ഒന്നും പഴയത് പോലെയല്ല, കണ്ണമ്മ വിളിയും ഇല്ലാതായി, രണ്ട് പേരും മാറുന്നു; മീനമ്മ വിളി നിന്നതിന് പിന്നാലെ ചർച്ച

By Desk

ദിയ കൃഷ്ണയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഭർത്താവ് അശ്വിൻ ​ഗണേശിനും അശ്വിന്റെ കുടുംബത്തിനും യാതൊരു പരി​ഗണനയും ദിയയും കുടുംബവും നൽകുന്നില്ലെന്നാണ് വിമർശകർ പറയുന്നത്. എന്നാൽ തന്റെ നിലപാടുകളിൽ നിന്നും സംസാര രീതികളിൽ നിന്നും മാറാൻ ദിയ കൃഷ്ണ തയ്യാറല്ല. അശ്വിൻ ​ഗണേശും പരസ്യമായി ഇത് എതിർക്കുന്നില്ല. അമ്മായിയമ്മയെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദ​മായ ശേഷവും ഇവർ ഒരുമിച്ചുള്ള ഫോട്ടോകൾ പങ്കുവെച്ചിരുന്നു. എന്നാൽ അശ്വിനും ​ദിയയും തമ്മിൽ ഇപ്പോൾ പഴയത് പോലുള്ള അടുപ്പം കാണുന്നില്ലെന്നാണ് നെറ്റിസൺസ് പറയുന്നത്.

അതിന് മുകളിൽ ഞാൻ പറയുന്നില്ല, കാരണം നയൻതാരയോടുള്ള ബഹുമാനം. കഴിഞ്ഞതെല്ലാം വിഘ്നേശ് മറന്നിരിക്കും
അതിന് മുകളിൽ ഞാൻ പറയുന്നില്ല, കാരണം നയൻതാരയോടുള്ള ബഹുമാനം. കഴിഞ്ഞതെല്ലാം വിഘ്നേശ് മറന്നിരിക്കും

വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തോട് അടുക്കവെ ഇവരുടെ പഴയ അഭിമുഖങ്ങളും വ്ലോ​ഗുകളും ഇപ്പോഴത്തെ രീതികളും വെച്ച് നോക്കുമ്പോൾ വലിയ മാറ്റം തോന്നുന്നുണ്ടെന്ന് നെറ്റിസൺസ് പറയുന്നു. സ്വാഭാവികമായി എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ ആണിതെന്ന് പറയുന്നവരുണ്ടെങ്കിലും ചിലർ ഇത് അം​ഗീകരിക്കുന്നില്ല.

Diya Krishna  Aswin Ganesh
Photo Credit: Diya Krishna, Aswin Ganesh / Instagram

വിവാഹ ജീവിതത്തിൽ ഭർത്താവും ഭാര്യയും തമ്മിലുണ്ടാകുന്ന പതിവ് പ്രശ്നങ്ങളായി ഇത് കാണാൻ പറ്റില്ലെന്നാണ് ഇവരുടെ വാദം. മുമ്പ് ദിയയെ എപ്പോഴും കണ്ണമ്മ എന്നാണ് അശ്വിൻ സ്നേഹത്തോടെ വിളിച്ചിരുന്നത്. എന്നാലിപ്പോൾ ഈ വിളി കേൾക്കാനേയില്ല. ദിയയുടെ ലക്ഷ്വറി ജീവിതത്തിൽ ആവേശഭരിതനായിരുന്ന അശ്വിന് ഇന്ന് പഴയ ഉൻമേഷമൊന്നും ഇല്ലെന്നും വാദമുണ്ട്.

