിക്കുന്നു എന്ന് നോക്കിയാല്‍ മതി. അമ്മയോടൊപ്പം കഴിഞ്ഞ ഒരു വര്‍ഷം എനിക്ക് അദ്ദേഹം സൈ്വര്യം തന്നിട്ടില്ല. ആ ഇന്റര്‍വ്യൂ കൊടുത്തത് പറഞ്ഞ്് ടോര്‍ച്ചര്‍ ചെയ്തിരുന്നു. എന്നെക്കുറിച്ച് പറഞ്ഞതെല്ലാം ഞാന്‍ റെക്കോര്‍ഡ് ചെയ്ത് ഹാര്‍ഡ് ഡിസ്‌ക്കിലേക്ക് മാറ്റിയിട്ടുണ്ട്.

എനിക്കോ എന്റെ മക്കള്‍ക്കോ എന്തെങ്കിലും സംഭവിച്ചാലും ഇവര്‍ തന്നെയായിരിക്കും കാരണം. എന്ത് സംഭവിച്ചാലും പേടിക്കണ്ട, ഇവര്‍ക്കൊത്തിരി പാറമടയൊക്കെയുണ്ട്. പേടിക്കേണ്ടെന്നൊക്കെയാണ് പറയുന്നത് അവര്‍. അതുപോലെ അവര്‍ക്ക് നല്ല സ്വാധീനമുണ്ട്. ഒത്തിരി ആളുകള്‍ അവരുടെ വീട്ടില്‍ വരുന്നുണ്ട്. ഈ വീഡിയോയും, ഞാന്‍ സംസാരിക്കുന്നതുമൊക്കെ എവിഡന്‍സ് തന്നെയാണ്. നിങ്ങള്‍ ദയവ് ചെയ്ത് ഓരോരുത്തരെ വിളിച്ച് ഓരോന്ന് പറയല്ലേയെന്നുമായിരുന്നു സുമ ജയറാം പറഞ്ഞത്.

Read more about: suma jayram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X