നട്ടെല്ല് ഉയര്‍ത്തി കിടക്കും! ഞാന്‍ മരിച്ചാല്‍ കരയരുതെന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്! അന്ന് പറഞ്ഞ ആ വാക്കുകള്‍

സലീം കുമാര്‍ യാത്രയായി എന്ന് വിശ്വസിക്കാന്‍ പ്രിയപ്പെട്ടവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അഭിനയ മേഖലയില്‍ അത്ര ആക്ടീവായിരുന്നില്ലെങ്കിലും, അഭിമുഖങ്ങളിലും, പൊതുപരിപാടികളിലുമെല്ലാം സജീവമായിരുന്നു അദ്ദേഹം. ശാരീരികമായ അസ്വസ്ഥതകള്‍ക്കിടയിലും പ്രിയപ്പെട്ടവരെ കാണാനും, പരിപാടിയില്‍ പങ്കെടുക്കാനും അദ്ദേഹം എത്തിയിരുന്നു. കോണ്‍ഗ്രസുകാരനായ സലീമിന് ഏറെ സന്തോഷമായിരുന്നു വിഡി സതീശന്‍ മുഖ്യമന്ത്രിയായത്. വര്‍ഷങ്ങളായി അദ്ദേഹവുമായി അടുത്ത ബന്ധമാണ്. അതിനാല്‍ തന്നെ ആ സന്തോഷം പങ്കുവെക്കാന്‍ സലീം എത്തിയിരുന്നു. തന്റെ രാഷ്ട്രീയ നിലപാടുകളും, വിശ്വാസങ്ങളെക്കുറിച്ചുമൊക്കെ നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ട് അദ്ദേഹം. ഈശ്വരനില്‍ വിശ്വസമില്ല. അറിയാതെയൊക്കെ ഈശ്വരാ എന്ന് വിളിച്ച് പോയിട്ടൊക്കെയുണ്ട്.

അമ്പലങ്ങളിലൊക്കെ പോയിരുന്നു. ഇപ്പോള്‍ പോവാറില്ല. എല്ലാ ദൈവത്തിനും പൈസയാണ് വേണ്ടത്. അവിടെ ചെന്നാല്‍ ദൈവത്തിന് ജീവിക്കാന്‍ മനുഷ്യന്റെ കാശ് വേണം. പിന്നെ അങ്ങേരുടെ ജോലിയെന്താണ്. എന്റെ ദൈവത്തോട് ഞാന്‍ നേരിട്ട് സംസാരിച്ചോളാം, അതിനെന്തിനാണ് ഇടയിലൊരു പൂജാരി. ചെറുപ്പത്തിലേ അടിച്ചേല്‍പ്പിച്ച കുറേ കാര്യങ്ങളുണ്ട്. ഈശ്വരാ എന്നൊക്കെ ചിലപ്പോള്‍ വിളിച്ചുപോവും ഞാന്‍. ഇല്ല എന്നൊരിക്കലും പറയില്ല. പക്ഷേ, ഇതെല്ലാം വെറും അര്‍ത്ഥശൂന്യമാണെന്ന് മനസിലായി. ജീവിതാനുഭവങ്ങളിലൂടെ മനസിലാക്കിയതാണ്. ദൈവത്തെ വിറ്റ് ആളുകള്‍ ജീവിക്കുകയാണ്. മലയാളികള്‍ക്കറിയാം, എന്നിട്ടും അതിന് നിന്നുകൊടുക്കയാണ്. ദൈവത്തെ കാണാന്‍ രണ്ട് ക്യൂ. പണക്കാരനൊന്ന്, പാവപ്പെട്ടവന് വേറെ. ഏത് ദൈവമാണ് അങ്ങനെയുള്ളത് എന്നായിരുന്നു അദ്ദേഹം മുന്‍പൊരു അഭിമുഖത്തില്‍ ചോദിച്ചത്.

Salim Kumar s old video goes viral
Photo Credit: Salim Kumar / Facebook

ഞാന്‍ ശുദ്ധനാണോ എന്ന് ചോദിച്ചാല്‍ ഒരു മനുഷ്യന് ജീവിക്കാന്‍ വേണ്ട കള്ളത്തരങ്ങള്‍ എന്നിലുണ്ടാവും. അതിനപ്പുറത്തേക്കുള്ള കള്ളത്തരങ്ങളില്ല. എന്റെ മക്കളോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ മരിച്ച് കിടക്കുമ്പോള്‍ കരയരുത്. കാരണം ഞാന്‍ നട്ടെല്ലുയര്‍ത്തി തന്നെയായിരിക്കും കിടക്കുന്നത്. മരണത്തെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ പറയേണ്ടത്. മരണം ഒരാള്‍ക്ക് മാത്രം വരുന്ന കാര്യമല്ലല്ലോ.

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X