​ഗ്ലാമർ വേഷം ചെയ്യാൻ നിർദേശിച്ച പിതാവ്, സമ്പാദ്യവും അപഹരിച്ചു; അന്നത്തെ കണ്ണീരിന് മുക്തയ്ക്ക് ലഭിച്ച പ്രതിഫലം!
​ഗ്ലാമർ വേഷം ചെയ്യാൻ നിർദേശിച്ച പിതാവ്, സമ്പാദ്യവും അപഹരിച്ചു; അന്നത്തെ കണ്ണീരിന് മുക്തയ്ക്ക് ലഭിച്ച പ്രതിഫലം!

സാമ്പത്തികമായി ദിയയേക്കാൾ ഏറെ പിന്നിലാണ് അശ്വിൻ. എന്നാൽ പണത്തിനും പ്രശസ്തിക്കമപ്പുറം അശ്വിന്റെ സ്വഭാവ രീതികളാണ് ദിയക്ക് ഇഷ്ടപ്പെട്ടത്. അശ്വിൻ തന്നെ വളര നല്ല രീതിയിൽ ട്രീറ്റ് ചെയ്യാറുണ്ടെന്നാണ് ദിയ പറയാറുള്ളത്. എന്നാൽ ദിയ അശ്വിനെ ട്രീറ്റ് ചെയ്യുന്ന രീതി വിമർശനങ്ങൾക്ക് വഴി വെക്കുന്നു. മുമ്പ് അശ്വിനായിരുന്നു ദിയയുടെ ലോകം. സ്വന്തം വീട്ടുകാരോട് പോലും ദിയ വലിയ അടുപ്പം കാണിച്ചിരുന്നില്ല. എന്നാലിന്ന് അങ്ങനെയല്ല.

വീട്ടുകാർക്ക് ദിയ വലിയ പ്രാധാന്യം നൽകുന്നു. സഹോദരിമാർക്കൊപ്പം സമയം ചെലവഴിക്കുന്നു. അനിയത്തി ഇഷാനി കൃഷ്ണയ്ക്കും ഹൻസിക കൃഷ്ണയ്ക്കുമൊപ്പം ചെലവഴിച്ച നിമിഷങ്ങളുടെ ഫോട്ടോകൾ ദിയ പങ്കുവെച്ചിട്ടുണ്ട്. അശ്വിൻ ദിയക്കൊപ്പമില്ല. ഇതിന് മുമ്പ് അഹാന എഡിറ്റ് ചെയ്ത ഓമിയുടെ ദൃശ്യങ്ങൾ പങ്കുവെച്ചപ്പോൾ ഹൻസികയെയും അഹാനയെയും ടാ​ഗ് ചെയ്തു. കുഞ്ഞിന്റെ അച്ഛനായ അശ്വിനെ ടാ​ഗ് ചെയ്തില്ല.

മുൻപുള്ള ദിയ ഇങ്ങനെയേ അല്ലായിരുന്നു എന്നാണ് നെറ്റിസൺസ് പറയുന്നത്. അശ്വിനെ വിവാഹം ചെയ്തപ്പോൾ തന്റെ സഹോദരിമാരുമായി സൗഹൃദത്തിലാകുമെന്നാണ് ദിയ കരുതിയത്. എന്റെ സഹോദരിമാർ ആരോടും അങ്ങോട്ട് പോയി സംസാരിക്കില്ല. ഇവനും സംസാരിക്കില്ല. പക്ഷെ ഭാവിയിൽ ഇവരെല്ലാം സൗഹൃദത്തിലാകും. ഇവന്റെ സ്വഭാവം എല്ലാവർക്കും ഇഷ്ടമാകും. പാവമാണ്. എന്റെ കസിൻ ബ്രദേർസ് ഇവനുമായി വലിയ കമ്പനിയാണെന്നും ദിയ വിവാഹം നിശ്ചയിച്ച സമയത്ത് പറഞ്ഞിരുന്നു. എന്നാൽ സഹോദരിമാരുമായി അശ്വിന് വലിയ സൗഹൃദമില്ല. ഒരു വീട്ടിലാണെങ്കിലും ഇവർ തമ്മിൽ വലിയ അടുപ്പം കാണിക്കുന്നില്ല.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X