അന്ന് എനിക്ക് 24 വയസ്, കിച്ചുവിനെ ഉപദ്രവിച്ചിട്ടില്ല, കഴിഞ്ഞ ദിവസവും അവന് പണം അയച്ച് കൊടുത്തു; വീണ്ടും രേണു!
കൊല്ലം സുധിയുടെ മകൻ കിച്ചുവിന്റെ തുറന്ന് പറച്ചിൽ വൈറലായതോടെ രേണു സുധിയും കുടുംബവും സംശയത്തിന്റെ നിഴലിലാണ്. സോഷ്യൽമീഡിയ ഒന്നാകെ രേണുവിന് എതിരെ തിരിഞ്ഞു. കുഞ്ഞായിരുന്നപ്പോൾ മുതൽ താൻ ഒറ്റപ്പെടൽ അനുഭവിക്കുകയാണെന്നും രേണുവും കുടുംബവും പോലും പലപ്പോഴും വെറുപ്പ് കാണിച്ചുവെന്നുമാണ് കിച്ചു വെളിപ്പെടുത്തിയത്. അച്ഛനെ തന്നിൽ നിന്ന് അകറ്റിയിരുന്നുവെന്നും കിച്ചു വെളിപ്പെടുത്തിയിരുന്നു.
വീഡിയോ ശ്രദ്ധയിൽപ്പെട്ട രേണു ആദ്യം വൈകാരികമായാണ് പ്രതികരിച്ചത്. വിമർശനങ്ങളും പരിഹാസങ്ങളും കൂടുകയാണെങ്കിൽ താൻ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും സമ്മർദ്ദം താങ്ങാൻ ആവുന്നില്ലെന്നുമാണ് രേണു പറഞ്ഞത്. ഇപ്പോഴിതാ പുതിയ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് എത്തിയിരിക്കുകയാണ് രേണു.

തനിക്കും ചിലത് പറയാനുണ്ടെന്ന് അത് പറയാൻ തുടങ്ങിയാൽ ഇവിടം കൊണ്ടൊന്നും അവസാനിക്കില്ലെന്നും രേണു പറയുന്നു. ഒരുപാട് പേർ എന്നെ വിളിച്ചു... ഞാൻ ഇട്ട വീഡിയോ കണ്ടിട്ട്. ഇപ്പോഴും ഞാൻ ദുബൈയിൽ തന്നെയാണ്. ഒരുപാട് നല്ല ആളുകൾ വിളിച്ച് ഞാൻ ഓക്കെയാണോ എന്ന് തിരക്കുന്നുണ്ട്. പുതിയതായി വന്ന ഈ പ്രശ്നങ്ങൾക്കെല്ലാം മൂല കാരണം എന്താണെന്ന് ഞാൻ ചിന്തിച്ചു.
അപ്പോഴാണ് എഫ്ബിയിൽ ഒരു പോസ്റ്റ് കണ്ടത്. നിരവധി പെണ്ണുങ്ങളേയും ആണുങ്ങളേയും തകർക്കുന്നൊരു സ്ത്രീ... പ്രത്യേകിച്ച് എന്നെ കരുവാക്കി ടാർഗെറ്റ് ചെയ്യുന്ന ഒരു സ്ത്രീ. അവരുടെ പോസ്റ്റാണ് കണ്ടത്. നിങ്ങളിൽ പലരും അത് കണ്ട് കാണും. അത് കണ്ടപ്പോൾ എനിക്ക് ഏകദേശമൊക്കെ മനസിലായി. മാനിപ്പുലേറ്റിങ് എല്ലാം നടന്നിട്ടുണ്ട്. എനിക്ക് ഒന്നും പറയാനില്ല.
എനിക്ക് ആരോടും പിണക്കവും പരിഭവങ്ങളുമില്ല. ഞാൻ എല്ലാമൊന്നും പറഞ്ഞിട്ടില്ല. ഞാൻ പറയാൻ തുടങ്ങി കഴിഞ്ഞാൽ ഇത് ഇവിടെ ഒന്നും തീരത്തില്ല. അറിയുന്നവർക്ക് അറിയാം. ഞാനും ഒരുപാട് അനുഭവിച്ചിട്ട് തന്നെയാണ് ഇപ്പോൾ ഇവിടെ നിൽക്കുന്നത്. ചേട്ടനുള്ളപ്പോഴും മരിച്ചപ്പോഴും എല്ലാം. ഇതൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല. എല്ലാവർക്കും എന്റെ കുറ്റം കാണാനാണ് നേരം. അന്ന് എനിക്ക് ഇരുപത്തിനാല് വയസേയുള്ളു.
അന്ന് പതിനൊന്ന് വയസുള്ള കുട്ടിയുടെ അമ്മയായി പൂർണ്ണമായും ഞാൻ മാറിയിരുന്നു. അതിനുശേഷമാണ് അവരെ സ്വീകരിച്ചത്. അത് ആരും ഓർക്കുന്നില്ല. ഇന്ന് ഈ നിമിഷം വരെ ഞാൻ അവനെ ഉപദ്രവിച്ചിട്ടില്ല. അവനെ ഉപദ്രവിച്ചവരുണ്ട്. കഥകൾ ചേട്ടൻ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ ഇന്നേവരെ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് എന്നെ കുറ്റപ്പെടുത്തുന്നതെന്ന് എനിക്ക് അറിയില്ല.

