ഏത് അടവും ജ്യോതിക മടക്കി കയ്യിൽ തരുന്നു, വിജയുടെ ഈഗോ ഇളകുമോ; മുഖ്യമന്ത്രിയായിട്ടും നടിക്ക് കുലുക്കമില്ല
തമിഴക രാഷ്ട്രീയം ഇനി വരും നാളുകളിൽ സിനിമാറ്റിക് ആയി മുന്നോട്ട് പോകുമെന്നാണ് പലരും കരുതുന്നത്. തമിഴകത്തെ ഏറ്റവും വലിയ താരമാമ് ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി. ദളപതി വിജയ് മുഖ്യമന്ത്രിയായതിന്റെ സന്തോഷത്തിലാണ് ആരാധകരും സഹപ്രവർത്തകരും. സിനിമാ ലോകത്തെ നിരവധി പേർ വിജയ്ക്ക് ആശംസകളറിയിച്ചു. എന്നാൽ നടി ജ്യോതിക വിജയ്ക്ക് ആശംസയറിയിച്ചിട്ടില്ല. വിജയുടെ ഹിറ്റ് നായികയായിരുന്നു ജ്യോതിക. വർഷങ്ങളായി അറിയാവുന്നവർ. എന്നാൽ ജ്യോതിക എന്തുകൊണ്ട് മൗനം പാലിച്ചു എന്ന ചോദ്യങ്ങളുണ്ട്.
വിജയ്നോട് ജ്യോതികയ്ക്ക് അകൽച്ചയുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ വിജയ് ആരാധകരെ കണ്ണെടുത്താൽ കണ്ടുകൂടാത്തയാളാണ് ജ്യോതികയെന്നാണ് തമിഴകത്തെ സംസാരം. വിജയ് ആരാധകർ നടത്തുന്ന സെെബർ ആക്രമണം, പ്രത്യേകിച്ചും സ്ത്രീകൾക്കെതിരെ വരാറുള്ള അധിക്ഷേപങ്ങൾ എന്നിവയൊന്നും ജ്യോതികയ്ക്ക് ഇഷ്ടമല്ല. മറ്റ് താരങ്ങളെ പോലെ ഒരുപാട് ഡിപ്ലോമസി കാണിക്കാനും ജ്യോതിക തയ്യാറല്ല.

കഴിഞ്ഞ ദിവസം വിജയ് മുഖ്യമന്ത്രിയായതിന്റെ സന്തോഷത്തിൽ ജ്യോതികയ്ക്ക് കമന്റ് ബോക്സിൽ ഒരു കൊട്ട് കൊടുക്കാൻ നോക്കിയ ആൾക്ക് നടി കണക്കിന് കൊടുത്തു. ഡിഎംകെ ഭരണകാലത്തെ പ്രശ്നങ്ങൾ അവഗണിച്ച ജ്യോതിക ഇനി ആക്ടിവിസത്തിലിറങ്ങണമെന്നും എല്ലാ വിഷയത്തിലും കരഞ്ഞ് നിങ്ങൾക്കും കുടുംബത്തിനും നല്ല പണമുണ്ടാക്കാം എന്നായിരുന്നു ഇന്റലിജന്റ് ഫൂൾ എന്ന അക്കൗണ്ടിൽ നിന്നും വന്ന കമന്റ്.
ഇന്റലിജന്റ് ഫൂൾ എന്നത് നിങ്ങൾക്ക് അനുയോജ്യമായ പേര് തന്നെയാണെന്നാണ് ജ്യോതിക മറുപടി നൽകിയത്. വിജയ് ആരാധകരെ വെറുതെയങ്ങ് കമന്റ് ചെയ്ത് വിടാൻ ജ്യോതിക തയ്യാറല്ല. തമിഴ് സൂപ്പർതാരങ്ങളുടെ സിനിമകളിലെ സ്ത്രീ വിരുദ്ധതയിലും നായികമാർക്ക് പ്രാധാന്യമില്ലാത്തതിലും കടുത്ത എതിർപ്പുള്ളയാളാണ് ജ്യോതിക. ഇത് പല അഭിമുഖങ്ങളിലും പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇതിൽ പ്രകോപിതരായവരിൽ വിജയ് ആരാധകരുമുണ്ട്.
എന്നാൽ ഇവരെ ജ്യോതിക കണക്കിലെടുക്കുന്നേയില്ല. മുമ്പൊരിക്കൽ സൂര്യയെ വിജയ് ആരാധകൻ ഇകഴ്ത്തിയപ്പോൾ ജ്യോതിക പ്രതികരിച്ചു. ആ പ്രതികരണത്തിന്റെ അർത്ഥം ഈയടുത്താണ് ആരാധകർക്ക് പോലും മനസിലായത്. വിജയ് ആണ് താങ്കളുടെ ഭർത്താവിനേക്കാളും മികച്ചത് എന്നായിരുന്നു ആരാധകന്റെ കമന്റ്. ഇതിന് ചിരിക്കുന്ന സ്മെെലിയായിരുന്നു ജ്യോതികയുടെ മറുപടി. കുറച്ച് വർഷങ്ങൾക്കിപ്പുറം വിജയുടെ ഭാര്യ സംഗീത വിവാഹമോചനക്കേസ് നൽകി.
വിജയ്ക്ക് ഒരു നടിയുമായുള്ള അവിഹിതബന്ധവും പുറത്തായി. വിജയ് ആരാധകർ ഏതൊക്കെ അടവുമായെത്തിയാലും ജ്യോതിക പതറാതെ തടുക്കുന്നു. ഇതിന്റെ ആഴം ചെറുതല്ല. പൊതുവെ ഈഗോ പ്രശ്നമുള്ളയാളാണ് വിജയ് എന്നാണ് തമിഴകത്തെ സംസാരം. വിജയേക്കാളും ഈഗോയും പ്രകോപനത്തിനുള്ള ത്വരയും അന്ധമായി ആരാധിക്കുന്ന പല ആരാധകർക്കുമുണ്ട്. ഇന്ന് തമിഴ്നാടിന്റെ അധിപനാണ് വിജയ്. എന്നാൽ ഇതൊന്നും ജ്യോതിക കാര്യമാക്കുന്നില്ല.
വിജയ് ആരാധകരുടെ അധിക്ഷേപങ്ങൾ ഭയന്ന് മിണ്ടാതിരിക്കുന്ന അഭിനേതാക്കളുണ്ട്. സംഗീതയ്ക്കുണ്ടായ അനീതിയെ പല അഭിനേതാക്കളും അവഗണിക്കുന്നതും ഇക്കാരണത്താലാണ്. ജ്യോതികയുടെ നീരസത്തിന് പല കാരണങ്ങളുണ്ട്. വിജയ് ചിത്രം മെർസലിൽ നിന്ന് പിന്മാറിയതിന്റെ പേരിൽ കടുത്ത സെെബർ ആക്രമണം വിജയ് ആരാധകർ ജ്യോതികയ്ക്ക് നേരെ നടത്തി. മാസങ്ങളോളം ഇത് തുടർന്നിരുന്നു. പിന്നീട് വിജയുടെ പേര് പല വേദികളിലും അഭിമുഖങ്ങളിലും ജ്യോതിക ഒഴിവാക്കി.


Click it and Unblock the Notifications

