ഒരിക്കലും ​ദേഷ്യപ്പെട്ടിട്ടില്ല, വിജയിയുടെ എല്ലാ സ്വഭാവവും എനിക്ക് ഇഷ്ടമാണ്, ഞങ്ങളുടെ മക്കളെ അതുപോലെ വളർത്തും!

സിനിമാ മേഖലയിൽ പ്രണയം, വിവാ​ഹം, വിവാഹമോചനം, വഴിവിട്ട ബന്ധങ്ങൾ എന്നിവയൊന്നും പുതുമയുള്ള കാര്യമല്ല. എന്നാൽ അടുത്തിടെ തെന്നിന്ത്യയിൽ ഒരു വേർപിരിയൽ വലിയ കോളിളക്കം സൃഷ്ടിച്ചു. അത് വിജയിയും സം​ഗീത സ്വർണലിം​ഗവും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തയാണ്. 26 വർഷത്തെ വിവാഹബന്ധത്തിനുശേഷമാണ് അവർ ബന്ധം വേർപെടുത്താനായി തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് കുടുംബകോടതിയെ സമീപിച്ചത്.

മറുപടി ഇല്ല... മരിക്കാൻ പോകുന്നുവെന്ന് ഫിറോസ്, രണ്ടുപേരുടെ ലൈഫിലും ഉടായിപ്പ്, മക്കൾ ഭാവിയിൽ ഇവരെ പുച്ഛിക്കും!
മറുപടി ഇല്ല... മരിക്കാൻ പോകുന്നുവെന്ന് ഫിറോസ്, രണ്ടുപേരുടെ ലൈഫിലും ഉടായിപ്പ്, മക്കൾ ഭാവിയിൽ ഇവരെ പുച്ഛിക്കും!

പൊതുവേദികളിൽ വിരളമായി മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള സം​ഗീത വിരളമായി മാത്രമാണ് അഭിമുഖങ്ങൾ നൽകിയിട്ടുള്ളത്. വർഷങ്ങൾക്ക് മുമ്പ് ഒരു തമിഴ് മാസികയ്ക്ക് സം​ഗീത നൽകിയ അഭിമുഖം ഇപ്പോൾ‌ വീണ്ടും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. വിജയിയെ കുറിച്ചും തന്റെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തെ കുറിച്ചും സം​​ഗീത അഭിമുഖത്തിൽ വാചാലയായി.

Sangeetha Sornalingam vijay

2005ൽ പുറത്തുവന്നതാണ് ഇപ്പോൾ വൈറലാകുന്ന അഭിമുഖം. വിജയിയെ അദ്ദേഹത്തിന്റെ മാതാപിതാക്കൾ വളർത്തിയതുപോലെ വളർത്താനാണ് താനും ഉദ്ദേശിക്കുന്നതെന്നും അഭിമുഖത്തിൽ സം​ഗീത പറഞ്ഞ് വെയ്ക്കുന്നുണ്ട്. തുടർച്ചയായി സിനിമകൾ ചെയ്യുന്ന തിരക്കിലാണ് വിജയ്. കുടുംബത്തെ ശ്രദ്ധിക്കാനും ഒപ്പം ചിലവഴിക്കാനും അദ്ദേ​ഹത്തിന് സമയം കിട്ടാറുണ്ടോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം.

ചോദ്യത്തിന് ഭർത്താവിനെ പിന്തുണച്ചാണ് സം​ഗീത സംസാരിച്ചത്. വിവാഹത്തിന് മുമ്പ് അദ്ദേഹം ഔട്ട്ഡോർ ഷൂട്ടിംഗുകൾ നിരന്തരം പോകുമായിരുന്നു. ഇപ്പോൾ ഷൂട്ടിങ് കൂടുതലായി ചെന്നൈയിലായതിനാൽ പ്രശ്നമൊന്നുമില്ല. പുറത്തേക്ക് ഷൂട്ടിങിനുപോയാലും പത്ത് ദിവസത്തിലൊരിക്കൽ വീട്ടിൽ വന്ന് രണ്ട് ദിവസം ഞങ്ങൾക്കൊപ്പം കഴിയും. ശേഷം വീണ്ടും ഷൂട്ടിനായി പോകും.

സെലിബ്രിറ്റികള്‍ പറയുന്നത് പറഞ്ഞുകാണും! അതിലെന്താണ് തെറ്റ്! രേണുവിനെക്കുറിച്ച് ഷഫീന പറഞ്ഞത്?
സെലിബ്രിറ്റികള്‍ പറയുന്നത് പറഞ്ഞുകാണും! അതിലെന്താണ് തെറ്റ്! രേണുവിനെക്കുറിച്ച് ഷഫീന പറഞ്ഞത്?

