കുഞ്ഞ് നിന്റെയടുത്ത് വരില്ലെന്ന് ഞാനുറപ്പ് വരുത്തും, ദിയയുടെ ദേഷ്യം അശ്വിന്റെ വീട്ടുകാരോടോ സഹോദരിമാരോടോ?
കുഞ്ഞിന്റെ കാര്യത്തിൽ തനിക്കുള്ള കാർക്കശ്യം വീണ്ടും സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിച്ച് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. അമ്മയ്ക്കരിയിൽ തന്നെ കുഞ്ഞ് ഉണ്ടാകണമെന്ന് ഒരു വിദേശ സ്ത്രീ പറയുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ദിയയുടെ അഭിപ്രായ പ്രകടനം.
അമ്മയ്ക്ക് കുഞ്ഞിനെ എടുക്കണമെന്നുണ്ടെങ്കിൽ എടുക്കട്ടെ. അമ്മ കുഞ്ഞിനെ തിരികെ ചോദിക്കുമ്പോൾ ആളുകൾ എന്തിനാണ് ഞെട്ടുകയോ അത് തെറ്റായെടുക്കുകയോ ചെയ്യുന്നത്.
ചിലർ വളരെ മോശമായാണ് സംസാരിക്കുക. അവൾ ജോലി ചെയ്യട്ടെ കുഞ്ഞിനെ ഞാൻ നോക്കാമെന്ന്. എന്താണിത്? കുഞ്ഞിനെ തിരികെ നൽകൂ. കുഞ്ഞിനെ തനിക്കരികിൽ വേണമെന്ന് അമ്മ ആഗ്രഹിക്കുന്നത് ശാസ്ത്രീയമാണ്. കാരണം ആ കുഞ്ഞിന് ജന്മം നൽകിയത് അമ്മയാണെന്നാണ് ഒരു സ്ത്രീ വീഡിയോയിൽ പറയുന്നത്. എന്നെ എത്രത്തോളം ഇറിറ്റേറ്റ് ചെയ്യുന്നോ, അത്രത്തോളം കുഞ്ഞ് നിന്റെയടുത്തേക്ക് വരില്ലെന്ന് ഞാൻ ഉറപ്പ് വരുത്തും എന്നാണ് വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ശേഷം ദിയയുടെ ക്യാപ്ഷൻ. ആരെയാണ് ദിയ ഉദ്ദേശിച്ചതെന്ന ചോദ്യം വരുന്നുണ്ട്. സ്വന്തം വീട്ടുകാരെ ഉദ്ദേശിച്ചാണ് ദിയ കഴിഞ്ഞ ദിവസങ്ങളിലായി ഇത്തരം റീലുകൾ പങ്കുവെക്കുന്നതെന്ന വാദം സോഷ്യൽ മീഡിയയിലുണ്ട്. കുഞ്ഞിനെ ലാളിക്കാൻ വളരയധികം ഇഷ്ടപ്പെടുന്നവരാണ് ദിയയുടെ സഹോദരിമാർ.

എന്നാൽ കുഞ്ഞ് ഒരുപാട് സമയം ഇവർക്കൊപ്പമുണ്ടാകുന്നത് ദിയക്ക് ഇഷ്ടമല്ല. പത്ത് മിനുട്ടിൽ കൂടുതൽ കുഞ്ഞിനെ എടുക്കാൻ വീട്ടിലുള്ളവരെ താൻ അനുവദിക്കാറില്ലെന്ന് ദിയ തന്നെ പറഞ്ഞിട്ടുണ്ട്. അഹാന, ഇഷാനി എന്നിവരാണെങ്കിൽ കുഞ്ഞിനെ ലാളിക്കാൻ കൊതിക്കുന്നവരും. അശ്വിന്റെ വീട്ടുകാരോടുള്ള അഭിപ്രായ വ്യത്യാസമാണോ ദിയ പരോക്ഷമായി സൂചിപ്പിക്കുന്നതെന്ന ചോദ്യവും വരുന്നുണ്ട്.
തന്റെ കുടുംബ ജീവിതത്തിൽ രണ്ട് വീട്ടുകാരുടെയും ഇടപെടൽ ഉണ്ടാവരുതെന്ന് ദിയ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. എന്റെ കുടുംബത്തിൽ ആരും അഭിപ്രായം പറയരുത്. താനും ഭർത്താവും കുഞ്ഞുമടങ്ങുന്ന ജീവിതമാണ് സ്വപ്നമെന്ന് വിവാഹത്തിന് മുമ്പേ തന്ന ദിയ കൃഷ്ണ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ തന്റെ ജീവിതം തുറന്ന് കാണിച്ചിരുന്ന ദിയ ഇപ്പോൾ അതിന് തയ്യാറല്ല. കുഞ്ഞിനെ വളർത്തുന്നതിൽ വ്യൂവേർസ് തുടരെ അഭിപ്രായങ്ങൾ പറഞ്ഞതാണ് ഇനി പഴയത് പോലെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിൽ കാണിക്കില്ലെന്ന് ദിയ തീരുമാനമെടുക്കാൻ കാരണം.
മിക്കപ്പോഴും വിവാദങ്ങൾ ദിയയെ തേടിയെത്താറുമുണ്ട്. വ്ലോഗുകളിലെ ചില പരാമർശങ്ങൾ, കമന്റുകൾ തുടങ്ങിയവയാണ് ദിയക്ക് എപ്പോഴും പ്രശ്നമാകാറ്. നിരവധി ഇൻഫ്ലുവൻസേർസ് പോലും ദിയക്കെതിരെ സംസാരിച്ച സാഹചര്യവുമുണ്ട്. എന്നാൽ കുഞ്ഞ് പിറന്ന ശേഷം ദിയക്ക് ജനപ്രീതി കൂടിയിരുന്നു. ദിയയുടെ ഡെലിവറി വ്ലോഗ് കേരളമൊട്ടാകെ ചർച്ചയായി. ദിയയുടെയും കുടുംബത്തിന്റെയും ഐക്യവും ആരാധകർ ചൂണ്ടിക്കാട്ടയതാണ് അന്ന്.
എന്നാലിപ്പോൾ സ്വന്തം കുടുംബവുമായും ദിയക്ക് പ്രശ്നമാണോ എന്നാണ് ആരാധകരുടെ ചോദ്യം. ന്നെ മനസിലാക്കുന്ന പങ്കാളി, ആഗ്രഹിച്ചത് പോലെ കുടുംബ ജീവിതം, ബിസിനസുകാരിയും ഇൻഫ്ലുവൻസറുമായുള്ള വളർച്ച തുടങ്ങി ദിയക്ക് ഇന്ന് സന്തോഷിക്കാനേറെയുണ്ട്. എന്നാൽ വിവാദങ്ങൾ ദിയക്ക് വിനയാകുന്നു.


Click it and Unblock the Notifications











