എന്റെ ഭാര്യ പോയി, പ്രണയ ദിനത്തിലെ സമ്മാനം! ചതിച്ചെന്ന് മെഹ്നാസ്; 'പ്രമുഖ ഇൻഫ്ലുവൻസറുടെ മുൻഭർത്താവിനൊപ്പം'
സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ മെഹ്നാസ് എന്ന യുവാവ് തന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയെന്ന് പറഞ്ഞ് രംഗത്ത്. തനിക്കറിയാവുന്ന ഒരാൾക്കൊപ്പമാണ് പോയതെന്നും ഇയാൾ മോശം സ്വഭാവക്കാരനാണെന്നും മെഹ്നാസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു. മെഹ്നാസിന്റെ മുൻഭാര്യ റിഫ ആത്മഹത്യ ചെയ്തതാണ്. അന്ന് റിഫയുടെ കുടുംഹം മെഹ്നാസിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. പിന്നീടാണ് മെഹ്നാസ് രണ്ടാമത് വിവാഹം ചെയ്തത്. ഭാര്യ മറ്റൊരാൾക്കൊപ്പം പോയെന്ന് വെെകാരികമായാണ് മെഹ്നാസ് സംസാരിച്ചത്.
ഇന്ന് വാലന്റെെൻസ് ഡേ ആണ്. ഇന്ന് എന്റെ ഭാര്യ മനോഹരമായ ഗിഫ്റ്റ് തന്നു. മറക്കാൻ പറ്റാത്ത ഗിഫ്റ്റ് സമ്മാനിച്ചാണ് പോയതെന്ന് മെഹ്നാസ് വീഡിയോയിൽ പറയുന്നുണ്ട്. സോഷ്യൽ മീഡിയ താരമായ ഫസ്മിന സാക്കിറിന്റെ ഭർത്താവിനൊപ്പമാണ് മെഹ്നാസിന്റെ ഭാര്യ പോയിരിക്കുന്നതന്നും മെഹ്നാസ് വ്യക്തമാക്കുന്നുണ്ട്. ഫസ്മിനയും സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ട്.

കല്യാണം കഴിച്ച ഭാര്യയെ തട്ടിക്കൊണ്ട് പോയി. സഫ (മെഹ്നാസിന്റെ ഭാര്യ) എന്റെ സുഹൃത്ത് കൂടിയായിരുന്നു. സഫ എന്നെ കുറേ സപ്പോർട്ട് ചെയ്ത വ്യക്തിയായിരുന്നു. അങ്ങനയൊരാളാണ് പിറകിൽ നിന്ന് ഇങ്ങനെ ചെയ്തത്. എനിക്കൊന്നും പറയാനില്ല. എനിക്കിത് ശീലമാണ്. മെഹനാസ് രാവിലെ ഈ സംഭവം വിളിച്ച് പറഞ്ഞ് കുറേ കരഞ്ഞു. അവന്റെ കാര്യത്തിൽ എനിക്ക് വിഷമം തോന്നുന്നു. കല്യാണം കഴിഞ്ഞവർ സൂക്ഷിക്കുക. ഇങ്ങനെ തട്ടിക്കൊണ്ട് പോകാൻ സാധ്യതയുണ്ടെന്നും ഫസ്മിന പറഞ്ഞു.
സംഭവത്തിൽ യൂട്യൂബർ ഖായിസ് തനിക്ക് ലഭിച്ച വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ദുബായിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട യുവതി റിഫയുടെ ഭർത്താവായിരുന്നു മെഹനാസ് എന്ന് ഖായിസ് ചൂണ്ടിക്കാട്ടി. റിഫയുടെ മരണത്തിനു ശേഷം മെഹനാസ് ഇൻസ്റ്റാഗ്രാമിൽ കരഞ്ഞുകൊണ്ട് ലൈവ് നടത്തിയതും, അതേത്തുടർന്ന് അയാൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നിരവധി സംശയങ്ങളും വിമർശനങ്ങളും ഉയർന്നതുമാണ് ആദ്യ ഘട്ടത്തിൽ വലിയ ചർച്ചയായത്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് മെഹനാസിന് പങ്കുണ്ടാകാമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും അന്നുണ്ടായിരുന്നു.
റിഫയുടെ മരണത്തിനു ശേഷം മെഹനാസ് വീണ്ടും വിവാഹിതനാകുകയായിരുന്നു. സഫ എന്ന യുവതിയെയാണ് അയാൾ രണ്ടാമതായി വിവാഹം കഴിച്ചത് . വിവാഹത്തിനു ശേഷം ഇരുവരും ചേർന്ന് കുടുംബ വ്ലോഗുകൾ ഉൾപ്പെടെയുള്ള വീഡിയോകൾ യൂട്യൂബിൽ ആരംഭിക്കുകയും, ദൈനംദിന ജീവിതം കാണിക്കുന്ന ഉള്ളടക്കങ്ങൾ സ്ഥിരമായി അപ്‌ലോഡ് ചെയ്യുകയും ചെയ്തു. വലിയ ജനപ്രീതി ഇല്ലായിരുന്നെങ്കിലും കുറച്ച് വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഇവരുടെ ചാനലിൽ അപ്‌ലോഡുകൾ നിലച്ചു. അവസാനമായി സഫ പങ്കുവച്ച ഒരു വീഡിയോയ്ക്ക് ശേഷം മൂന്നു ആഴ്ചയോളം പുതിയ വീഡിയോകൾ വന്നിരുന്നില്ലെന്നും ഖായിസ് പറയുന്നു. റിഫയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്ന് മെഹ്നാസ് വ്യക്തമാക്കിയതാണ്. ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിന്റെ വിശദ വിവരങ്ങൾ പങ്കുവെച്ച് കൊണ്ട് താൻ യൂട്യൂബ് ചാനലിൽ വീഡിയോ ഇടുമെന്ന് മെഹ്നാസ് പറയുന്നുണ്ട്. ഈ പരാമർശത്തിൽ വ്യാപകമായി വിമർശനങ്ങൾ വരുന്നുണ്ട്.


Click it and Unblock the Notifications