അല്ലെങ്കിൽ തൃഷയുടെ പിറകെ, എന്നാൽ നിർണായക ദിനത്തിൽ മകൾ വേണം; എന്തൊരു നാണക്കേട്- വിമർശനം
കുറഞ്ഞത് ഉപമുഖ്യമന്ത്രി സ്ഥാനമെങ്കിലും സ്വപ്നം കണ്ടാണ് വിജയ് തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. കന്നിയങ്കത്തിൽ വിജയ്ക്ക് ലഭിച്ച ജനപിന്തുണ ആരെയും അമ്പരപ്പിക്കുന്നതാണ്. എന്നാൽ ഇത് വോട്ടായി മാറിയിട്ടുണ്ടോ എന്ന് കണ്ടറിയണം. കഴിഞ്ഞ കുറേ മാസങ്ങളായി വിജയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ച വിഷയങ്ങളാണ് ഒന്നിന് പിറകെ ഒന്നായി ഉണ്ടായത്. ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജിയായിരുന്നു ഇതിൽ ഏറ്റവും പ്രധാനം. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത ഡിവോഴ്സ് പെറ്റീഷൻ നൽകിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം സംഗീതയും രണ്ട് മക്കളും വിജയിൽ നിന്ന് അകന്ന് കഴിയുകയാണ്.
വോട്ടെടുപ്പിന് മുമ്പ് ചില സംഭവ വികാസങ്ങളുണ്ടായി. വിജയ് കുടുംബത്തെ ഉപേക്ഷിച്ചവനല്ലെന്ന പ്രതീതി ഉണ്ടാക്കാനുള്ള പിആർ ശ്രമങ്ങൾ നടന്നു. മകൾ ദിവ്യ സാഷ വിജയ്നെ പിന്തുണച്ചു എന്ന തരത്തിൽ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചു. വിജയ്ക്ക് രാഷ്ട്രീയത്തിൽ ആശംസകൾ അറിയിക്കുന്ന തരത്തിലുള്ള പോസ്റ്റുകളായിരുന്നു ഇത്. എന്നാൽ യഥാർത്ഥത്തിൽ ദിവ്യ സാഷയുടെ അക്കൗണ്ടല്ല. ഫേക്ക് അക്കൗണ്ടാണ്. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഈ അക്കൗണ്ട് കാണാനില്ല.

വിജയുടെ പിആർ ടീം ചെയ്ത പണിയാണിതെന്നാണ് വാദങ്ങൾ. ഭാര്യയുടെയും മക്കളുടെയും പിന്തുണ വിജയ്ക്കില്ല. ഇത് മറയ്ക്കാൻ വിജയുടെ അനുയായികൾ ചെയ്ത നാണംകെട്ട പ്രവൃത്തിയാണിതെന്ന് നെറ്റിസൺസ് പറയുന്നു. വിജയ്ക്ക് പരസ്യമായി പിന്തുണയറിയിച്ച് നടി തൃഷ ഇതിനിടെ രംഗത്ത് വന്നിട്ടുണ്ട്.
ടിവികെയുടെ പാർട്ടി ചിഹ്നമായ വിസിലിന് വോട്ട് ചെയ്യാൻ തൃഷ ഒരു പോസ്റ്റിലൂടെ പറയാതെ പറയുകയും ചെയ്യും.
എന്നാൽ തെരഞ്ഞെടുപ്പ് ദിനത്തിൽ അതൊന്നും വിജയ്ക്കോ അനുയായികൾക്കോ വേണ്ട. സ്വന്തം കുടുംബത്തിന്റെ പിന്തുണ വ്യാജമായി ഉണ്ടാക്കാൻ ശ്രമിച്ചു. എന്ത് നിലവാരമില്ലായ്മയാണ് വിജയുടെ അനുയായികൾ ചെയ്യുന്നതെന്ന് വിമർശനങ്ങൾ വരുന്നു.


Click it and Unblock the Notifications