രേണു ആവില്ല, കോസ്റ്റ്യൂംസിന്റെ കാര്യത്തിൽ ലിമിറ്റുണ്ട്, മാന്യമായി അഭിനയിക്കുന്നവർക്കൊപ്പമെ വർക്ക് ചെയ്യൂ; സഫ

രേണു സുധി 2.0 ആണെന്നുള്ള സോഷ്യൽമീഡിയയുടെ വിമർശനത്തിന് മറുപടിയുമായി ഇൻഫ്ലൂവൻസറും യുട്യൂബറുമായ മെഹ്നാസിന്റെ ഭാര്യ സഫ. ശാരീരിക ഉപദ്രവം മൂലം മെഹ്നാസിന് ഒപ്പം ജീവിക്കാൻ കഴിയില്ലെന്ന് കാണിച്ച് ഒരു മാസമായി അകന്ന് കഴിയുകയാണ് സഫ. എന്നാൽ ലല്ലു എന്ന ഇൻഫ്ലൂവൻസർക്കൊപ്പം തന്റെ ഭാര്യ സഫ ഒളിച്ചോടി പോയി എന്നാണ് മെഹ്നാസിന്റെ പക്ഷം. ഇരുപത്തിമൂന്നുകാരിയായ സഫ ഒന്നര വയസുകാരനായ ആൺകുഞ്ഞിന്റെ അമ്മ കൂടിയാണ്.

ഐ ലവ് യു ധ്രുവ്; സംശയം വേണ്ട പ്രണയത്തിലാണ്; ആരാധകരുടെ കണ്ണ് വെട്ടിക്കാൻ മോഴ്സ് കോഡ് ഉപയോ​ഗിച്ച് അനുപമ?
ഐ ലവ് യു ധ്രുവ്; സംശയം വേണ്ട പ്രണയത്തിലാണ്; ആരാധകരുടെ കണ്ണ് വെട്ടിക്കാൻ മോഴ്സ് കോഡ് ഉപയോ​ഗിച്ച് അനുപമ?

രണ്ട് വർഷം മുമ്പ് ദുരൂഹസാഹചര്യത്തിൽ അന്തരിച്ച ഇൻഫ്ലൂവൻസറും യുട്യൂബറുമായിരുന്ന റിഫയുടെ ഭർത്താവാണ് മെഹ്നാസ്. റിഫയുടെ മരണശേഷം മെഹ്നാസും കേസിൽ ഉൾപ്പെടുകയും ജയിൽ വാസം അനുഭവിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്. ശേഷമാണ് സഫയുമായി പ്രണയത്തിലായതും രണ്ട് വർഷം മുമ്പ് വിവാഹം കഴിച്ചതും.

Safa renu sudhi

മെഹ്നാസ് അസഹനീയമായി ഉപദ്രവിക്കുകയും മോശം വാക്കുകൾ പ്രയോ​ഗിക്കുകയും ചെയ്തതിനാലാണ് താൻ അയാളിൽ നിന്നും അകന്ന് കഴിയുന്നതെന്നാണ് സഫയുടെ പക്ഷം. മെഹ്നാസിന് ഒപ്പം തുടർന്നാൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമോയെന്ന് ഭയക്കുന്നതായും സഫ പറഞ്ഞിരുന്നു. പ്രമോഷൻ, മോഡലിങ് എന്നിവയിലൂടെ സമ്പാദിക്കുന്ന പണം കൊണ്ടാണ് സഫ ഇപ്പോൾ കഴിയുന്നത്.

റീൽസും മറ്റുമായി ആക്ടീവായി തുടങ്ങിയതോടെ സോഷ്യൽമീഡിയ സഫയെ രേണു സുധി 2.0 എന്ന് പരിഹസിച്ച് വിളിക്കാൻ തുടങ്ങി. ഭർത്താവ് കൊല്ലം സുധിയുടെ മരണശേഷമാണ് അഭിനയം, മോഡലിങ് എന്നിവയെല്ലാമായി രേണു സജീവമായി തുടങ്ങിയത്. ഇന്ന് മാസം ലക്ഷങ്ങളാണ് സമ്പാ​ദ്യം.

