മോഹൻലാൽ ധരിച്ചത് പെറ്റിക്കോട്ട്, ഷോട്ടിന്റെ സമയത്ത് അഴിക്കണം, എന്നോട് അന്ന് ക്ഷമ പറഞ്ഞു: മീര വാസുദേവ്
നടി മീര വാസുദേവിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സിനിമയാണ് തന്മാത്ര. ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു ഇന്റിമേറ്റ് രംഗത്തിൽ മീര അഭിനയിച്ചിട്ടുണ്ട്. സെൻസർ ബോർഡിന്റെ ഇടപെടൽ കാരണം ഈ സീൻ പൂർണമായും സിനിമയിൽ ഉൾപ്പെടുത്തിയില്ല. ഇന്റിമേറ്റ് രംഗം ഷൂട്ട് ചെയ്തതിനെക്കുറിച്ച് മീര വാസുദേവ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ചെയ്യാനുള്ള മടി മാറ്റി വെക്കാം. പക്ഷെ ഇങ്ങനെയൊരു സീനിന്റെ ആവശ്യം ഉണ്ടോ. ഈ സീൻ ഇല്ലാതെ പറ്റുമോ എന്ന് ഞാൻ ബ്ലെസി സാറോട് ചോദിച്ചു. ഇത് പ്രധാനമാണെന്ന് അദ്ദേഹം മറുപടി നൽകി. കാരണം സിനിമയിലെ ഭാര്യയും ഭർത്താവും വളരെ ക്ലോസ് അടുപ്പമാണ്. വളരെ ഇന്റിമേറ്റായ ഫാമിലി. എപ്പോഴും തൊട്ട് നിൽക്കുന്നവർ. അങ്ങനെയിരിക്കെ പെട്ടെന്നൊരു മാറ്റം. ഭർത്താവിന്റെ ശ്രദ്ധ പോകുന്നു. ഭാര്യയെ വിട്ട് പല്ലിയുടെ പിന്നാലെയാണ് പോകുന്നത്. ഭാര്യക്ക് അത് വലിയ വേദനയായി. തന്റെ ഭർത്താവിന് എന്തോ കുഴപ്പമുണ്ടെന്ന് ഭാര്യ മനസിലാക്കുന്നത് അപ്പോഴാണ്.

ആ ഷോട്ട് എടുത്തത് ഭാര്യയുടെ വീക്ഷണത്തിലാണ്. സാറിലേക്കാണ് (മോഹൻലാൽ) ഫോക്കസ്. എന്റെ പിറകിലത്തെ ഷോട്ട് ആണ്. എന്റെ മുൻ ഭാഗവും താഴെയുമെല്ലാം മറച്ചിട്ടുണ്ട്. സാറിനായിരുന്നു അത് കൂടുതൽ ചലഞ്ചിംഗായ ഷോട്ട്. കാരണം പൂർണ നഗ്നനാകണം. അദ്ദേഹം സൂപ്പർ പ്രൊഫഷണൽ ആണ്. സീനിന്റെ മുമ്പ് തന്നെ അദ്ദേഹം എന്നോട് ക്ഷമ പറഞ്ഞു. ഏതെങ്കിലും തരത്തിൽ നിങ്ങളെ വല്ലാതാക്കുന്നുണ്ടെങ്കിൽ ഇതിൽ ക്ഷമിക്കണം എന്ന് പറഞ്ഞു.
പക്ഷെ അത് വർക്കാണ്. അദ്ദേഹം ഒരു പെറ്റിക്കോട്ടാണ് ധരിച്ചത്. ഷോട്ടിന്റെ സമയത്ത് അത് അഴിക്കും. ബ്ലെസി സാറോട് ഞാൻ സംസാരിച്ച മറ്റൊരു കാര്യം ഷോട്ട് എടുക്കുന്ന റൂമിൽ പരമാവധി കുറച്ച് ആളുകൾ മതിയെന്നാണ്. ഫോട്ടോകൾ പറ്റില്ലെന്നും. പെർഫോം ചെയ്യുമ്പോൾ ഫ്രീയായിരിക്കണം. എല്ലാവരും അത് മനസിലാക്കി വർക്കിൽ മാത്രം ഫോക്കസ് ചെയ്താണ് ആ രംഗം ചിത്രീകരിച്ചതെന്നും മീര വാസുദേവ് ഓർത്തു. മുമ്പൊരിക്കൽ അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.


Click it and Unblock the Notifications
















