സാരിയില്‍ നിന്നും ചുരിദാറിലേക്ക് മാറിയത്! ഫ്രോക്ക് വേണമെന്ന് ആവശ്യം! അമ്മയെ പരിഹസിച്ച് മകൾ
അഹാന കൃഷ്ണയായിരുന്നു വ്‌ളോഗിലൂടെയായി അമ്മൂമ്മയും, അമ്മയും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ആദ്യം സംസാരിച്ചത്. അമ്മയെക്കുറിച്ച് പലരും മോശം പറയുന്നു, ഇനിയും ഇത് കേട്ടിരിക്കാന്‍ പറ്റില്ല, എനിക്ക് പ്രതികരിക്കാന്‍ പറ്റില്ല. കുറേക്കഴിഞ്ഞാല്‍ ചിലപ്പോള്‍ ഈ വീഡിയോ ഡിലീറ്റ് ചെയ്‌തേക്കാമെന്നും അഹാന പറഞ്ഞിരുന്നു. അമ്മൂമ്മയുടെ സ്വഭാവത്തെക്കുറിച്ചും, അവരുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു അഹാന തുറന്ന് സംസാരിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായത്. പിന്നീട് തന്‍വിയുടെ വ്‌ളോഗിലൂടെയായാണ് അമ്മൂമ്മ സംസാരിച്ചത്. അഹാനയില്‍ നിന്നും നേരിട്ട മോശം അനുഭവങ്ങള്‍ തെളിവ് സഹിതമായാണ് അവര്‍ പറഞ്ഞത്.
ഭര്‍ത്താവ് മരിച്ച് ദിവസങ്ങള്‍ കഴിയുന്നതിനിടയില്‍ തന്നെ തന്റെ നല്ല ചുരിദാറുകള്‍ വരെ മകളായ സിന്ധു എടുത്ത് കൊണ്ടുപോയെന്ന് അവര്‍ പറഞ്ഞിരുന്നു. ചടങ്ങിന് ഇടാന്‍ നല്ലൊരു ഡ്രസ് തിരയുന്നതിനിടയിലായിരുന്നു എന്റെ ചുരിദാറുകള്‍ കണ്ടത്. വാഷിംഗിന് കൊടുത്തു എന്നായിരുന്നു അതെവിടെ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞത്. പിന്നെയാണ് അറിഞ്ഞത് അത് അവരുടെ വീട്ടിലേക്ക് കൊണ്ടുപോയെന്ന്. പുറത്തൊക്കെ പോവുമ്പോള്‍ ഇടാന്‍ നല്ല ചുരിദാറുകള്‍ പോലുമില്ല എനിക്കിപ്പോള്‍. എന്റെ അവസ്ഥ മനസിലാക്കി കൊച്ചുമോളാണ് തുണി വാങ്ങിച്ച് തന്നത്. അഞ്ചാറ് ചുരിദാറിന്റെ തുണി എടുത്ത് തയ്ക്കാന്‍ കൊടുത്തിട്ടുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. പുതിയ വ്‌ളോഗിലൂടെയായി ഇതേക്കുറിച്ചും സിന്ധു കൃഷ്ണ സംസാരിച്ചിരുന്നു.

കൊറോണ കാലത്താണ് അമ്മ സാരിയില്‍ നിന്നും ചുരിദാറിലേക്ക് മാറുന്നത്. വാക്‌സിനേഷന്‍ എടുക്കാന്‍ പോയിട്ട് ഞങ്ങളുടെ വീട്ടിലേക്കാണ് വന്നത്. സാരിയിട്ടായിരുന്നു വന്നത്. കുളിച്ച് കഴിഞ്ഞപ്പോള്‍ മാറാന്‍ ഡ്രസുണ്ടായിരുന്നില്ല. എന്റെ ബ്ലൗസൊന്നും പുള്ളിക്കാരിക്ക് പറ്റുന്നതല്ല. അപ്പോഴാണ് ഞാന്‍ എന്റെയൊരു സാല്‍വാറും, ലെഗിന്‍സും, ദുപ്പട്ടയും കൊടുത്തു. അതിട്ടപ്പോള്‍ കാണാന്‍ നല്ല ലുക്കായിരുന്നു. അമ്മൂമ്മേ കൊള്ളാമല്ലോ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. സാരിയേക്കാളും നല്ല മാച്ചിംഗാണ്. പ്രായം കുറഞ്ഞത് പോലെയുണ്ട്. ഇനി കുറച്ച് സാല്‍വാര്‍ മേടിച്ച് കൊടുക്ക് എന്ന് പിള്ളേരെല്ലാം എന്നോട് പറഞ്ഞിരുന്നു. അന്ന് മുതല്‍ ഞാന്‍ അമ്മയ്ക്ക് ചുരിദാര്‍ വാങ്ങിച്ച് കൊടുക്കുന്നുണ്ടായിരുന്നു. എനിക്കുള്ളത് പോലെ തന്നെ ഞാന്‍ അമ്മയ്ക്കും എടുക്കുമായിരുന്നു. പുള്ളിക്കാരി എല്ലാം കൂട്ടിക്കൂട്ടി വയ്ക്കും.
ഞാന്‍ പുതിയത് ഇടുമ്പോഴൊക്കെ ചോദിക്കും. അങ്ങനെയാണ് ഞാന്‍ പുള്ളിക്കാരിക്ക് ഇല്ലാത്ത കളറൊക്കെ നോക്കി എടുത്ത് തുടങ്ങിയത്. കളര്‍ പറഞ്ഞാല്‍ എടുക്കാന്‍ പറ്റുന്ന തരത്തില്‍ കലക്ഷനുണ്ട്. എന്നിട്ടാണ് അങ്ങനെയൊക്കെ പറഞ്ഞത്. എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. അല്ലാതെ എന്ത് ചെയ്യാന്‍ എന്നായിരുന്നു സിന്ധു കൃഷ്ണ ചോദിച്ചത്. ഞാന്‍ സ്ഥിരമായി തയ്പ്പിക്കുന്ന ഷോപ്പില്‍ പോയപ്പോള്‍ അമ്മ വന്നിരുന്ന എന്ന കാര്യം അവര്‍ പറഞ്ഞിരുന്നു. ഞാന്‍ ഇടുന്ന പോലത്തെ ഫ്രോക്ക് വേണമെന്ന് പറഞ്ഞു. കുറേ തുണികള്‍ തന്നിട്ടുണ്ട്. അളവൊക്കെ തന്നാണ് പോയത്. ഫ്രോക്കോ എന്നായിരുന്നു ഞാന്‍ അവരോട് ചോദിച്ചത്. ആഗ്രഹങ്ങളല്ലേ, നടക്കട്ടെ. കൊച്ചുമകള്‍ അതൊക്കെ ചെയ്ത് കൊടുക്കട്ടെ. ഇത്രയുംകാലം ഞാനല്ലേ എല്ലാം ചെയ്തത്. ഇനി അവരും എന്തെങ്കിലും ചെയ്ത് കൊടുക്കട്ടെ എന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.


Click it and Unblock the Notifications