കോൺഫിഡൻ‌‍സ് ബൂസ്റ്റ് ചെയ്ത് അതിജീവിക്കുന്നു, ലൈഫ് എക്സ്പ്ലോർ ചെയ്യുന്നു; രേണു ഫയറെന്ന് ഹെയ്ദി സാദിയ!

സോഷ്യൽമീഡിയ താരവും മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയുമായ രേണു സുധി ഒന്നര വർഷം കൊണ്ട് കേരളക്കരയാകെ അറിയപ്പെടുന്ന വൈറൽ താരമായി മാറി കഴിഞ്ഞു. മ്യൂസിക്ക് ആൽബം, ഷോർട്ട് ഫിലിംസ്, പ്രമോഷൻ പ്രോ​ഗ്രാമുകൾ, വിദേശത്തും സ്വദേശത്തുമായുള്ള ഉദ്ഘാടനങ്ങൾ എന്നിവയാണ് രേണുവിന്റെ പ്രധാന വരുമാന മാർ​ഗം. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം കള്ള് ഷാപ്പിന്റെ പശ്ചാത്തലത്തിൽ രേണു ചെയ്തൊരു റീൽ വൈറലായിരുന്നു.

വസ്ത്രധാരണം നടന്മാർക്കൊപ്പം ഇഴു​കി ചേർന്നുള്ള അഭിനയം എന്നതിന്റെ പേരിൽ റീൽ പോസ്റ്റ് ചെയ്തപ്പോൾ മുതൽ രേണുവിന് എതിരെ കടുത്ത സൈബർ ആക്രമണം നടക്കുന്നുണ്ട്. അശ്ലീല ചുവ​യോടെയുള്ള കമന്റുകളും രേണുവിന്റെ വീഡിയോയ്ക്ക് ലഭിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച് ട്രാൻസ് വുമണും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ ഹെയ്ദി സാദിയ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ‌ ശ്രദ്ധ നേടുന്നത്.

Renu Sudhi

വിധവകൾക്കും വിവാഹമോചിതർക്കും മുന്നോട്ട് ജീവിക്കാനും ജീവിതത്തെ സ്നേഹിക്കാനും രേണു സ്വന്തം ജീവിതത്തിലൂടെ കോൺഫിഡൻസ് നൽകുന്നുവെന്ന് ​ഹെയ്ദി സാദിയ പറയുന്നു. വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ച വിഷയമായിരിക്കുന്നത് രേണു സുധിയാണ്. മലയാളികളുടെ വിധവ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ വ്യക്തിയാണ് രേണു.

വിധവയോ വിവാ​ഹമോചിതയോ ആണെങ്കിൽ വിഷമിച്ച് മൂലയ്ക്ക് ഇരിക്കണം എന്ന ചിന്ത കംപ്ലീറ്റായി പൊളിച്ചെഴുതി സ്വന്തം കോൺഫിഡൻ‌‍സിനെ ബൂസ്റ്റ് ചെയ്ത് അതിജീവിക്കുന്ന സ്ത്രീയായിട്ടാണ് രേണുവിനെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത്. കുട്ടികളുടെ കാര്യം നോക്കണം, വീട്ടുകാരുടെ കാര്യം നോക്കണം എത്തിപ്പെടാൻ പറ്റുന്നതിന്റെ മാക്സിമത്തിൽ എത്താൻ വേണ്ടി അവർ പരിശ്രമം നടത്തുന്നുണ്ട്. അതുപോലെ ഒരു സ്ത്രീയിലുണ്ടാകേണ്ട കോൺഫിഡൻസും ഫയറും രേണു സുധിയിലുണ്ട്.