വീട്ടിലുണ്ടെങ്കിൽ മകൻ സഞ്ജയ്‌ക്കൊപ്പം കളിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രധാന വിനോദം. അവനാണ് അദ്ദേഹത്തിന്റെ സുഹൃത്ത്. ഇപ്പോൾ മകളും വന്നതോടെ വീട്ടിൽ മുഴുവൻ കളിയും ചിരിയും തന്നെയാണ്. അദ്ദേഹം രജനികാന്തിന്റെ വലിയ ഫാനാണ്. മാത്രമല്ല അജിത്, സൂര്യ, വിക്രം എന്നിവരുടെ സിനിമകളെല്ലാം തിയേറ്ററിൽ പോയി കാണാറുമുണ്ട്. വിജയ് ശരീരം ഫിറ്റായി സൂക്ഷിക്കുന്നതിന് വേണ്ടി എന്തെങ്കിലും പ്രത്യേകമായി പാചകം ചെയ്ത് കൊടുക്കാറുണ്ടോ എന്ന ചോദ്യത്തിന് സം​ഗീത ഇങ്ങനെ മറുപടി നൽകി...

രാവിലേയും രാത്രിയും കുറച്ച് ഭക്ഷണം മാത്രമെ വിജയ് കഴിക്കൂ. ഉച്ചഭക്ഷണം മാത്രമാണ് നന്നായി കഴിക്കുന്നത്. കടൽ മത്സ്യങ്ങൾ വളരെ ഇഷ്ടമാണ്. ഭാരം കൂടാതിരിക്കാനാണ് അദ്ദേഹം ശ്രദ്ധിക്കുന്നത്. വ്യായാമം മുടക്കാറുമില്ല. വിക്രം, സൂര്യ എന്നിവർ ഗെറ്റപ്പുകൾ മാറ്റിമാറ്റി വിവിധ കഥാപാത്രങ്ങൾ‌ അഭിനയിക്കുന്നു.

Sangeetha Sornalingam vijay

നിങ്ങൾ എന്തുകൊണ്ട് അങ്ങനെ ചെയ്യാറില്ല എന്ന് ഞാൻ ഇടയ്ക്ക് വിജയിയോട് ചോദിക്കാറുണ്ട്. അങ്ങനെ ചോദിച്ചതിന് അദ്ദേഹം ഒരിക്കലും എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. അത് അവർക്ക് ചേരുന്നതാണ്. എന്റെ ആരാധകർ ഇതാണ് പ്രതീക്ഷിക്കുന്നത് എന്ന് പറയും. അജിത് അഭിനയിച്ച തിരുപ്പതി ചിത്രത്തിന്റെ സ്റ്റിൽസ് കണ്ടപ്പോൾ അജിത് എത്ര മെലിഞ്ഞിരിക്കുന്നു വളരെ സുന്ദരമായി തോന്നുന്നില്ലേ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിജയിയുടെ എല്ലാ കാര്യങ്ങളിലും എനിക്ക് മതിപ്പുണ്ട്. അച്ഛനോടും അമ്മയോടുള്ള അദ്ദേഹത്തിന്റെ ബഹുമാനം വളരെ പ്രത്യേകമാണ്. അമ്മ വളരെ സന്തോഷകരമായ സ്വഭാവമുള്ള ആളാണ്. അച്ഛൻ കർക്കശക്കാരനായ വ്യക്തിയും. ആ വളർത്തൽ കൊണ്ടാണ് വിജയ് ഇത്രയും ഉയരങ്ങളിലെത്തിയതെന്ന് ഓർക്കുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു.

എന്തുകൊണ്ട് ‍ഡോക്ടറായി ജോലി ചെയ്യുന്നില്ല, ആരതിയല്ലാതെ മറ്റൊരു പെൺകുട്ടിയാണെങ്കിൽ നിൽക്കില്ല: റോബിൻ
എന്തുകൊണ്ട് ‍ഡോക്ടറായി ജോലി ചെയ്യുന്നില്ല, ആരതിയല്ലാതെ മറ്റൊരു പെൺകുട്ടിയാണെങ്കിൽ നിൽക്കില്ല: റോബിൻ

മാതാപിതാക്കൾ അദ്ദേഹത്തെ വളർത്തിയ അതേ രീതിയിൽ ഞങ്ങളുടെ കുട്ടികളേയും വളർത്താൻ ആഗ്രഹിക്കുന്നു എന്നുമാണ് സം​ഗീത പറഞ്ഞത്. ലണ്ടനിൽ സെറ്റിൽ‌ഡായ കുടുംബമായിരുന്നു സം​ഗീതയുടേത്. വിവാഹശേഷമാണ് സം​ഗീത ചെന്നൈയിൽ സ്ഥിരതാമസം തുടങ്ങിയത്. മക്കൾ ഇപ്പോൾ‌ സം​ഗീതയ്ക്കൊപ്പമാണ്. പ്രമുഖ നടിയുമായി വിജയിക്കുള്ള വഴിവിട്ട ബന്ധമാണ് സം​ഗീത വിവാ​ഹമോചനം തേടാൻ കാരണം എന്നാണ് ഹർ‌ജിയിൽ പറയുന്നത്.

Read more about: vijay sangeetha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X