ശ്രീനിഷിന്റെ നിഷ്കളങ്ക ഇമേജ് തകർത്തു, മറ്റൊരു പ്രണയമുണ്ടെന്ന് പറഞ്ഞു; ഇന്നും തമ്മിൽ അകൽച്ച?

അർച്ചന സുശീലനും രഞ്ജിനി ഹരിദാസും സൗഹൃ​ദ സംഭാഷണത്തിനായി ഒത്തുചേർന്നത് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാണ്. ബി​ഗ് ബോസ് മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥികളായിരുന്നു ഇവർ. മുമ്പേ അറിയാമായിരുന്നെങ്കിലും ഷോയിലൂടെ ഇവർ അടുത്ത സുഹൃത്തുക്കളായി മാറി. ബി​ഗ് ബോസ് വീട്ടിലുണ്ടായ സംഭവ വികാസങ്ങൾ മത്സരാർത്ഥികളിൽ പലരെയും മാനസികമായി ബാധിച്ചിരുന്നു. സൗഹൃദം, പ്രണയം, വഴക്ക് തുടങ്ങി എല്ലാ വിധ ഡ്രാമകളുടെയും രം​ഗവേദിയായിരുന്നു ബി​ഗ് ബോസ് മലയാളം സീസൺ വൺ.

ഷോ കഴിഞ്ഞ ശേഷം കടുത്ത സെെബറാക്രമണം രഞ്ജിനി ഹരി​ദാസ്, അർച്ചന സുശീലൻ എന്നിവർക്കെതിരെ വന്നിരുന്നു. ഒന്നാം സീസണിൽ ഏറ്റവും ജനപ്രീതിയുള്ള മത്സരാർത്ഥി പേളി മാണിയായിരുന്നു. പേളിക്കെതിരെ രഞ്ജിനിയും അർച്ചനയും പല തവണ തിരിയുകയുണ്ടായി. പേളിയും ശ്രീനിഷും പ്രണയത്തിലായപ്പോൾ ഇത് ഡ്രാമയാണെന്ന് ഇവർ സംശയിച്ചു.

Archana Suseelan  Pearle Maaney

അതിന് കാരണമുണ്ടെന്നാണ് അർച്ചന പിന്നീട് പറഞ്ഞത്. ശ്രീനിഷിന്റെ ഗേൾ ഫ്രണ്ട് എന്റെ ഫ്രണ്ടാണ്. ബിഗ് ബോസ് വീട്ടിനകത്ത് കയറിയപ്പോൾ ശ്രീനിഷിനറിയാം എനിക്ക് ഇക്കാര്യം അറിയാമെന്ന്. അവൻ ബി​ഗ് ബോസിൽ നിൽക്കുമ്പോൾ തന്നെ പേളിയുടെ സംസാരിച്ച് തിരിച്ച് വരുമ്പോൾ എന്നോട് അവളെന്നെ കളഞ്ഞിട്ട് പോകുമോ എന്ന് ചോദിക്കും. ഈ പോക്കാണെങ്കിൽ അവൾ പോകുമെന്ന് ഞാനും പറഞ്ഞു. എവിക്ഷൻ സമയത്ത് ലാൽ സർ വന്ന് ഇക്കാര്യം സീരിയസ് ആയി ഡിസ്ക്ലോസ് ചെയ്തു.

അപ്പോഴാണ് ശ്രീനിഷ് എന്റെയടുത്ത് വന്ന്, അതേ ഞാൻ സീരിയസാണ് എന്ന് പറയുന്നത്. എങ്കിൽ ഓക്കെ, പക്ഷെ നീ ഇതുവരെ അതല്ലല്ലോ പറഞ്ഞ് കൊണ്ടിരുന്നതെന്ന്, അവൾ കളഞ്ഞിട്ട് പോകുമോ, ഇതൊക്കെ ചുമ്മാ ആണ് എന്നാണ് നീ എന്നോട് പറഞ്ഞത്. അപ്പോൾ ഞാൻ എന്ത് വിചാരിക്കും എന്ന് താൻ ശ്രീനിഷിനോട് ചോദിച്ചെന്നും അന്ന് അർച്ചന സുശീലൻ പറഞ്ഞു. പേളി-ശ്രീനിഷ് ദമ്പതികൾക്ക് ആരാധകരുടെ വലിയൊരു നിര തന്നെയുണ്ടെങ്കിലും ഇവരുടെ പ്രതിച്ഛായക്ക്, പ്രത്യേകിച്ച് ശ്രീനിഷിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ച പരാമർശമായിരുന്നു അർച്ചന സുശീലന്റേത്.

ഇക്കാര്യത്തെക്കുറിച്ച് ശ്രീനിഷോ പേളിയോ പരസ്യമായി സംസാരിച്ചിട്ടില്ല. അതേസമയം അർച്ചനയുമായി ഇവർ അകൽച്ചയിലാണോ എന്ന ചോദ്യമുണ്ട്. പേളിയും ശ്രീനിഷും അർച്ചനയെ സോഷ്യൽ മീ‍ഡിയയിൽ ഫോളോ ചെയ്യുന്നില്ല. അർച്ചന തിരിച്ചും ഇവരെ ഫോളോ ചെയ്യുന്നില്ല. ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം സഹമത്സരാർത്ഥികളിൽ പലരുമായി പേളിക്ക് ഇന്ന് സൗഹൃ​ദമില്ല. തന്റെ കുടുംബ ജീവിതത്തിലേക്കാണ് പേളിയുടെ ശ്രദ്ധ. ഇന്ന് കേരളമാെന്നടങ്കം അറിയപ്പെടുന്ന സെലിബ്രിറ്റിയാണ് പേളി മാണി. ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥികളായി വന്നവരിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് പേളി മാണിയാണ്. ബി​ഗ് ബോസിന് ശേഷവും ആ ജനപ്രീതി നിലനിർത്താൻ പേളി മാണിക്കായി.

More from Filmibeat

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X