സഹോദരിമാരുമായുള്ള താരതമ്യം, ചെറുപ്പത്തിലെ ദിയ വളർന്നപ്പോൾ ആകെ മാറി; ചർച്ചയായി ദിയ കൃഷ്ണ
ദിയ കൃഷ്ണയുടെ ഒന്നിന് പിറകെ ഒന്നായുള്ള വിവാദങ്ങൾ ഉണ്ടാക്കുന്ന വിമർശനങ്ങൾ വലുതാണ്. കടുത്ത വിമർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ദിയയുടെ കമന്റ് ബോക്സ്. അതേസമയം ഒരു വിഭാഗം പറയുന്നത് ചെറുപ്പം മുതലേയുള്ള ഇൻസെക്യൂരിറ്റി കാരണമാണ് ദിയ ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ്.
ഞാൻ ആ കുടുംബത്തിൽ നിൽക്കുമ്പോഴും എല്ലാവരും പറഞ്ഞത് ആ കൊച്ചിന് മാത്രം എന്തോ എവിടെയോ ഒരു അപാകതയില്ലേ എന്നാണ്. ആ കൊച്ച് മാത്രം ഈ വീട്ടിലുള്ളതാണോ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ എന്നാണ് ദിയ ഒരിക്കൽ പറഞ്ഞത്. സഹോദരിമാരുമായി എപ്പോഴും ദിയക്ക് താരതമ്യം നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം ദിയയെ മാനസികമായി ബാധിച്ചിരിക്കാമെന്നും ഇൻസെക്യൂരിറ്റിക്ക് കാരണമായിരിക്കാം എന്നും റെഡിറ്റിൽ അഭിപ്രായങ്ങളുണ്ട്.
സോഷ്യൽ മീഡിയ ഇക്കാര്യത്തിൽ കൂടുതൽ വിമർശിക്കുന്നത് സിന്ധു കൃഷ്ണയെയാണ്. മക്കളിൽ പ്രിയപ്പെട്ടവരുണ്ടാകുന്നത് കുട്ടിക്കാലത്ത് മറ്റ് മക്കളെ ബാധിക്കും. സിന്ധു കൃഷ്ണ എപ്പോഴും അഹാന കൃഷ്ണയ്ക്കാണ് മുൻഗണന കൊടുക്കാറുണ്ടെന്ന് തോന്നാറുണ്ടെന്ന് പലപ്പോഴും കമന്റുകൾ വന്നിട്ടുണ്ട്. പഠനത്തിൽ സഹോദരിമാരേക്കാൾ പിന്നിലായിരുന്നു ദിയ. ഈ താരതമ്യങ്ങളും ബാധിച്ചിരിക്കാമെന്ന് അഭിപ്രായമുണ്ട്.

അതേസമയം ദിയ കൃഷ്ണ അമ്മയോടും സഹാേദരിമാരോടും വലിയ സ്നേഹപ്രകടനങ്ങൾ നടത്താറില്ല. ഇക്കാര്യം ദിയ തന്നെ പറഞ്ഞിട്ടുമുണ്ട്. അമ്മയായ ശേഷമാണ് ദിയ കൂടുതൽ സമയം അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം ചെലവഴിക്കാൻ തുടങ്ങിയത്. ഈയടുത്ത് സിന്ധു കൃഷ്ണ ദിയയെക്കുറിച്ച് സംസാരിച്ചിരുന്നു. ഓസി ഏറെക്കുറെ ഓപ്പൺ ബുക്ക് ആണ്.
കുട്ടിയായിരുന്നപ്പോൾ പാവം കുട്ടിയായിരുന്നു. ഒട്ടും ബുദ്ധിമുട്ടില്ലാതെയാണ് അവളെ വളർത്തിയത്. അവൾക്ക് വേണ്ടി ഞാൻ കഷ്ടപ്പെട്ടിട്ടേയില്ല. വളരെ അഡ്ജസ്റ്റ് ചെയ്യും. വളർന്നപ്പോൾ അത്യാവശ്യം നമ്പറൊക്കെയുള്ള കുട്ടിയായി. ദിയ മാത്രമാണ് എപ്പോഴും സുഹൃത്തുക്കളുടെ കൂടെ കറങ്ങുന്നത്. ആൺകുട്ടികളുടെ സ്വഭാവമായിരുന്നു. അറ്റാച്ച്മെന്റ് കൂടുതലും സുഹൃത്തുക്കളോടായിരുന്നു. എല്ലാവരും ഒരേ പോലെയാകില്ലല്ലോ. ഞങ്ങൾക്കത് ശീലമായി. ഞാൻ സിനിമയ്ക്ക് പോകുന്നു, അമ്മ വരുന്നോയെന്ന് ദിയ ഇതുവരെ ചോദിച്ചിട്ടില്ല. എന്നാൽ അഹാന എപ്പോഴും ചോദിക്കും. ദിയ വ്യത്യസ്തയായിരിക്കും. അതുകൊണ്ടായിരിക്കും അങ്ങനെ എന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്.
പ്രണയ ബന്ധങ്ങളിലും ദിയക്ക് ഇൻസെക്യൂരിറ്റി ഉണ്ടായിട്ടുണ്ട്. എന്റെ ജീവിതത്തിൽ ആരൊക്കെ വന്ന് പോയിട്ടുണ്ടോ നീ വളരെ സുന്ദരിയാണെന്ന ഫീലിംഗ് എനിക്ക് തന്നിട്ടില്ല. പാസ്റ്റിൽ ഏതൊക്കെ റിലേഷൻഷിപ്പിൽ ആയിട്ടുണ്ടോ ഒട്ടുമിക്കതിലും ഞാൻ ഇൻസെക്യൂർ ആയിരുന്നു. കാരണം എന്റെ കൂടെ നിൽക്കുന്നവർ വേറെ പെണ്ണുങ്ങളെയായിരിക്കും നോക്കുന്നത്. അവൾ സുന്ദരിയാണെന്ന് പറയും. അപ്പോൾ ഞാൻ സുന്ദരിയല്ലേ എന്നെനിക്ക് തോന്നും. എന്റെ പ്രായത്തിന്റെ കൂടെ പ്രശ്നമായിരിക്കാം.
പക്ഷെ അശ്വിൻ ഒരു ഫ്രണ്ടായിരുന്നപ്പോഴും എന്നെ സെക്യൂർ ആക്കി. സുഹൃത്തായിരിക്കുമ്പോൾ നെെറ്റ് ഡ്രസ് ഇട്ട് വെറുതെ വീട്ടിലിരുന്നാലും എന്ത് ഭംഗിയാടാ നിന്നെ കാണാൻ എന്ന് പറയും. വെറുതെ പറയുന്നതാണോ എന്നെനിക്കറിയില്ല. ഞാൻ ഫാന്റസെെസ് ചെയ്ത തമിഴ് സിനിമാ കഥാപാത്രങ്ങളെ അശ്വിനിൽ കാണാൻ പറ്റി. പ്രൊപ്പോസ് ചെയ്തപ്പോഴും എനിക്ക് ആലോചിക്കേണ്ടി വന്നില്ല. എന്റെ എല്ലാ കാര്യങ്ങളും അശ്വിനറിയാമെന്നും ദിയ കൃഷ്ണ ഒരിക്കൽ പറഞ്ഞു.


Click it and Unblock the Notifications

