നിനക്ക് അങ്ങനെയൊരു കുഞ്ഞ് ജനിക്കട്ടെ! ജാസിയുടെ പ്രാക്കിന് മാസ് റിപ്ലേ! നിന്നെപ്പോലെ വളര്‍ത്തില്ല എന്തായാലും

ജാസിയും ഹെലന്‍ ഓഫ് സ്പാര്‍ട്ടയും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. വ്‌ളോഗിലൂടെയും, റീല്‍സിലൂടെയും ജാസിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു ഹെലന്‍. നിനക്ക് അങ്ങനെയൊരു കുഞ്ഞ് ജനിക്കട്ടെ എന്ന് ജാസി പ്രാകിയതിനെക്കുറിച്ച് പറഞ്ഞായിരുന്നു പുതിയ വീഡിയോ. തനിക്ക് ഗര്‍ഭപാത്രം ഉണ്ടെന്ന് പറഞ്ഞിട്ടേയില്ലെന്നായിരുന്നു ജാസി അടുത്തിടെ പറഞ്ഞത്. മാനസികമായി എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നുന്നു, മെന്റലി ഓക്കെയല്ലെന്ന തരത്തിലുള്ള കമന്റുകള്‍ കണ്ടിരുന്നു. അങ്ങനെയെങ്കില്‍ ചികിത്സിക്കണം. അല്ലാതെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നത്തെക്കുറിച്ചോ, ഗര്‍ഭപാത്രത്തെക്കുറിച്ചോ, ഗര്‍ഭത്തെക്കുറിച്ചോ, തോന്നിവാസം വിളിച്ച് പറയുകയല്ല ചെയ്യേണ്ടത്. ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കത് കേട്ടിരിക്കാനാവില്ല. നിങ്ങള്‍ ജാസിയെ പിന്തുണയ്ക്കുന്നവരാണെങ്കില്‍ ഈ വീഡിയോ കാണണമെന്നില്ലെന്നുമായിരുന്നു ഹെലന്‍ ഓഫ് സ്പാര്‍ട്ട പറഞ്ഞത്.

ജാസിയുടെ കള്ളത്തരങ്ങള്‍ പൊളിക്കാനാണ് തന്റെ ശ്രമം എന്നും ഹെലന്‍ വ്യക്തമാക്കിയിരുന്നു. ഇത്രയും ആളുകള്‍ റിയാക്റ്റ് ചെയ്തിട്ടും, യൂട്യൂബ് വീഡിയോ ആളുകള്‍ കാണുന്നില്ല. ഇവര്‍ക്കാണോ ഭ്രാന്തെന്ന് പറയുന്നത്. അങ്ങനെയൊന്നും ചിന്തിക്കണ്ട. ബിഗ് ബോസിലേക്ക് പോവാന്‍ വേണ്ടിയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ബൈറ്റ് കൊടുക്കുന്നതെന്ന് അറിയാം. അതെ, നിന്നെ ബിഗ് ബോസില്‍ കാണണം. അങ്ങനെ പോവുന്ന സമയത്ത് ആഷിയെ പൂട്ടിയിട്ട് വേണം പോവാന്‍. അല്ലെങ്കില്‍ ആഷി രക്ഷപ്പെട്ട് പോവും. നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടം പോലെ ജീവിക്കാം. സ്ത്രീകളെക്കുറിച്ചോ, സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നത്തെക്കുറിച്ചോ, ഗര്‍ഭത്തെക്കുറിച്ചോ വന്ന് പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കും. പുരുഷനില്‍ നിന്ന് സ്ത്രീയായി മാറിയവരെന്തിനാണ് ഇങ്ങനെ പറയുന്നതെന്ന ചോദ്യത്തിന് ജാസിയും മറുപടി നല്‍കിയിരുന്നു.