വാപ്പച്ചി അവസാനം വിളിച്ചത് അന്ന്! ആ കോള്‍ കഴിഞ്ഞിട്ട് 231 ദിവസം! നവാസിന്റെ മകന്റെ നെഞ്ചുലയ്ക്കുന്ന വാക്കുകള്‍
വാപ്പച്ചി അവസാനം വിളിച്ചത് അന്ന്! ആ കോള്‍ കഴിഞ്ഞിട്ട് 231 ദിവസം! നവാസിന്റെ മകന്റെ നെഞ്ചുലയ്ക്കുന്ന വാക്കുകള്‍

അതേസമയം മോഡേണായും ​ഗ്ലാമറസായും വസ്ത്രം ധരിക്കുന്നതിന് രേണു വിമർശനവും ഏറ്റുവാങ്ങുന്നുണ്ട്. തന്നെ രേണു സുധിയുമായി ഉപമിക്കുന്നവർക്ക് പുതിയ അഭിമുഖത്തിലൂടെ മറുപടി നൽകുകയാണ് സഫ. താൻ രേണു സുധി ആവില്ലെന്ന് സഫ പറയുന്നു. രേണു സുധി ആകാനുള്ള ശ്രമം ഒന്നുമല്ല. രേണു ചേച്ചി ഹിന്ദുവായതുകൊണ്ട് അതിന്റേതായ കോസ്റ്റ്യൂംസ് ഒക്കെ ധരിക്കാം. ഞാൻ മുസ്ലീമായതുകൊണ്ട് ധരിക്കുന്നില്ലെന്നല്ല.

എനിക്ക് എന്റേതായ ഒരു ലിമിറ്റ് കോസ്റ്റ്യൂംസിന്റെ കാര്യത്തിൽ. പിന്നെ എല്ലാവരുടെ കൂടെയും ഞാൻ അഭിനയിക്കില്ല. രേണു ചേച്ചിയുടെ കൂടെ അഭിനയിച്ചവരിൽ കുറച്ച് മാന്യമായി അഭിനയിക്കുന്ന വ്യക്തിയുടെ കൂടെയാണ് ഞാൻ അഭിനയിച്ചത്. അത്രയും മോശമായവരുടെ കൂടെ ഞാൻ അഭിനയിക്കില്ല. അത് എന്റെ വാക്കാണ്.

Safa renu sudhi

എന്നെ സ്നേഹിക്കുന്ന കുറച്ച് പേരുണ്ട് അവർക്ക് എന്നെ ആ രൂപത്തിൽ കാണുന്നത് ഇഷ്ടമല്ല. മാത്രമല്ല ഞാൻ അങ്ങനെ അഭിനയിക്കുകയുമില്ല. ബി​ഗ് ബോസിൽ നിന്നും വിളി വന്നാൽ തീർച്ചയായും പോകും. എന്തായാലും കിട്ടിയാൽ പോകും. അത് നല്ലൊരു അവസരമാണല്ലോ ലൈഫ് കിട്ടുന്ന. അത് എല്ലാവർക്കും കിട്ടണമെന്നുമില്ലല്ലോ സഫ പറഞ്ഞു. കുട്ടിയോട് സ്നേഹമുള്ളതായി മെഹ്നാസ് നിരന്തരം അഭിമുഖങ്ങളിൽ പറയുമെങ്കിലും ആത്മാർത്ഥമായി അതുള്ളതായി എനിക്ക് തോന്നിയിട്ടില്ല.

സഹതാപം കിട്ടാൻ വേണ്ടിയാണ് കുട്ടിയുടെ കാര്യത്തിൽ ആകുലതയുള്ള തരത്തിൽ മെഹ്നാസ് സംസാരിക്കുന്നത്. ഇനി മെഹ്നുവിന് ഒപ്പം ജീവിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് തന്നെയാണ് പരാതിയുമായി മുന്നോട്ട് പോകുന്നത്. എന്നെ ഉപദ്രവിക്കാതിരിക്കാൻ പ്രൊട്ടക്ഷൻ ഓഡർ വാങ്ങിയിട്ടുണ്ട്.

'രാജപ്പൻ' എന്ന് കളിയാക്കുന്ന സമയത്തിറങ്ങിയ സിനിമ; ഇന്ദ്രൻ ​ഗംഭീര ആക്ടറാണ്, പക്ഷെ...; ദീപു കരുണാകരൻ
'രാജപ്പൻ' എന്ന് കളിയാക്കുന്ന സമയത്തിറങ്ങിയ സിനിമ; ഇന്ദ്രൻ ​ഗംഭീര ആക്ടറാണ്, പക്ഷെ...; ദീപു കരുണാകരൻ

ബന്ധം വേർപ്പെടുത്താനുള്ള കാര്യങ്ങളും ചെയ്ത് വരികയാണ് എന്നും സഫ പറയുന്നു. രേണു സുധി നായികയായ ഷോർട്ട് ഫിലിമുകൾ, മ്യൂസിക്ക് വീഡിയോകൾ എന്നിവയിലൂടെ ശ്രദ്ധിക്കപ്പെട്ട യുവാവ് പ്രതീഷിനൊപ്പമാണ് സഫ റീലുകൾ എല്ലാം ചെയ്യുന്നത്. ഇരുവരും ചെയ്ത റീലുകൾ എല്ലാം ഇതിനോടകം മില്യൺ കണക്കിന് വ്യൂസ് നേടി കഴിഞ്ഞു. ഒരു മാസം മുമ്പാണ് സഫ ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് തുറന്നത്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X