എന്റെ വീട്ടുകാർക്ക് പേടിയുണ്ട്, മെഹ്നാസ് സെെക്കോയെ പോലെ; ഡിവോഴ്സിലേക്കെന്ന് സഫ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മെഹ്നാസിനെതിരെ ഭാര്യ സഫ. താൻ ഒളിച്ചോടി പോയെന്ന് ഇല്ലാക്കഥ പ്രചരിപ്പിച്ചെന്നും വിവാഹ ജീവിതത്തിൽ പല തവണ മെഹ്നാസിൽ നിന്നും തനിക്ക് മർദ്ദനം നേരിട്ടുണ്ടെന്നും സഫ പറയുന്നു. മെയിൻസ്ട്രീംവണ്ണിന് നൽകിയ അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ. ഭാര്യ എന്നെ വിട്ട് പോയി എന്നാണ് മെഹ്നാസ് പറഞ്ഞത്. ഒളിച്ചോ‌ടി എന്നല്ല. ഞാൻ എവിടെയും ഒളിച്ചോടിയി‌ട്ടില്ല. ഞാൻ ഒളിച്ചോടിയെങ്കിൽ ഇവിടെ ഉണ്ടാകില്ലല്ലോ. കുടുംബ പ്രശ്നങ്ങൾ കാരണം പൊലീസ് സ്റ്റേഷനിൽ പോയി കാറിൽ വരുമ്പോഴാണ് എന്നെക്കുറിച്ച് ഇങ്ങനെയൊരു സ്റ്റോറി കാണുന്നത്.

'നീനാ കുറുപ്പേ... നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് ചാവും, വായിൽ ചേമ്പ് പുഴുങ്ങിയത് ഇട്ടതുപോലെയാണ് നിന്റെ സംസാരം'
'നീനാ കുറുപ്പേ... നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് ചാവും, വായിൽ ചേമ്പ് പുഴുങ്ങിയത് ഇട്ടതുപോലെയാണ് നിന്റെ സംസാരം'

എന്നോടൊപ്പം ഒളിച്ചോടിപ്പോയെന്ന് പറയുന്ന ലല്ലുവുമായി എനിക്ക് ഒരു ബന്ധവും ഇല്ല. പ്രശ്നം പറഞ്ഞ് പരിഹരിക്കാമെന്ന് ഇതിനെല്ലാം ശേഷം മെഹ്നാസ് മെസേജ് അയച്ചതാണ്. എന്നാൽ എന്നെ മീഡിയക്ക് മുന്നിൽ ഇട്ട് കൊടുത്തിട്ട് ഞാൻ ക്ഷമിക്കുമോ എന്ന് ഞാൻ ചോദിച്ചു. താൻ മെഹനാസിനോട് ക്ഷമിക്കാൻ തയ്യാറല്ലെന്നും സഫ പറയുന്നു.

Mehanas  Safa

മെഹ്നാസ് ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. ആണുങ്ങളെ ആക്രമിക്കുന്നത് പോലെ ഇടിക്കും. വിവാഹം കഴിഞ്ഞ് ആദ്യം കുറച്ച് കാലം പ്രശ്നമുണ്ടായിരുന്നില്ല. അതിന് ശേഷമാണ് ക്യാരക്ടർ മാറിയത്. എന്റെ പെൺ‌സുഹൃത്തുക്കൾ വിളിച്ചാൽ പോലും സ്പീക്കറിൽ ഇട്ട് സംസാരിക്കണം. സെെക്കോ പോലെയായി. ഒരാളെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യാൻ പോലും പാടില്ല.

മക്കൾക്ക് പ്രിയപ്പെട്ടവൾ ദിവ്യ, പെൺകുഞ്ഞ് വേണമെന്ന് ഞാൻ ഒരുപാട് ആ​ഗ്രഹിച്ചു, പേരും കണ്ടെത്തി; മധു ബാലകൃഷ്ണൻ
മക്കൾക്ക് പ്രിയപ്പെട്ടവൾ ദിവ്യ, പെൺകുഞ്ഞ് വേണമെന്ന് ഞാൻ ഒരുപാട് ആ​ഗ്രഹിച്ചു, പേരും കണ്ടെത്തി; മധു ബാലകൃഷ്ണൻ

ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്ന കാലത്ത് മെഹ്നുവിനെ ഒരു പെൺകുട്ടി വിളിച്ചു. അത് ചോദിച്ചപ്പോഴാണ് മെഹ്നു എന്നെ തല്ലിത്തുടങ്ങിയത്. കേസുമായി മുന്നോട്ട് പോകാനാണ് കുടുംബം പറയുന്നത്. മെഹ്നാസിന്റെ ഭീഷണിയിൽ അവർക്ക് പേടിയുണ്ട്. മെഹ്നാസിന്റെ ഉമ്മയും പെങ്ങളും വിളിച്ചിരുന്നു. നിനക്കറിയാവുന്നതല്ലേ, നീ എന്തിനാണ് കേസ് കൊടുത്തതെന്നാണ് മെഹ്നാസിന്റെ ഉമ്മ ചോദിച്ചത്.

ഇനി മെഹ്നാസുമായി ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ല. വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്യുമെന്നും സഫ പറയുന്നു. മെഹ്നാസിന്റെ ആദ്യ ഭാര്യ റിഫ ജീവനൊടുക്കിയതിനെക്കുറിച്ചും സഫ സംസാരിച്ചു. എന്റെ ഈ സാഹചര്യം വെച്ച് നോക്കുമ്പോൾ അവളങ്ങനെ ചെയ്യാൻ സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. റിഫയെ വ്യക്തിപരമായി എനിക്കറിയില്ലായിരുന്നു. വീട്ടുകാർക്ക് ഈ ബന്ധത്തിൽ വലിയ താൽപര്യമില്ലായിരുന്നു. വീട്ടിൽ നിന്നും ഒറ്റപ്പെടുത്തലില്ല. പിന്തുണയുണ്ട്. അവിടെ വന്ന് നിൽക്കാൻ പറയും. പക്ഷെ ഞാൻ നിൽക്കാത്തതാണ്. മറ്റൊരു വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും സഫ പറയുന്നു.

More from Filmibeat

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X