എഫ്ബിയിലെ പോസ്റ്റ് കണ്ടപ്പോൾ എനിക്ക് മനസിലായി ആരാണ് എവിടെയാണ് പ്രശ്നം ഉണ്ടാക്കിയതെന്ന്. എന്നെ ഇപ്പോഴും സ്നേഹിക്കുന്ന ഒരുപാട് നല്ല ആളുകൾ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. എന്റെ ലൈഫിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. മിനിഞ്ഞാന്ന് വരെ എന്നെ വരെ എന്നെ കോൺടാക്ട് ചെയ്തു. ആവശ്യമുള്ളത് ഞാൻ കൊടുത്തു. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല.
ഞാൻ കൺഫ്യൂസ്ഡാണ്. സുധി ചേട്ടൻ വരുന്നതിന് മുമ്പും ശേഷവുമുള്ള എന്റെ ലൈഫ് സ്റ്റോറി പറഞ്ഞ് കഴിഞ്ഞാൽ ഇവിടെയൊന്നും തീരില്ല. എന്നെ കൊണ്ട് അതൊന്നും പറയിപ്പിക്കരുത്... പ്ലീസ് എന്ന് പറഞ്ഞാണ് രേണു അവസാനിപ്പിച്ചത്. എന്നാൽ പ്രതീക്ഷിച്ചത് പോലൊരു പ്രതികരണമല്ല രേണുവിന് ലഭിച്ചത്. മാത്രമല്ല പിന്നാലെ രേണു ഒരു ഡാൻസ് വീഡിയോയും പങ്കിട്ടു.
വിവാദങ്ങൾ ഡൗൺ ആക്കും. പത്ത് പേർ മതി എനിക്ക്. ഞാൻ വീണ്ടും ഹാപ്പിയായി എന്ന് കുറിച്ചാണ് തമിഴ് സിനിമ ഗാനത്തിന് ചുവടുവെക്കുന്ന വീഡിയോ രേണു പങ്കിട്ടത്. ഡാൻസ് കളിക്കുന്നത് കണ്ടാലേ അറിയാം കള്ള കരച്ചിലും മെഴുകലും ആളെ കൈയിൽ എടുക്കാൻ ഉള്ളതായിരുന്നുവെന്ന് എന്നിങ്ങനെയായിരുന്നു കമന്റുകൾ.


Click it and Unblock the Notifications