Helen of Sparta shared new video
Photo Credit: Dhanya Rajesh/ Facebook

ഈ പറയുന്ന വ്യക്തിയടക്കം ഇങ്ങനെ പറയുന്ന ആളുകളുടെ വീട്ടില്‍, ഇങ്ങനെയൊരു കുഞ്ഞ് ജനിക്കണം. ഈയൊരു ജന്മം എത്രത്തോളം പ്രശ്‌നത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് അപ്പോള്‍ അവര്‍ക്ക് മനസിലാവും. ദൈവം അങ്ങനെയൊരാളെ ജനിപ്പിച്ച് കൊടുക്കണം. അപ്പോള്‍ അവര്‍ ആ വേദന അറിയും. ആ കുടുംബത്തിന്റെ പ്രശ്‌നം എന്താണെന്നും, വേദന എങ്ങനെയാണെന്നും അവര്‍ക്ക് മനസിലാവും. അതോടെ അവരുടെ കളിയാക്കലൊക്കെ മാറിക്കോളും. അതേക്കുറിച്ചൊന്നും നീ പറയേണ്ടെന്നായിരുന്നു ഹെലന്‍ പറഞ്ഞത്. ശരിയാണ്, നമുക്കറിയില്ല, നാളെ നമുക്ക് ജനിക്കാന്‍ പോവുന്ന കുഞ്ഞ് എങ്ങനെയാണെന്ന്. ഒന്നും നമുക്ക് പ്രവചിക്കാനാവില്ല.

എനിക്ക് ദൈവം ഇങ്ങനെയൊരു കുഞ്ഞിനെയാണ് തരുന്നതെങ്കില്‍, ഞാനെന്റെ മക്കളോട് ഫ്രണ്ട്‌ലിയായിരിക്കും. ആദ്യം കാണിക്കുന്നത് നിന്റെ ഫോട്ടോ ആയിരിക്കും. എങ്ങനെ വേണമെങ്കിലും ജീവിച്ചോ മക്കളേ എന്ന് പറയും. ഇവരെപ്പോലെ ജീവിക്കരുത്, അത് മാത്രം അമ്മ സഹിക്കില്ലെന്ന് പറയും. ഒരു സമയം വരെ പുരുഷനായി ജീവിച്ച്, പിന്നീട് ഞാന്‍ പെണ്ണാണേ എന്ന് പറഞ്ഞ് നടക്കാന്‍ വിടില്ല. അങ്ങനെയുള്ള മക്കളെ തന്നാല്‍ പൊന്നുപോലെ തന്നെ വളര്‍ത്തും. പക്ഷേ, നിന്നെ കാണിച്ച് കൊടുക്കും. ട്രാന്‍സായിട്ടുള്ള എത്രപേരുണ്ട്. എന്തുകൊണ്ടാണ് നിന്നെ മാത്രം എടുത്തിട്ട് അലക്കുന്നത്. നിന്റെ കമ്യൂണിറ്റിയില്‍ പെട്ടെവര്‍ക്ക് പോലും നിന്നെ വേണ്ട എന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട പറഞ്ഞത്.

അവര്‍ക്ക് വേണ്ടത് റീച്ചാണ്. ഞാന്‍ അവരുടെ കണ്ടന്റാണ്. സ്ത്രീകള്‍ക്ക് വേണ്ടി മാത്രം കിട്ടുന്ന എന്ത് കിട്ടിയെന്നാണ് പറയുന്നത്. തെളിവ് സഹിതമായി അതേക്കുറിച്ച് പറയാമോ, ജാസിയെക്കുറിച്ച് മാത്രമാണ് ഞാന്‍ എല്ലായിടത്തും പറയാറുള്ളത്. മറ്റൊരാളെക്കുറിച്ചും ഞാന്‍ പറഞ്ഞിട്ടില്ല. നിന്നെ എങ്ങനെയാണ് ഞങ്ങള്‍ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ കയറ്റുന്നതെന്നും ഹെലന്‍ ചോദിച്ചിരുന്നു.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X