ഖുശ്ബുവിനെ ഗർഭിണിയാക്കി കടന്ന് കളഞ്ഞോ?; പരസ്യമായി താരം വെല്ലുവിളിച്ചു, നടിക്കായി കെട്ടിയ അമ്പലം അതോടെ തകർത്തു!
തെന്നിന്ത്യൻ സിനിമാ പ്രേമികൾക്ക് നടി ഖുശ്ബുവിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായി നിൽക്കുന്ന താരത്തിന്റെ വ്യക്തി ജീവിതവും പ്രൊഫഷണൽ ലൈഫ് പോലെ തന്നെ ഒളിവും മറയും ഇല്ലാത്തതാണ്. പൊതുവിഷയങ്ങളിൽ നിലപാട് പറയുന്നത് പോലെ തന്നെ സ്വകാര്യ ജീവിതത്തിലെ ദുരനുഭവങ്ങളും താരം വെളിപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഖുശ്ബുവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഗോസിപ്പുകളെ കുറിച്ചും അവരുടെ വ്യക്തി ജീവിതത്തിലുണ്ടായ വിവാദങ്ങളെ കുറിച്ചും ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഷ്റഫിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അടുത്തിടെ തമിഴ്നാട്ടിൽ നടി ഖുശ്ബുവിന് എതിരെ ഒരു അപവാദം ഉയർന്ന് കേട്ടിരുന്നു. അത് അവരുടെ ഭർത്താവായ സുന്ദർ സിയുമായുള്ള വിവാഹത്തെ സംബന്ധിച്ച് ആയിരുന്നു.

ഖുശ്ബുവിനെ സുന്ദർ വിവാഹം ചെയ്തതിന് പിന്നിൽ വലിയൊരു രഹസ്യമുണ്ടെന്ന് പറഞ്ഞ് യുട്യൂബർ പാണ്ഡ്യൻ രംഗത്ത് എത്തി. കല്യാണം കഴിഞ്ഞ് ഖുശ്ബു ഇന്ന് മുതിർന്ന രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. വയസും അമ്പത്തിയേഴായി. ഇത്തരമൊരു സാഹചര്യത്തിലാണ് പാണ്ഡ്യൻ ഇങ്ങനൊരു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്.
സുന്ദർ ഖുശ്ബുവിനെ പ്രണയിച്ച് ഗർഭിണിയാക്കിയശേഷം ഉപേക്ഷിച്ച് നാടുവിട്ട് പോയി. അങ്ങനെ മനസ് തകർന്ന് കഴിയുകയായിരുന്നു ഖുശ്ബു. ഒളിവിലായിരുന്ന സുന്ദർ സിക്ക് ഒരു ഫോൺ കോൾ വന്നു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ആയിരുന്നു മറുതലയ്ക്കൽ. എന്താടോ എന്റെ കുടുംബത്തിലെ പെണ്ണിനേയും കുഞ്ഞിനേയും ഉപേക്ഷിച്ച് കടന്ന് കളഞ്ഞോ?. ഇത്രയും കേട്ടപ്പോൾ തന്നെ സുന്ദർ ഭയന്ന് വിറച്ചു.
അതോടെ ഖുശ്ബുവിനെ വിവാഹം കഴിക്കാമെന്ന് സമ്മതിക്കുകയായിരുന്നു എന്നായിരുന്നു പാണ്ഡ്യന്റെ വെളിപ്പെടുത്തൽ. വാർത്ത കണ്ട് കോപാലുകയായ ഖുശ്ബു അയാളുടെ വീഡിയോയ്ക്ക് അടിയിൽ നേരിട്ട് എത്തി മറുപടി കൊടുത്തു. ഇവനെ ഞാൻ നടുറോട്ടിലിട്ട് ചെരുപ്പ് ഊരി അടിക്കും. ഒറ്റ തന്തയ്ക്ക് പിറന്നവനാണെങ്കിൽ അവനോട് എന്റെ മുന്നിൽ വരാൻ പറയൂ എന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. ഇത് തമിഴ്നാട്ടിലെങ്ങും പ്രചരിച്ചു.
തന്റെ ജീവിതത്തിൽ സംഭവിച്ച നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളും മറയില്ലാതെ തുറന്ന് പറയുന്ന പ്രകൃതമാണ് ഖുശ്ബുവിന്റേത്. നടൻ പ്രഭുവുമായി നാലര വർഷം ലിവിങ് ടുഗെതർ ലൈഫ് ജീവിച്ചതിനെ കുറിച്ചും കുട്ടിക്കാലത്ത് പിതാവിൽ നിന്നും ഏൽക്കേണ്ടി വന്ന പീഡനത്തെ കുറിച്ചും യാതൊരു മടിയുമില്ലാതെ പൊതുവേദിയിൽ തുറന്ന് പറഞ്ഞിട്ടുണ്ട് ഖുശ്ബു. ബോംബെയിൽ നിന്നുള്ള നടിമാർ തമിഴകത്ത് വന്ന് വേരുറപ്പിക്കുന്നതിന് ആരംഭം കുറിച്ച നടിയും ഖുശ്ബുവാണെന്ന് പറയാം.