അതുകൊണ്ട് തന്നെ ഇത്രയധികം ബുള്ളി ചെയ്യേണ്ട ആവശ്യമൊന്നുമില്ല. എല്ലാത്തിൽ നിന്നും വിട്ടുമാറി സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലെ അക്കൗണ്ടുകൾ എല്ലാം ഡിലീറ്റ് ചെയ്ത് ഒരിടത്തും പ്രത്യക്ഷപ്പെടാതെ രേണു വീടിന്റെ മൂലയ്ക്ക് ഒരു വൈറ്റ് സാരിയുമുടുത്ത് കരഞ്ഞുകൊണ്ടിരുന്നാൽ ഈ കണ്ട മനുഷ്യന്മാരെല്ലാം ഹാപ്പിയായിരിക്കുമോ?.

ഞാൻ മനസിലാക്കിയിടത്തോളം രേണു വിധവകളായവർക്കും അതുപോലെ വിവാഹമോചിതരായ സ്ത്രീകൾക്കും കൊടുക്കാൻ ഉദ്ദേശിക്കുന്ന മെസേജ് എന്തെന്നാൽ ഏതെങ്കിലും ഒരു പോയിന്റിൽ കോൺഫിഡൻസ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തളരേണ്ട ആവശ്യമില്ല. സെൽഫ് കോൺഫിഡൻസ് ബിൽഡ് ചെയ്ത് മുന്നോട്ട് വരിക എന്നുള്ളതാണ്. രേണു ഉയർച്ചയിലേക്ക് പോവുകയാണ്. ലൈഫ് ഓരോ നിമിഷവും എക്സ്പ്ലോർ ചെയ്യുകയാണ് എന്നുമായിരുന്നു ഹെയ്ദിയുടെ വാക്കുകൾ.

Renu Sudhi Heidi Saadiya

രേണുവിനെ കുറിച്ചുള്ള ഹെയ്ദിയുടെ കാഴ്ചപ്പാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടു. രേണു സുധിയെ ആളുകൾ വിമർശിക്കുന്നത് ബുള്ളിങ് ചെയ്യുന്നത് വിധവയായതുകൊണ്ടോ അഭിനയിക്കാൻ പോകുന്നത് കൊണ്ടോ അല്ല. വിധവയായതുകൊണ്ട് വീട്ടിൽ വെള്ള സാരി ഉടുത്തിരിക്കണമെന്നും ആരും പറഞ്ഞിട്ടില്ല.

പുറത്തു പോകണം, കുട്ടികളെ നോക്കണം. അല്ലാതെ കുറെ കാട്ടിക്കൂട്ടലുകൾ ഉണ്ടല്ലോ റീച്ചിന് വേണ്ടി ചെയ്യുന്നത്. ആർട്ടിഫിഷൽ ആയിട്ട് കുറെ വീഡിയോ കാണിക്കുന്നുണ്ടല്ലോ. അതിനെയാണ് ആളുകൾ വിമർശിക്കുന്നതും ബുള്ളി ചെയ്യുന്നതും. അല്ലാതെ അഭിനയിക്കുന്നതിന് ആരും ഒന്നും പറയുന്നില്ല. പറയേണ്ട ആവശ്യമില്ല. അതൊക്കെ അവരുടെ ഇഷ്ടമാണ്. അഭിനയമല്ലാതെ കുറേ കാട്ടിക്കൂട്ടലുണ്ട്. ക്യാമറയ്ക്ക് മുമ്പിൽ നിന്നിട്ട് ഡബിൾ മീനിങ് വർത്തമാനമാണ് ഒന്നാമത്തേത്.

എന്തെങ്കിലുമൊക്കെ പറഞ്ഞും ചെയ്തും കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കും. എന്നിട്ട് നമ്മൾ എന്തെങ്കിലും തിരിച്ച് പറഞ്ഞാൽ അത് ബുള്ളിങ്ങായി പറയും എന്നായിരുന്നു പ്രതികൂലിച്ച് വന്ന കമന്റുകൾ. ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ പങ്കെടുത്തശേഷം രേണുവിനുള്ള നെ​ഗറ്റീവിൽ കുറവ് വന്നിരുന്നു. എന്നാൽ അടുത്തിടെയായി ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ച് തുടങ്ങിയതോടെ ഫാൻസിൽ ചിലരും ​ഹേറ്റേഴ്സായി മാറി.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X