കൊച്ചിനെ എടുത്ത് കൊണ്ട് പോകുമെന്ന പോലെ സംസാരം, നാളെ മോശം അമ്മായിമ്മയായി ദിയ മാറും: വിമർശനം

By Desk

ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ഇൻസെക്യൂരിറ്റിയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച. ദിയ പങ്കുവെച്ച പുതിയ വ്ലോ​ഗിൽ വന്ന കമന്റും ദിയ ഇതിന് നൽകിയ മറുപടിയുമാണ് ഇതിന് കാരണം. കുഞ്ഞ് പപ്പ, അപ്പ എന്നാണ് വിളിക്കാൻ നോക്കുന്നത് മമ്മയെന്ന് അല്ലെന്നായിരുന്നു കമന്റ്. ഇത് ദിയക്ക് ഇഷ്ടപ്പെട്ടില്ല. കുഞ്ഞ് എന്റെ മുഖത്ത് നോക്കിയാണ് വിളിച്ചത്. അവൻ വാക്കുകൾ പറയാൻ തുടങ്ങിയതേയുള്ളൂ. ഈ ഭൂമിയിൽ മറ്റാരേക്കാളും അവനെ അറിയുന്ന അമ്മയെന്ന നിലയിൽ അവൻ അവന്റെ ഭാഷയിൽ മമ്മയെന്ന് എന്നെ വിളിക്കുകയാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും എന്ന് ദിയ മറുപടിയും നൽകി.

ഞാൻ ഒരു ചരക്കായിരുന്നു; എന്താണ് പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ? സെൽഫ് റെസ്പെക്ടുള്ള സ്ത്രീയല്ല; ഷെഫീന ബീവി
ഞാൻ ഒരു ചരക്കായിരുന്നു; എന്താണ് പറയുന്നതെന്ന് വല്ല ബോധവുമുണ്ടോ? സെൽഫ് റെസ്പെക്ടുള്ള സ്ത്രീയല്ല; ഷെഫീന ബീവി

ഒരമ്മ എന്ന നിലയിൽ വളരെ ഇൻസെക്യൂർ ആണ് ദിയയെന്ന് നെറ്റിസൺസ് പറയുന്നു. കുഞ്ഞ് വളരുമ്പോൾ ഈ പൊസസീവ്നെസ് പ്രശ്നമാകുമെന്നും അഭിപ്രായമുണ്ട്. ഇന്ന് മകനെ ഭാര്യക്ക് വിട്ട് നൽകാത്ത അമ്മായിയമ്മമാർക്കെതിരെ ദിയ നിരന്തരം വീഡിയോകൾ പങ്കുവെക്കാറുണ്ട്. നാളെ ദിയയും ഇത്തരമൊരു അമ്മായിയമ്മമാരായി മാറാൻ സാധ്യതയുണ്ടെന്ന് റെഡിറ്റ് യൂസേർസ് പറയുന്നു.

Diya Krishna
Photo Credit: Aswin Ganesh / Instagram

ഭർത്താവ് അമ്മയോട് ഭാര്യയേക്കാൾ സ്നേഹം കാണിക്കുന്നത് ഇഷ്‌ടമല്ലാത്തയാളാണ് ദിയ കൃഷ്ണ. എന്നാൽ മകന്റെ കാര്യത്തിൽ ഇങ്ങനെ പൊസസീവായാൽ ഭാവിയിൽ അത്തരമൊരു അമ്മായിയമ്മയായി മാറുമെന്ന് അഭിപ്രായങ്ങളുണ്ട്. ദിയയുടെ ഇൻസെക്യൂരിറ്റിക്ക് പല കാരണങ്ങൾ റെ‍ഡിറ്റ് യൂസേർസ് നിരത്തുന്നുണ്ട്. കുഞ്ഞിനെ മറ്റാരും അധിക സമയം എടുക്കുന്നതോ ലാളിക്കുന്നതോ ദിയക്കിഷ്ടമല്ല. കുഞ്ഞ് കരഞ്ഞാൽ ഉടനെ അമ്മയുടെ കയ്യിൽ കൊടുക്കണമെന്ന് പല ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിൽ വീഡിയോ പങ്കുവെച്ച് കൊണ്ട് ദിയ പറഞ്ഞിട്ടുണ്ട്.

ഭർത്താവ്, കുഞ്ഞ് എന്നിങ്ങനെ തന്റേതെന്ന് കരുതുന്ന കാര്യങ്ങളിൽ ദിയ വല്ലാതെ പൊസസീവ് ആകുന്നെന്നും ഒരുപക്ഷെ ഇത് പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ ഭാ​ഗമായിരിക്കാം എന്ന് വാദമുണ്ട്. അതേസമയം തന്റെ അനുഭവങ്ങളായിരിക്കാം ദിയയുടെ ഈ ഇൻസെക്യൂരിറ്റിക്ക് കാരണമെന്നും റെഡിറ്റ് യൂസേർസ് പറയുന്നു. തന്റെ മൂന്ന് സഹോദരിമാരുമായും എപ്പോഴും താരതമ്യം നേരിടേണ്ടി വരുന്നയാളാണ് ദിയ. ഇതിന് പുറമെ പ്രണയബന്ധങ്ങളിലെല്ലാം വഞ്ചിക്കപ്പെട്ടു.

എന്റെ ജീവിതത്തിൽ വന്ന് പോയിട്ടുള്ള ചില പയ്യൻമാർ തന്റെ ജീവിതം തന്നെ നശിപ്പിച്ചെന്ന് ദിയ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ചിരിച്ച് കളിച്ച് നടന്ന എന്നെ എങ്ങനെ കരഞ്ഞ് കൊണ്ട് ഉറങ്ങാം എന്ന് പഠിപ്പിച്ച ഒരു കൂട്ടം ആൾക്കാരാണ്. ജീവിത കാലം മുഴുവൻ തെറ്റായ ഒരു പങ്കാളിക്കൊപ്പം ജീവിച്ച് അയാളുടെ ടോക്സിസിറ്റി കണ്ട് കരഞ്ഞ് 20 വർഷത്തെ ബന്ധം എന്ന് സോഷ്യൽ മീഡിയയിലിടാൻ എന്നെ കിട്ടില്ല. മുൻകാമുകൻമാരെല്ലാം എന്നെ വഞ്ചിക്കുകയായിരുന്നു. അത് തന്നെ മാനസികമായി ബാധിച്ചിരുന്നെന്നും ദിയ കൃഷ്ണ പറഞ്ഞിട്ടുണ്ട്.

എന്റെ എക്സുകളെല്ലാം വേറെ പെണ്ണുങ്ങളുടെ മണമടിക്കുമ്പോൾ അങ്ങോട്ട് പോയതാണെ്. ഡേറ്റ് ചെയ്തവരെ പത്ത് പതിനൊന്ന് വർഷം പ്രേമിച്ച് വിവാഹം ചെയ്ത് വാട്ട് എ ലൗ സ്റ്റോറി എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഈ പറഞ്ഞ പയ്യൻമാർക്കൊന്നും അതിന് താൽപര്യമില്ലായിരുന്നെന്നും ദിയ കൃഷ്ണ പറഞ്ഞു. ഇതെല്ലാമായിരിക്കാം ദിയ പൊസസീവ് ആകുന്നതിന് കാരണമെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന വിവരം.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X