കുടുംബഫോട്ടോ നീക്കി, പ്രശ്നങ്ങൾ പുകയുന്നു? സ്വത്തു തർക്കമായിരിക്കുമെന്ന് റെഡിറ്റ് യൂസേർസ്; ചർച്ച
അഹാന കൃഷ്ണയുടെ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാണ്. കുറച്ച് നാളുകളായി താര കുടുംബത്തെക്കുറിച്ചുള്ള വിവാദങ്ങളില്ലായിരുന്നു. ഇപ്പോഴിതാ പുതിയ വിഷയം വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി കുഞ്ഞിനൊപ്പം കാനഡയിൽ നിന്നും നാട്ടിലെത്തിയത്. തൻവിയുടെ രണ്ടാമത്തെ കുഞ്ഞിനെ ആദ്യമായാണ് നാട്ടിലെ ബന്ധുക്കൾ നേരിൽ കാണുന്നത്. തന്റെ പ്രിയപ്പെട്ട അമ്മൂമ്മയെ കണ്ട തൻവി അമ്മൂമ്മയ്ക്കൊപ്പമുള്ള ഫോട്ടോയും ഹൃദ്യമായ കുറിപ്പും പങ്കുവെച്ചു. സിന്ധു കൃഷ്ണയുടെ അമ്മയെ അടുത്ത കാലത്തായി സിന്ധുവിനൊപ്പമോ മക്കൾക്കൊപ്പമോ കാണാറില്ല.
സിന്ധുവിന്റെ അച്ഛൻ മരിച്ച ശേഷം സിന്ധുവിന്റെ അമ്മയെ ഇവർക്കൊപ്പം വ്ലോഗുകളിൽ കാണാതായി. മരിച്ച ശേഷമുള്ള ചടങ്ങിന് ഇവരെല്ലാം ഒരുമിച്ചെടുത്ത കുടുംബഫോട്ടോയിൽ സിന്ധുവിന്റെ അമ്മയുണ്ടായിരുന്നു. എന്നാൽ ഈ ഫോട്ടോകൾ ഇപ്പോൾ നീക്കം ചെയ്തെന്നാണ് റെഡിറ്റ് യൂസേർസ് പറയുന്നത്. മരണ ശേഷമുള്ള ചടങ്ങിൽ ഫോട്ടോഷൂട്ടിന് പോലെ അണിഞ്ഞൊരുങ്ങിയെന്ന് അന്ന് നെറ്റിസൺസിൽ നിന്നും സിന്ധുവിനും മക്കൾക്കും വിമർശനം വന്നിരുന്നു.

എന്തോ പ്രശ്നം താര കുടുംബത്തിനുള്ളിൽ നടന്നിട്ടുണ്ടെന്നാണ് നെറ്റിസൺസിന്റെ വാദം. തൻവി മുൻപത്തെ തവണ വന്നപ്പോൾ സിന്ധുവിനോടും മക്കളോടും വലിയ അടുപ്പം കാണിച്ചിരുന്നു. എന്നാൽ ഇത്തവണ തൻവി ഇവർക്കൊപ്പമുള്ള ഫോട്ടോകളൊന്നും പങ്കുവെച്ചിട്ടില്ലെന്നും നെറ്റിസൺസ് വാദിക്കുന്നു. പല ഊഹാപോഹങ്ങൾ റെഡിറ്റിൽ വരുന്നുണ്ട്. സ്വത്ത് തർക്കമായിരിക്കാമെന്നാണ് ഒരു വാദം. അമ്മൂമ്മ സൗന്ദര്യ പിണക്കത്തിലാണെന്ന് അഹാന ഒരു വ്ലോഗിൽ പറഞ്ഞിട്ടുണ്ട്. അതായിരിക്കാം കാണാത്തതെന്നാണ് ഒരു കമന്റ്. ഭർത്താവ് മരിച്ച് അധിക നാളായിട്ടില്ലാത്തതിനാൽ സിന്ധു കൃഷ്ണയുടെ അമ്മ എല്ലാത്തിൽ നിന്നും മാറി നിൽക്കുന്നതാകാനും സാധ്യതയുണ്ട്.
ഈയടുത്തായി കെകെ കുടുംബത്തിന് നേരെയുള്ള വിമർശനങ്ങൾ കൂടിയിട്ടുണ്ട്. ഹൻസിക കൃഷ്ണയുടെ സബ്സ്ക്രിപ്ഷൻ വീഡിയോ, ദിയ കൃഷ്ണ നടത്തിയ പരാമർശം എന്നിവയാണ് ഇതിന് പ്രധാന കാരണമായത്. ദിയയുടെ യൂട്യൂബ് സബ്സ്ക്രെെബേർസ് കുറഞ്ഞു. നെഗറ്റീവ് കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ദിയയുടെ വ്ലോഗുകളുടെ കമന്റ് ബോക്സ്. സിന്ധു കൃഷ്ണയുടെയും ദിയ കൃഷ്ണയുടെയും വ്ലോഗുകൾക്ക് മുൻപത്തെ പോലെ കാഴ്ചക്കാരില്ലെന്നാണ് നിരീക്ഷണം. വിവാദങ്ങൾ ഇവരുടെ ജനപ്രീതിയെ ബാധിച്ചിട്ടുണ്ട്. ഇതിനിടെയാണ് വിവാദ വിഷയം.
തന്റെ വ്യക്തി ജീവിതത്തിൽ ആരും അഭിപ്രായം പറയേണ്ടെന്ന് ദിയ എപ്പോഴും പറയാറുണ്ട്. എന്നാൽ ദിയയുടെ വ്ലോഗ് വന്നാൽ മിക്കപ്പോഴും ചർച്ചകളാണ്. വിവാഹം കഴിഞ്ഞിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ. ഇതിനുള്ളിൽ ദിയക്ക് ഭർത്താവിന്റെ വീട്ടുകാരോടുള്ള മനോഭാവത്തിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് വ്യാപകമായി അഭിപ്രായങ്ങൾ വരാറുണ്ട്. കുഞ്ഞ് കാണാൻ അശ്വിനെ പോലെയാണെന്ന് പറഞ്ഞാൽ പോലും ദിയക്ക് ഇഷ്ടപ്പെടാറില്ല. കുഞ്ഞ് തന്നെ പോലെയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് പോലെ പോസ്റ്റുകളിടാറുണ്ടെന്ന് അഭിപ്രായങ്ങൾ വരാറുണ്ട്. എങ്ങനെ കുടുംബജീവിതം മുന്നോട്ട് കൊണ്ട് പോകണമെന്ന് പേളി മാണിയെ കണ്ട് പഠിക്കൂ എന്നാണ് ദിയക്ക് മിക്കപ്പോഴും വരാറുള്ള ഉപദേശം.


Click it and Unblock the Notifications