അവരെ പിന്തുടർന്ന് വന്ന നടിമാരായ തബു, മനീഷ കൊയ്രാള, നഗ്മ, പൂജ ഭട്ട് എന്നിവർക്ക് ആർക്കും തന്നെ പക്ഷെ ഖുശ്ബുവിനെപ്പോലെ ജനഹൃദയങ്ങളിൽ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞില്ല. ഒരു നടിയോട് ആരാധന മൂത്ത് അവരെ അതിൽ പ്രതിഷ്ഠിച്ച് അമ്പലം പണിഞ്ഞത് ചരിത്രത്തിൽ ആദ്യമായി ഖുശ്ബുവിന് വേണ്ടിയായിരുന്നു. എന്നാൽ അതേ ആളുകൾ തന്നെ ആ അമ്പലം തല്ലി തകർത്തത് ആ പ്രതിഷ്ഠയുടെ വായിൽ നിന്നും വന്ന ഒരു വാചകം മൂലമാണ്.
വിവാഹത്തിന് മുമ്പും പെൺകുട്ടികൾക്ക് ലൈംഗീക ബന്ധത്തിൽ ഏർപ്പെടാം എന്ന് ഖുശ്ബു പറഞ്ഞതായിരുന്നു കാരണം. സ്ത്രീകൾ അന്ന് നടിക്കെതിരെ തെരുവിൽ ഇറങ്ങി. ഖുശ്ബുവിന്റെ വീടിന് ചുറ്റും കുറ്റിചൂലുമായി അണിനിരന്നു. രാഷ്ട്രീയക്കാരും മത സംഘടനകളും ഖുശ്ബുവിന് എതിരെ പടവാളെടുത്തു. അതോടെ അമ്പലത്തിലെ പ്രതിഷ്ഠയായ ഖുശ്ബു ദേവി വെറും മൂധേവിയായി മാറി. നിരവധി പേർ നടിക്കെതിരെ കേസ് കൊടുത്തു.
സുപ്രീം കോടതി വരെ കാര്യങ്ങളെത്തി. പക്ഷെ കോടതിയുടെ ഒരു ചോദ്യത്തോടെ കേസ് നിഷ്പ്രഭമായി. വിവാഹത്തിന് മുമ്പ് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ എന്താണ് കുഴപ്പമെന്നതായിരുന്നു കോടതിയുടെ ചോദ്യം. അതുപോലെ ഖുശ്ബു കയറി ഇറങ്ങാത്ത പാർട്ടികൾ തമിഴ്നാട്ടിൽ ഇല്ല. പുതുതായി ആരംഭിച്ച വിജയിയുടെ പാർട്ടിയിലേക്കും ഒരു എത്തിനോട്ടം നടത്തിയിട്ടുണ്ട് എന്നും ആലപ്പി അഷ്റഫ് പറയുന്നു.


Click it and Unblock the Notifications


