ഇനിയൊന്നും മറച്ചുവെക്കാനില്ല! പ്രണയം തന്നെ! വിജയിനെ കാണാന്‍ പോയതിനെക്കുറിച്ച് തൃഷ കുറിച്ചത്?

തൃഷ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അഭിനയത്തേക്കാളുപരി നടിയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. വിജയ് യുമായുള്ള ബന്ധം ചര്‍ച്ചയായി മാറിയിട്ട് കുറച്ചുകാലമായി. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലേക്ക് പകര്‍ത്താനുള്ള തീരുമാനത്തിലാണോ ഇവരെന്നായിരുന്നു ചോദ്യങ്ങള്‍. വിജയ് യുമായി ജോലി ചെയ്യാന്‍ കംഫര്‍ട്ടാണ്. വീട്ടിലേക്ക് വരുന്നത് പോലെയാണ് അദ്ദേഹത്തിനൊപ്പമുള്ള ലൊക്കേഷന്‍ അനുഭവം. പൊതുവേദികളിലെല്ലാം വിജയിനെക്കുറിച്ച് വാചാലയായിരുന്നു താരം. ഇവരുടെ പഴയ അഭിമുഖങ്ങളും, ചിത്രങ്ങളുമെല്ലാം വീണ്ടും വൈറലായിരുന്നു. വിജയ് യുടെ ഭാര്യ സംഗീത വിവാഹമോചനം ആവശ്യപ്പെട്ടതിന് കാരണം തൃഷയുടെ ഇടപെടലുകളാണോ എന്ന സംശയം തുടക്കത്തിലേയുണ്ടായിരുന്നു.

മുന്‍നിരയിലുണ്ടാവേണ്ട സംഗീതയും മക്കളും! ചിന്നവീട് നടത്തിയ ഷോ! തൃഷയ്ക്ക് രൂക്ഷവിമര്‍ശനം
മുന്‍നിരയിലുണ്ടാവേണ്ട സംഗീതയും മക്കളും! ചിന്നവീട് നടത്തിയ ഷോ! തൃഷയ്ക്ക് രൂക്ഷവിമര്‍ശനം

തങ്ങളുടെ ബന്ധത്തെക്കുറിച്ച് ചര്‍ച്ചകളൊക്കെ നടക്കുന്നത് അറിഞ്ഞെങ്കിലും ഇരുവരും മൗനം പാലിക്കുകയായിരുന്നു. പതിവുപോലെ തന്നെ വേദികളിലും, പരിപാടികളിലേക്കുമൊക്കെ ഒന്നിച്ച് എത്തുന്നുമുണ്ട്. അടുത്തിടെ ഇരുവരും വിവാഹ വേദിയില്‍ കൈകോര്‍ത്ത് പിടിച്ച് എത്തിയത് വിവാദമായിരുന്നു. വിമര്‍ശനങ്ങളും, വിവാദങ്ങളും നടക്കുന്നതൊന്നും ഇവരെ ബാധിച്ചിരുന്നില്ല. വിജയ് ജയിച്ചപ്പോള്‍ കാണാനും, സന്തോഷം പങ്കുവെക്കാനും തൃഷ ഓടിയെത്തിയിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനും തൃഷ എത്തിയിരുന്നു. അമ്മയോടൊപ്പമെത്തിയ തൃഷയെ സ്വീകരിച്ചത് വിജയയുടെ അമ്മയായിരുന്നു. അതീവ സന്തോഷത്തോടെയായിരുന്നു തൃഷ എത്തിയത്. ചിത്രങ്ങളും, വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.

Trisha s new post goes viral
Photo Credit: Trisha / Instagram

ഇളംനീല നിറത്തിലുള്ള സാരിയും, ഗോള്‍ഡന്‍ കളറിലുള്ള ബ്ലൗസും, ചേരുന്ന ആഭരണങ്ങളും അണിഞ്ഞ് മുല്ലപ്പൂവും വെച്ചായിരുന്നു തൃഷ എത്തിയത്. ലുക്കും, ഗെറ്റപ്പും ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തൃഷ തന്നെ ഇന്‍സ്റ്റഗ്രാമിലൂടെയായി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. പ്രണയം എപ്പോഴും ഉറക്കെ മുഴങ്ങുമെന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്. സാരിയും, ബ്ലൗസും, ചേരുന്ന ആഭരണങ്ങളുമൊക്കെയായി തന്നെ അണിയിച്ചൊരുക്കിയവര്‍ക്കും, ചിത്രങ്ങള്‍ പകര്‍ത്തിയവരോടുമെല്ലാം തൃഷ നന്ദി അറിയിച്ചിരുന്നു. സൂപ്പര്‍ എന്നായിരുന്നു ഖുശ്ബു കമന്റ് ചെയ്തത്. സ്റ്റണിംഗ് മൈ ഡിയര്‍ എന്നായിരുന്നു ലിസിയുടെ കമന്റ്.

വിജയ് വിവാഹമോചിതനാവും! തൃഷയെ വിവാഹം ചെയ്യും! രണ്ട് വര്‍ഷം മുന്നേ വേണു സ്വാമി പ്രവചിച്ചത്
വിജയ് വിവാഹമോചിതനാവും! തൃഷയെ വിവാഹം ചെയ്യും! രണ്ട് വര്‍ഷം മുന്നേ വേണു സ്വാമി പ്രവചിച്ചത്

ഗില്ലി എന്ന ചിത്രത്തിലൂടെയായിരുന്നു വിജയ് യും തൃഷയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. 2004 ല്‍ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. ആദി, കുരുവി, ലിയോ, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിലും ഇവരൊന്നിച്ച് അഭിനയിച്ചിരുന്നു. വിവാഹമോചനത്തിന് കാരണം സിനിമയിലെ തന്നെ നായികയായൊരു നടിയുമായുള്ള ബന്ധമാണെന്ന് സംഗീത ആരോപിച്ചതോടെയായിരുന്നു അത് തൃഷയാണോ എന്ന ചോദ്യങ്ങള്‍ വന്നതും, ഇവരൊന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ വീണ്ടും പ്രചരിച്ചതും.

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായാണ് വിജയ് യും സംഗീതയും വിവാഹിതരായത്. മകളുടെ പഠനവുമായി ബന്ധപ്പെട്ട് വിദേശത്താണ് സംഗീത. വിജയയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ സംഗീതയോ, മക്കളോ, പങ്കെടുത്തിരുന്നില്ല. അമ്മയ്ക്ക് പിന്തുണ അറിയിച്ചാണോ മക്കളും മാറി നിന്നതെന്നായിരുന്നു ചോദ്യങ്ങള്‍. മാതൃദിനത്തില്‍ അമ്മയ്ക്ക് ലഭിക്കാവുന്ന ഏറ്റവും സന്തോഷകരമായ കാര്യം. അത് കാണാന്‍ അമ്മ മുന്നില്‍ തന്നെയുണ്ടായിരുന്നു എന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X