ദത്തെടുക്കുമോ പ്രസവിക്കുമോ? അമ്മ ഇപ്പോൾ അയക്കുന്ന റീലുകൾ കുഞ്ഞുങ്ങളുടേത്! ബേബി പ്ലാനിങിനെ കുറിച്ച് ​ഗം​ഗ!

സോഷ്യൽമീഡിയയിൽ സജീവമാണ് ​ബ്യൂട്ടി വ്ലോ​ഗറായ ​ഗ്ലാമി ​ഗം​ഗ. ഇപ്പോഴിതാ തന്റെ ആരാധകരിൽ നിന്നും വന്ന ചില ചോ​​ദ്യങ്ങൾക്ക് ഭർത്താവ് വിഷ്ണുവിനൊപ്പം മറുപടികൾ നൽകുകയാണ് ​ഗം​ഗ. ബേബി പ്ലാനിങിനെ കുറിച്ചും അഡോപ്ഷനെ കുറിച്ചും വന്ന ചോ​ദ്യത്തിന് ​ഗം​ഗയും വിഷ്ണുവും നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ആദ്യം മറുപടി പറഞ്ഞത് വിഷ്ണുവാണ്. എനിക്ക് എപ്പോൾ വേണമെങ്കിലും ആകാമല്ലോ.

പക്ഷെ ഞാൻ അങ്ങനെയല്ല. അതുകൊണ്ട് ​ഗം​ഗ എപ്പോഴാണോ തയ്യാറാകുന്നത് അപ്പോൾ മതി കുഞ്ഞെന്നത് തന്നെയാണ് എന്റെ തീരുമാനം വിഷ്ണു പറഞ്ഞു. ​ഗം​ഗയും സമാനമായ മറുപടിയാണ് പറഞ്ഞത്. ഇപ്പോൾ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും തനിക്ക് അതിനുള്ള മെച്വൂരിറ്റി വന്നിട്ടില്ലെന്നും ​ഗം​ഗ പറയുന്നു. എന്റെ അമ്മ ഇപ്പോൾ എനിക്ക് അയക്കുന്ന റീലുകൾ കുഞ്ഞുങ്ങളുടേതാണ്.

Glamy Ganga

കുഞ്ഞുങ്ങൾ എപ്പോൾ വേണം എന്നതിനെ കുറിച്ച് ഞങ്ങൾ നേരത്തെ തന്നെ സംസാരിച്ചിരുന്നു. നീ എപ്പോൾ മെന്റലിയും ഫിസിക്കലിയും ഓക്കെയാകുന്നുവോ അപ്പോൾ മതി കുഞ്ഞെന്നാണ് അപ്പു പറഞ്ഞത്. ഫിനാഷ്യൽ സ്റ്റെബിലിറ്റി ഉള്ളതുകൊണ്ട് ഒരു കുഞ്ഞ് വരുന്നതിൽ അപ്പുവിന് സീനില്ല. പക്ഷെ ഞാൻ മെന്റലിയും ഫിസിക്കലിയും ഓക്കെയാകണം.

പക്ഷെ ഒരു കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് എനിക്കിപ്പോൾ ആലോചിക്കാൻ കൂടി വയ്യ. ടെൻഷനാണ്. ഞാനാണ് എന്റെ അക്കുവിനേയും അഭിയേയും (കസിൻസ്) കുഞ്ഞിലെ നോക്കിയത്. മാമിയും മാമനും എന്റെ അമ്മയുമെല്ലാം ആ സമയത്ത് ജോലിക്ക് പോകുമായിരുന്നു. അതുകൊണ്ട് എനിക്ക് ആയിരുന്നു ഇവരെ നോക്കേണ്ട ചുമതല. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളെ നോക്കേണ്ട പ്രോസസ് എനിക്ക് അറിയാം.

കുഞ്ഞുങ്ങളുടെ നാനിയായിരുന്നു ഞാൻ. ആ പ്രോസസ് എനിക്ക് ഇപ്പോൾ പറ്റില്ല. അപ്പു ജീവിതത്തിലേക്ക് വരും മുമ്പ് കുഞ്ഞിനെ ​​​ദത്തെടുക്കാനായിരുന്നു എന്റെ പ്ലാൻ. ഭാവിയിൽ ചിലപ്പോൾ ദത്തെടുത്തേക്കാം. എന്തൊക്കെയായാലും കുഞ്ഞ് എന്നതിനെ കുറിച്ച് ഞങ്ങൾ ഇപ്പോൾ ആലോചിക്കുന്നില്ല. ഇനിയെങ്ങാനും ഒന്ന്, രണ്ട് വർഷത്തിന് ഇടയിൽ ആക്സിഡന്റലി ഞാൻ പ്ര​ഗ്നന്റായാൽ ഈ ഭാ​ഗം നിങ്ങൾ കട്ട് ചെയ്ത് പ്രചരിപ്പിക്കണേ... ഇങ്ങനെയൊക്കെയാണല്ലോ ഇപ്പോൾ നടക്കുന്നത്.

അതുകൊണ്ട് പറഞ്ഞതാണ്. ഇപ്പോൾ എന്തായാലും കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ല. എനിക്ക് മെച്വൂരിറ്റി വന്നിട്ടില്ല. ​ഗം​ഗ എന്തൊരു സാധനമാണ് എന്നൊന്നും നിങ്ങൾ കരുതരുത്. അമ്മയാവുക എന്നതിന് ഒരു മെച്വൂരിറ്റി വേണം. കുഞ്ഞിനെ ഹാന്റിൽ ചെയ്യാൻ ക്ഷമ വേണം.

Glamy Ganga

മെന്റലി എനിക്ക് മെച്വേറാകണം. പല കാര്യങ്ങളിലും എനിക്ക് മെച്വേറാകാനുണ്ട്. ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുമുണ്ട്. അത് കഴിഞ്ഞ് ആലോചിക്കും എന്നാണ് ​ഗം​ഗ പറഞ്ഞത്. വിഷ്ണുവിന് ആദ്യ വിവാഹത്തിൽ ഒരു പെൺകുഞ്ഞുണ്ട്. കുഞ്ഞ് ആദ്യ ഭാര്യയ്ക്കൊപ്പമാണ്. ​ഗം​ഗയും വിഷ്ണുവും തമ്മിൽ വലിയ പ്രായ വ്യത്യാസമില്ല. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു വിഷ്ണുവിന്റെ ആദ്യ വിവാഹം.

കുഞ്ഞ് പിറന്നശേഷം ഒരു മിച്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും വേർപിരിയുകയായിരുന്നു. ​ഗ്ലാമി ​ഗം​ഗയുടെ ജീവിതത്തിൽ ചില പ്രണയ പരാജയങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ മൂലം വിവാഹം പോലും വേണ്ടെന്ന് തീരുമാനത്തിലേക്ക് എത്തിയിരുന്നു. അതിന് ഇടയിലാണ് വിഷ്ണു വരുന്നതും ​ഗം​ഗ മാറി ചിന്തിക്കുന്നതും.

വിവാഹമോചിതനായ ഒരാളെ വിവാഹം കഴിക്കണമെന്ന ​ഗം​ഗയുടെ തീരുമാനത്തിന് വലിയ വിമർശനം ലഭിച്ചിരുന്നു. പക്ഷെ കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നതിനാൽ ​ഗം​ഗ ആ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. വീഡിയോ എഡിറ്ററാണ് വിഷ്ണു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X