മീനാക്ഷിക്ക് വിശ്രമിക്കാം, നക്ഷത്ര പേര് പോലെ താരമാകും; അച്ഛന് ലഭിക്കാതെ പോയ അം​ഗീകാരം മകൾ നേടും; പ്രശംസകൾ

നടി മല്ലിക സുകുമാരന്റെ കുടുംബം എപ്പോഴും ചർച്ചയാകുന്നവരാണ്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും തിരക്കേറിയ നടൻമാർ. മരുമക്കളും സിനിമാ രം​ഗത്തും ബിസിനസ് രം​ഗത്തും തിരക്കുകളിൽ. കുടുംബത്തിന്റെ ഉയർച്ചയിൽ അങ്ങേയറ്റം അഭിമാനിക്കുന്നയാളാണ് മല്ലിക സുകുമാരൻ. രണ്ട് മക്കളും ചെറിയ കുട്ടികളായിരിക്കുമ്പോഴാണ് ഭർത്താവ് സുകുമാരന്റെ മരണം. രണ്ട് മക്കൾക്കും നല്ല വിദ്യഭ്യാസം നൽകാനും പിന്നീട് ഇവരെ സിനിമാ രം​ഗത്തേക്ക് കൊണ്ട് വരാനും മല്ലിക സുകുമാരന് കഴിഞ്ഞു.

പൃഥ്വിരാജ് ഇന്ന് മോളിവുഡിലെ സൂപ്പർതാരമാണ്. ഇന്ദ്രജിത്ത് അഭിനയ മികവ് കൊണ്ട് കയ്യടി വാങ്ങുന്ന നടനും. പൃഥ്വിരാജിന് കരിയറിലുണ്ടായ അത്രയും വളർച്ച ഇന്ദ്രജിത്തിനുണ്ടായിട്ടില്ലെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. പൃഥ്വിരാജിനെ പോലെ നായക നിരയിൽ മാത്രം തുടർന്ന നടനല്ല ഇന്ദ്രജിത്ത്. ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്യുന്നു. താരകുടുംബത്തിൽ നിന്നും ഇനിയാരാണ് സിനിമാ ലോകത്ത് തിളങ്ങുകയെന്നാണ് പലരുടെയും ചോദ്യം.

Indrajith s Daughter Nakshathra
Photo Credit: Instagram / hair_by_mukesh

ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്ത മകൾ പ്രാർത്ഥന ഇന്ദ്രജിത്ത് സം​ഗീത ലോകത്ത് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ബി​ഗ് സ്ക്രീനിൽ തിളങ്ങാൻ സാധ്യത ഇവരു‌ടെ ഇളയ മകൾ നക്ഷത്രയ്ക്കാണെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നു. നായിക നടിയാകാനുള്ള സ്ക്രീൻ പ്രസൻസ് നക്ഷത്രയ്ക്കുണ്ടെന്നാണ് അഭിപ്രായങ്ങൾ. ഹെയർ ബെെ മുകേഷ് ബ്യൂട്ടി സലൂൺ ഇൻസ്റ്റ​ഗ്രാം പേജിൽ വന്ന നക്ഷത്രയുടെ ഹെയർ മോക്കോവർ വീഡിയോ വെെറലാണ്.

നക്ഷത്രയുടെ മുഖത്തെ ഫീച്ചറുകൾ നായിക നടിക്ക് അനുയോജ്യമാണെന്നും ഭാവിയിൽ താരമായി വരാനിടയുണ്ടെന്നു അഭിപ്രായങ്ങൾ മിക്കപ്പോഴും വരാറുണ്ട്. നിലവിൽ മോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരപുത്രി ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപാണ്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷി എപ്പോഴും ജനശ്രദ്ധ നേടുന്നു. ഇനി വരും വർഷങ്ങൾ മീനാക്ഷിയേക്കാൾ ജനശ്രദ്ധ നക്ഷത്രയ്ക്ക് ലഭിക്കാനിടയുണ്ട്.

More from Filmibeat

Read more about: indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X